Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കെ എം ബഷീറിന്റെ ഭാര്യക്ക് മലയാളം സർവകലാശാലയിൽ നിയമന ഉത്തരവായി; നിയമനം അസിസ്റ്റന്റ് തസ്തികയിൽ

കെ എം ബഷീറിന്റെ ഭാര്യക്ക് മലയാളം സർവകലാശാലയിൽ നിയമന ഉത്തരവായി; നിയമനം അസിസ്റ്റന്റ് തസ്തികയിൽ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ശ്രീറാം വെങ്കിട്ടരാമൻ ഓടിച്ച കാറിടിച്ച് കൊല്ലപ്പെട്ട സിറാജ് തിരുവനന്തപുരം യൂണിറ്റ് ചീഫ് കെ എം ബഷീറിന്റെ ഭാര്യ ജസീലക്ക് മലയാളം സർവകലാശാലയിൽ നിയമനം നൽകി സർക്കാർ ഉത്തരവായി. അസിസ്റ്റന്റ് തസ്തികയിലാണ് നിയമനം. ബി കോം ബിരുദ യോഗ്യതയുള്ള ജസീലക്ക് അനുയോജ്യമായ തസ്തികയിൽ നിയമനം നൽകണമെന്ന് ശിപാർശ ചെയ്തുകൊണ്ട് മന്ത്രിസഭായോഗം തീരുമാനമെടുത്തിരുന്നു.

ഇതിന്റെ അടിസ്ഥാനത്തിൽ ബഷീറിന്റെ ഭാര്യയുടെ വിദ്യാഭ്യാസ യോഗ്യതയടക്കം പരിശോധിച്ച് ജില്ലാ കലക്ടർ സർക്കാരിന് അനുകൂല റിപ്പോർട്ട് നൽകിയിരുന്നു. ഇതേത്തുടർന്നാണ് ബിരുദം അടിസ്ഥാന യോഗ്യത വേണ്ടുന്ന അസിസ്റ്റന്റ് തസ്തിക സൃഷ്ടിച്ച് നിയമനം നൽകുന്നതിന് സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചത്. കഴിഞ്ഞ വർഷം ഓഗസ്റ്റ് മൂന്നിനാണ് ശ്രീറാം വെങ്കിട്ടരാമൻ ഐ എ എസ് അമിതവേഗതയിൽ ഓടിച്ച കാറിടിച്ച് ബഷീർ കൊല്ലപ്പെട്ടത്. ഇക്കാര്യത്തിൽ ഉചിതമായ തീരുമാനം കൈക്കൊണ്ട മുഖ്യമന്ത്രിയോടും ഉന്നതവിദ്യാഭ്യാസ മന്ത്രിയോടും സർക്കാരിനോടുമുള്ള നന്ദി സിറാജ് മാനേജ്മെന്റ് ഡയറക്ടർ എ സെയ്ഫുദ്ദീൻ ഹാജി അറിയിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP