Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സത്യവാങ്മൂലത്തിലെ പൊരുത്തേക്കേടുകളടക്കം ഉയർന്ന പരാതികളെ കുറിച്ച് വിശദമായി അന്വേഷിക്കാൻ മലപ്പുറം ജില്ലാകളക്ടർക്ക് നിർദ്ദേശം; പി വി അൻവർ എംഎൽഎക്കെതിരായ പരാതിയിൽ മുഖ്യമന്ത്രിയുടെ ഇടപെടൽ

സത്യവാങ്മൂലത്തിലെ പൊരുത്തേക്കേടുകളടക്കം ഉയർന്ന പരാതികളെ കുറിച്ച് വിശദമായി അന്വേഷിക്കാൻ മലപ്പുറം ജില്ലാകളക്ടർക്ക് നിർദ്ദേശം; പി വി അൻവർ എംഎൽഎക്കെതിരായ പരാതിയിൽ മുഖ്യമന്ത്രിയുടെ ഇടപെടൽ

തിരുവനന്തപുരം: പി വി അൻവർ എംഎൽഎക്കെതിരായ പരാതിയിൽ മുഖ്യമന്ത്രിയുടെ ഇടപെടൽ. സത്യവാങ്മൂലത്തിലെ പൊരുത്തേക്കേടുകളടക്കം എംഎൽഎക്കെതിരെ ഉയർന്ന പരാതികളെ കുറിച്ച് വിശദമായി അന്വേഷിക്കാൻ മുഖ്യമന്ത്രി മലപ്പുറം ജില്ലാകളക്ടർക്ക് നിർദ്ദേശം നൽകി.

പി വി അൻവർ എംഎൽഎക്കെതിരെ സ്പീക്കർക്ക് കിട്ടിയ പരാതി മുഖ്യമന്ത്രിയുടെ ഓഫീസിന് കൈമാറുകയായിരുന്നു. സത്യവാങ്മൂലത്തിൽ നൽകിയ തെറ്റായ വിവരങ്ങൾ ചൂണ്ടിക്കാട്ടിയാണ് എംഎൽഎക്കെതിരെ പരാതി നൽകിയത്. ഭൂമിയുടെ വിവരങ്ങൾ തെറ്റായി രേഖപ്പെടുത്തിയതും, രണ്ടാം ഭാര്യയുടെ വിവരങ്ങൾ മറച്ചുവച്ചതും പരാതിയിലുണ്ട്. മലപ്പുറത്തെ വിവരാവകാശ കൂട്ടായ്മയാണ് പരാതി നൽകിയത്.

പരാതിയെ കുറിച്ച് വിശദമായി അന്വേഷിക്കാൻ മുഖ്യമന്ത്രി മലപ്പുറം കളക്ടറെ ചുമതലപ്പെടുത്തി. തുടർന്ന് കളക്ടർ പരാതി പെരിന്തൽമണ്ണ ആർഡിഒക്ക് കൈമാറി. ചീങ്കണ്ണിപ്പാലിയിലെ അനധികൃത തടയണ നിർമ്മാണത്തെ കുറിച്ചടക്കം സർക്കാർ ഇതിനോടകം നടത്തിയ അന്വേഷണങ്ങളുടെ വിവരങ്ങൾ കൈമാറിക്കഴിഞ്ഞു. വില്ലേജ് ഓഫീസ് രേഖകളിൽ സ്വന്തം പേരിലല്ലാത്ത ഭൂമി തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിൽ തന്റേതായി എംഎൽഎ കാണിച്ചതിൽ അന്വേഷണ ഉദ്യോഗസ്ഥർക്ക് സംശയമുണ്ട്.

അച്ചടി പിശകെന്ന ന്യായം എംഎൽഎ പറയുന്നുണ്ടെങ്കിലും തുടർച്ചയായി നൽകിയ സത്യവാങ്മൂലങ്ങളിലെല്ലാം ഒരേ കാര്യം ആവർത്തിച്ചതിൽ ദുരൂഹതയുണ്ടെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്. ഭൂമിയുടെ ഉടമസ്ഥാവകാശത്തെ കുറിച്ചുള്ള പ്രാഥമിക വിവരങ്ങൾ വില്ലേജ് ഓഫീസർ നൽകിയെങ്കിലും വിശദമായ അന്വേഷണം വേണമെന്ന നിലപാടിലാണ് റവന്യൂവകുപ്പ്.

രണ്ടേക്കറോളം ഭൂമി മാത്രമേ തൃക്കലങ്ങോട് വില്ലേജിൽ പി വി അൻവറിന്റെ പേരിലിലുള്ളൂവെന്ന് വില്ലേജ് ഓഫീസർ വ്യക്തമാക്കുമ്പോഴും ആറ് ഏക്കർ ഭൂമിയുടെ നികുതി അടച്ചതിന്റെ രേഖകളും, സ്ഥലത്തിന്റെ ആധാരത്തിന്റെ പകർപ്പും കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP