Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

വേദനയില്ലാത്ത ലോകത്തേക്ക് അനുരാജ് യാത്രയായി: ഇടിമിന്നലേറ്റ് മാസങ്ങളായി ഗുരുതരാവസ്ഥയിൽ കിടന്ന മകനെ ചികിത്സിക്കാൻ മാർഗമില്ലാതെ വലഞ്ഞ അമ്മയ്ക്കായി പണം പിരിച്ചു നൽകി കൂട്ടുകാരും ഒപ്പം നിന്നു: എന്നിട്ടും അനുരാജിനെ മരണം മാടിവിളിച്ചപ്പോൾ തേങ്ങലടക്കാനാവാതെ ഒരു ഗ്രാമം

വേദനയില്ലാത്ത ലോകത്തേക്ക് അനുരാജ് യാത്രയായി: ഇടിമിന്നലേറ്റ് മാസങ്ങളായി ഗുരുതരാവസ്ഥയിൽ കിടന്ന മകനെ ചികിത്സിക്കാൻ മാർഗമില്ലാതെ വലഞ്ഞ അമ്മയ്ക്കായി പണം പിരിച്ചു നൽകി കൂട്ടുകാരും ഒപ്പം നിന്നു: എന്നിട്ടും അനുരാജിനെ മരണം മാടിവിളിച്ചപ്പോൾ തേങ്ങലടക്കാനാവാതെ ഒരു ഗ്രാമം

ആലപ്പുഴ: വേദനയില്ലാത്ത ലോകത്തേക്ക് അനുരാജ് യാത്രയായി. ഇടിമിന്നലേറ്റ് ഗുരുതരപരിക്കുകളോടെ ആലപ്പുഴ മെഡിക്കൽ കോളജ് തീവ്രപരിചരണ വിഭാഗത്തിൽ കഴിഞ്ഞിരുന്ന അനുരാജിന്റെ മരണത്തിൽ വിലപിക്കുകയാണ് ഒരു ഗ്രാമം മുഴുവൻ. അച്ഛൻ മരിച്ചു പോയ അനുരാജിനെ ചികിത്സിക്കാൻ മാർഗമില്ലാതെ വലഞ്ഞ അമ്മയെ സഹായിക്കാൻ സഹപാഠികൾ നടത്തിയ ശ്രമങ്ങളാണ് വിഫലമായത്.

കൂട്ടുകാരായ കൊച്ചുകുട്ടികൾ അവരാൽ കഴിയുന്ന തരത്തിൽ ഒരു ലക്ഷത്തിനടുത്ത് രൂപയാണ് അനുരാജിന്റെ അമ്മയ്ക്ക്‌കൈമാറിയത്. എന്നാൽ തുടർചികിത്സ തുടങ്ങും മുൻപേ സഹപാഠി മരിച്ചതിന്റെ ദുഃഖത്തിലാണ് പറവൂർ ഗവ.ഹയർ സെക്കന്ററി സ്‌കൂളിലെ വിദ്യാർത്ഥികൾ.

പുന്നപ്ര തെക്കു പഞ്ചായത്ത് നാലാം വാർഡ് കണിച്ചുകാട് വീട്ടിൽ പരേതനായ ജയരാജ് -സബിത ദമ്പതികളുടെ മകൻ അനുരാജി(10) ന്റെ മരണമാണ് സഹപാഠികളായ കൊച്ചുകുട്ടികളെയും വിഷമിപ്പിച്ചത്. ഇന്നലെ രാവിലെയായിരുന്നു മരണം. ഇടിമിന്നലിൽ ഗുരുതരമായി പരിക്കേറ്റ് മാസങ്ങളായി ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു ഈ കൊച്ചു കൂട്ടി.

മെയ് 19ന് ഇളയ സഹോദരൻ അതുൽ രാജിനൊപ്പം വീട്ടുമുറ്റത്ത് കളിച്ചു കൊണ്ടിരിക്കുമ്പോഴാണ് അനുരാജിന് ഇടിമിന്നലേറ്റത്. തുടർന്ന് ചലനശേഷി നഷ്ടപ്പെട്ട അനുരാജിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. മസ്തിഷ്‌ക്കത്തിന് ഗുരുതര പരിക്കുള്ളതിനാൽ വിദഗ്ധ ചികിത്സ വേണമെന്നാണ് ഡോക്ടർമാർ പറഞ്ഞത്. എന്നാൽ തുടർചികിത്സക്ക് വകയില്ലാതെ വിധിയുടെ മുമ്പിൽ പകച്ചു നിൽക്കുകയായിരുന്ന ഈ 10 വയസ്സുകാരന്റെ അമ്മ സബിതക്ക് താങ്ങായി സഹപാഠികൾ എത്തിയത്.

മാസങ്ങൾക്ക് മുൻപ് മരണത്തിന്റെ രൂപത്തിലെത്തിയ ബസ്സ് ഭർത്താവിന്റെ ജീവനെടുത്തപ്പോൾ തീർത്തും നിരാലംബയായ സബിത ജീവിതം മുമ്പോട്ടുകൊണ്ടുപോകാനാകാതെ പകച്ചു നിൽക്കുമ്പോഴാണ് ഇടിമിന്നലിൽ മൂത്ത മകന് ദുരന്തമുണ്ടായത്. പറവൂർ ഗവ.ഹയർ സെക്കന്ററി സ്‌കൂളിലെ നാലാം ക്ലാസ്സ് വിദ്യാർത്ഥിയാണ് അനുരാജ്. സ്‌കൂൾ അധികൃതർ വിവരമറിഞ്ഞപ്പോൾ തന്നെ ഈ കുടുംബത്തെ സഹായിക്കാൻ മുൻകൈയെടുത്തിരുന്നു.

പ്രിയപ്പെട്ട സഹപാഠിയുടെ ചികിത്സക്കായി കുടുംബങ്ങളിൽനിന്നും, സമീപവാസികളിൽ നിന്നും പണം ശേഖരിച്ച് എത്രയും വേഗം അനുരാജിന്റെ തുടർചികിത്സ നടത്തണമെന്നാഗ്രഹിച്ച സഹപാഠികൾക്കും അദ്ധ്യാപകർക്കും മരണ വാർത്ത താങ്ങാനായില്ല. തങ്ങളുടെ ശ്രമങ്ങൾക്ക് കാത്തുനിൽക്കാതെ കൂട്ടുകാരൻ അന്ത്യയാത്രയായത് ഉൾക്കൊള്ളാൻ ഇവർക്കാകുന്നില്ല.

സ്‌കൂളിലെ മിടുക്കനായ വിദ്യാർത്ഥിയായിരുന്നു അനുരാജ്. കൂടാതെ ചിത്രരചനയിലും മിടുക്കനായിരുന്നെന്ന് ഹെഡ്‌മാസ്റ്റർ കുഞ്ഞുമോൻ പറഞ്ഞു. വൈകിട്ട് വീട്ടുവളപ്പിൽ നടന്ന സംസ്‌കാര ചടങ്ങിൽ വൻജനാവലിയാണ് പങ്കെടുത്തത്. ഏക സഹോദരൻ അതുൽ രാജ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP