Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പുതുവർഷം പൊലീസ് സ്റ്റേഷനിൽ, ഞെട്ടലിൽ! സ്റ്റേഷനിലെത്തി പൊലീസ് തൊപ്പിധരിച്ച് സെൽഫിയെടുക്കുകയും ചിത്രം സാമൂഹിക മാധ്യമത്തിൽ പങ്കുവയ്ക്കുകയും ചെയ്ത സി പി എം ബ്രാഞ്ച് സെക്രട്ടറിക്കെതിരെ കേസ്സെടുത്തു; പൊലീസ് നടപടി കോടതി ഉത്തരവിനെ തുടർന്ന്

പുതുവർഷം പൊലീസ് സ്റ്റേഷനിൽ, ഞെട്ടലിൽ! സ്റ്റേഷനിലെത്തി പൊലീസ് തൊപ്പിധരിച്ച് സെൽഫിയെടുക്കുകയും ചിത്രം സാമൂഹിക മാധ്യമത്തിൽ പങ്കുവയ്ക്കുകയും ചെയ്ത സി പി എം ബ്രാഞ്ച് സെക്രട്ടറിക്കെതിരെ കേസ്സെടുത്തു; പൊലീസ് നടപടി കോടതി ഉത്തരവിനെ തുടർന്ന്

പ്രകാശ് ചന്ദ്രശേഖർ

ചാലക്കുടി: സ്റ്റേഷനിലെത്തി പൊലീസ് തൊപ്പിധരിച്ച് സെൽഫിയെടുക്കുകയും ചിത്രം സാമൂഹിക മാധ്യമത്തിൽ പങ്കുവയ്ക്കുകയും ചെയ്ത സംഭവത്തിൽ കോടതി ഉത്തരവ് പ്രകാരം സി പി എം ബ്രാഞ്ച് സെക്രട്ടറിക്കെതിരെ പൊലീസ് കേസ്സെടുത്തു.

സി പി എം പോട്ട കെ.കെ. റോഡ് ബ്രാഞ്ച് സെക്രട്ടറി പോട്ട പൊട്ടംമ്പറമ്പിൽ അനുരാജിനെതിരെയാണ് പൊലീസ് യൂണിഫോം ദുരുപയോഗം ചെയ്യതതായി കാണിച്ച് ചാലക്കുടി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ് മജിസ്ട്രേറ്റ് കോടതിയുടെ ഉത്തരവിനെത്തുടർന്ന് ചാലക്കുടി പൊലീസ് കേസെടുത്തിട്ടുള്ളത്. ഇന്നലെയാണ് ഇത് സംബന്ധിച്ച് കോടതി ഉത്തരവിട്ടത്. ഇതിന്റെ അടിസ്ഥാനത്തിൽ ഇന്നലെത്തന്നെ പൊലീസ് ഈ സംഭവത്തിൽ കേസ്സെടുക്കുകയായിരുന്നു.അനുരാജ് ഉൾപ്പെടെ 9 പേർക്കെതിരെയാണ് കേസ്സെടുത്തിട്ടുള്ളത്.

പുതുവർഷം പൊലീസ് സ്റ്റേഷനിൽ, ഞെട്ടലിൽ' എന്ന അടിക്കുറിപ്പോടെയാണ് സുഹൃത്തുക്കൾക്കൊപ്പം നിൽക്കുന്ന 5 സെൽഫി ചിത്രങ്ങൾ അനുരാജ് ഫെയിസ്സ് ബുക്കിൽ പോസ്റ്റ് ചെയ്തത്. വിവാദമായതോടെ പോസ്റ്റ് നീക്കി. പുതുവർഷത്ത തലേന്നു രാത്രിയായിരുന്നു സംഭവം. ഗതാഗതനിയമം ലംഘിച്ചതിനും പൊതുസ്ഥലത്തു ബഹളമുണ്ടാക്കിയതിനും ഏതാനുംപേരെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.

ഇതിലൊരാളെ ജാമ്യത്തിലെടുക്കാനാണ് അനുരാജ് ചാലക്കുടി സ്റ്റേഷനിൽ എത്തിയത്. നഗരത്തിൽ രണ്ടിടത്തായി ആയിരങ്ങൾ പങ്കെടുത്ത പുതുവത്സരാഘോഷം നടന്നതിനാൽ ഭൂരിപക്ഷം ഉദ്യോഗസ്ഥരും അവിടെ ഡ്യൂട്ടിയിലായിരുന്നു. 2 പൊലീസ് ഉദ്യോഗസ്ഥർ മാത്രമാണ് ഈ സമയത്ത് സ്റ്റേഷനിൽ ഉണ്ടായിരുന്നത്. കേസുകളിൽപ്പെട്ട 12 പേരും ജാമ്യമെടുക്കാൻ എത്തിയ 24 പേരും ഉൾപ്പെടെ 36 പേർ സ്റ്റേഷനിൽ ഒന്നിച്ചെത്തിയതോടെ തിരക്കേറി.

ഇതിനിടെ അനുരാജ് പൊലീസിന്റെ വിശ്രമമുറിയിലിരുന്ന തൊപ്പിയെടുത്ത് തലയിൽ വച്ചു പലവട്ടം സെൽഫിയെടുത്തു. ചില ചിത്രങ്ങളിൽ സുഹൃത്തുക്കളും ഉൾപ്പെട്ടിരുന്നു. സംഭവം വിവാദമാകുകയും സ്പെഷൽ ബ്രാഞ്ച് റിപ്പോർട്ട് നൽകുകയും ചെയ്തതോടെ പോസ്റ്റ് അപ്രത്യക്ഷമായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP