Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കൊച്ചുവേളി മംഗളൂരു അന്ത്യോദയ എക്സ്‌പ്രസ് മെയ് ഒന്നുമുതൽ; റിസർവേഷൻ ഉടൻ

കൊച്ചുവേളി മംഗളൂരു അന്ത്യോദയ എക്സ്‌പ്രസ് മെയ് ഒന്നുമുതൽ; റിസർവേഷൻ ഉടൻ

ന്യൂസ് ഡെസ്‌ക്‌

കൊച്ചി: കൊച്ചുവേളി മംഗളൂരു അന്ത്യോദയ എക്സ്‌പ്രസ് മെയ്‌ ഒന്നു മുതൽ സർവീസ് ആരംഭിക്കും. എല്ലാ കോച്ചുകളിലും റിസർവേഷൻ ബാധകമാണ്. റിസർവേഷൻ വൈകാതെ ആരംഭിക്കും

ശനി, വ്യാഴം ദിവസങ്ങളിൽ രാത്രി 9.25ന് കൊച്ചുവേളിയിൽനിന്നു പുറപ്പെടുന്ന ട്രെയിൻ പിറ്റേന്നു രാവിലെ 9.20ന് മംഗളൂരു ജംക്ഷനിൽ എത്തും. മടക്ക ട്രെയിൻ മെയ്‌ 2ന് സർവീസ് ആരംഭിക്കും. ഞായർ, വെള്ളി ദിവസങ്ങളിൽ രാത്രി 8.10ന് മംഗളൂരുവിൽനിന്നു പുറപ്പെട്ടു പിറ്റേന്നു രാവിലെ 8ന് കൊച്ചുവേളിയിലെത്തും.

സ്റ്റോപ്പുകൾ: കൊല്ലം, കായംകുളം, ആലപ്പുഴ, എറണാകുളം ജംക്ഷൻ, തൃശൂർ, ഷൊർണൂർ, തിരൂർ, കോഴിക്കോട്, കണ്ണൂർ, കാസർകോട്. എല്ലാ കോച്ചുകളിലും റിസർവേഷൻ ബാധകം. റിസർവേഷൻ വൈകാതെ ആരംഭിക്കും

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP