Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

കെഎസ്ആർടിസിയിൽ പ്രതിസന്ധി ഇല്ല; പ്രതിസന്ധിയെന്നത് ഒരു വിഭാഗം ജീവനക്കാരുടെ പ്രചാരണം മാത്രമെന്ന് മന്ത്രി ആന്റണി രാജു

കെഎസ്ആർടിസിയിൽ പ്രതിസന്ധി ഇല്ല; പ്രതിസന്ധിയെന്നത് ഒരു വിഭാഗം ജീവനക്കാരുടെ പ്രചാരണം മാത്രമെന്ന് മന്ത്രി ആന്റണി രാജു

മറുനാടൻ മലയാളി ബ്യൂറോ

 തിരുവനന്തപുരം: കെഎസ്ആർടിസിയിൽ കോവിഡ് പ്രതിസന്ധി ഇല്ലെന്ന് ഗതാഗതമന്ത്രി ആന്റണി രാജു വ്യക്തമാക്കി. പ്രതിസന്ധിയെന്നത് ഒരു വിഭാഗം ജീവനക്കാരുടെ പ്രചാരണം മാത്രമാണ്. ഇവർക്കെതിരെ നടപടി സ്വീകരിക്കും. ബസുകളിൽ തിരക്ക് കുറയ്ക്കാൻ നിർദ്ദേശം നൽകിയെന്നും നിലവിൽ സർവീസുകൾ നിർത്തേണ്ട സാഹചര്യം ഇല്ലെന്നും മന്ത്രി തിരുവനന്തപുരത്ത് വ്യക്തമാക്കി.

കെഎസ്ആർടിസി കണ്ടക്ടർമാർക്ക് ബൂസ്റ്റർ ഡോസ് വാക്‌സിൻ നൽകാൻ ഒരു സ്‌പെഷ്യൽ ഡ്രൈവ് നടത്തണമെന്ന് ആരോ?ഗ്യ വകുപ്പ് ഡയറക്ടറോട് സിഎംഡി അഭ്യർത്ഥിച്ചിട്ടുണ്ട്. അതിനുള്ള ക്രമീകരണങ്ങൾ നടന്നു വരുകയാണ്. ആദ്യ ഘട്ടത്തിൽ കണ്ടക്ടർമാർക്കാണ് ബൂസ്റ്റർ ഡോസ് നൽകുക.

സ്‌കൂൾ വിദ്യാർത്ഥികൾക്ക് വാക്‌സിനേഷൻ നടക്കുന്ന കാരണം ഡിപ്പോകളിൽ വാക്‌സിനേഷൻ ക്യാമ്പ് നടത്താനുള്ള ബുദ്ധിമുട്ട് ആരോഗ്യവകുപ്പ് അറിയിച്ചതിനെ തുടർന്ന് ഓരോ ആശുപത്രികളിൽ വാക്‌സിനേഷൻ നടത്താനുള്ള ശ്രമങ്ങൾ നടത്തി വരുകയുമാണ്. 3431 ബസുകളാണ് ചൊവ്വാഴ്ച സർവ്വീസ് നടത്തിയത്.

1388 ബസുകൾ തിരുവനന്തപുരത്ത് മാത്രമായി സർവ്വീസ് നടത്തി കൊണ്ടിരിക്കുന്നു. 700 ബസുകൾ മാത്രം സർവ്വീസ് നടത്തുന്നുവെന്ന തരത്തിൽ പ്രചരണം നടത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും സിഎംഡിയും വ്യക്തമാക്കി. ബസുകൾ നിർത്തലാക്കി അവധി നേടുന്നതിന് വേണ്ടി ഒരു വിഭാഗം ജീവനക്കാരാണ് ഈ പ്രചരണത്തിന് പിന്നിലെന്നും സിഎംഡി പറഞ്ഞു.



 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP