Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

കുട്ടികളുടെ സർഗശേഷി വളർത്തുന്നതിനായി 'പ്രജ്ഞയുടെ' ത്രിദിന നാടക ക്യാമ്പ് 'അപ്പൂപ്പൻതാടി' ചെങ്ങന്നൂരിൽ; ക്യാമ്പിൽ അഭിനയം, സർഗാത്മകത, രംഗാവിഷ്‌കാരം എന്നിവ പ്രധാന വിഷയം ; പ്രവേശനം എട്ട് മുതൽ 16 വയസ് വരെ പ്രായമുള്ള കുട്ടികൾക്ക്

കുട്ടികളുടെ സർഗശേഷി വളർത്തുന്നതിനായി 'പ്രജ്ഞയുടെ' ത്രിദിന നാടക ക്യാമ്പ് 'അപ്പൂപ്പൻതാടി'  ചെങ്ങന്നൂരിൽ; ക്യാമ്പിൽ അഭിനയം, സർഗാത്മകത, രംഗാവിഷ്‌കാരം എന്നിവ പ്രധാന വിഷയം ; പ്രവേശനം എട്ട് മുതൽ 16 വയസ് വരെ പ്രായമുള്ള കുട്ടികൾക്ക്

മറുനാടൻ ഡെസ്‌ക്‌

ചെങ്ങന്നൂർ: കുട്ടികൾക്കായി പ്രജ്ഞ സംഘടിപ്പിക്കുന്ന അപ്പൂപ്പൻതാടി നാടക ക്യാമ്പ് ഉടൻ. ഡിസംബർ 27, 28, 29 തീയതികളിൽ ചെങ്ങന്നൂർ ചിന്മയ വിദ്യാലയത്തിലാണ് പരിപാടി. പ്രജ്ഞ ഫൗണ്ടേഷനാണ് 3 ദിവസത്തെ ഈ ക്യാമ്പ് സംഘടിപ്പിക്കുന്നത്.

കുട്ടികളുടെ സർഗ്ഗാത്മകമായ പഠനത്തെ മുൻ നിർത്തിയുള്ള പ്രവർത്തനങ്ങളാണ് 'പ്രജ്ഞ' കഴിഞ്ഞ കുറെ കാലഘട്ടങ്ങളിലായി കേരളത്തിൽ വിവിധ സ്ഥലങ്ങളിൽ വിവിധ പരിപാടികളിലൂടെ നടത്തിവരുന്നത്. നാടകം, സയൻസ്, ആർട്, ക്രാഫ്റ്റ്, പ്രകൃതിപഠനം തുടങ്ങിയ മേഖലകളിൽ ശില്പശാലകൾ ക്യാമ്പുകൾ, ആക്ടിവിറ്റി പരിപാടികൾ എന്നിവ സംഘടിപ്പിച്ചുവരുന്നു.

അഭിനയം, രംഗാവിഷ്‌കാരം എന്നിവയെ ലളിതവും അനായാസവുമാക്കാനുള്ള സാങ്കേതിക പഠനത്തോടൊപ്പം കുട്ടികളുടെ വ്യക്തിബോധം, സർഗാത്മകത, ആശയ വിനിമയശേഷി, ഏകാഗ്രത, നിരീക്ഷണപാടവം, സംഘപ്രവർത്തനശേഷി, മാനസിക സമ്മർദ്ദങ്ങളെ അതിജീവിക്കാനുള്ള ശേഷി തുടങ്ങിയവയെ കൂടി മെച്ചപ്പെടുത്താൻ ലക്ഷ്യമിട്ടുള്ള ക്യാമ്പാണിത്.

രാവിലെ 9 മുതൽ വൈകിട്ട് 5.30 വരെയാണ് ക്യാമ്പ് സമയം.പ്രവേശനം: 8വയസ്സുമുതൽ16 വയസ്സുവരെ പ്രായമുള്ള കുട്ടികൾക്ക്.

തീയറ്റർ പ്രവർത്തകനും നാടക സംവിധായകനുമായ ബിനീഷ് കെ. യാണ് ക്യാമ്പിന്റെ രൂപകല്പനയും നേതൃത്വവും.'അപ്പൂപ്പന് താടി' നാടക ക്യാമ്പിന്റെ വിശദ വിവരങ്ങൾക്കും രജിസ്ട്രേഷനും വിളിക്കുക: 9496903317, 8078077317
അല്ലെങ്കിൽ വാട്‌സാപ്പ് ചെയ്യുക: 9496903317 ഇമെയിൽ: 

[email protected]

രജിസ്‌ട്രേഷനും കൂടുതൽ വിവരങ്ങൾക്കും താഴെപ്പറയുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക. http://brandvillage.in/theatre-camp-2018-december-chengannur/

  Our Facebook page: https://www.facebook.com/appooppanthaadikoottam/ Youtube channel: https://www.youtube.com/channel/UCnzjgQIfIvcBEuhGtvTWk2A

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP