Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ചേലാട് ഗവൺമെന്റ് പോളിടെക്‌നിക് കോളേജിൽ 6 കോടി രൂപയുടെ വികസന പ്രവർത്തനങ്ങൾക്ക് അനുമതി ലഭിച്ചതായി ആന്റണി ജോൺ; പോളിടെക്‌നിക്കിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ വികസന പ്രവർത്തനമെന്ന് എംഎൽഎ

ചേലാട് ഗവൺമെന്റ് പോളിടെക്‌നിക് കോളേജിൽ 6 കോടി രൂപയുടെ വികസന പ്രവർത്തനങ്ങൾക്ക് അനുമതി ലഭിച്ചതായി ആന്റണി ജോൺ; പോളിടെക്‌നിക്കിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ വികസന പ്രവർത്തനമെന്ന് എംഎൽഎ

സ്വന്തം ലേഖകൻ

കോതമംഗലം: ചേലാട് ഗവൺമെന്റ് പോളിടെക്‌നിക് കോളേജിൽ 6 കോടി രൂപയുടെ വികസന പ്രവർത്തനങ്ങൾ നടപ്പിലാക്കുന്നതായി ആന്റണി ജോൺ എംഎൽഎ അറിയിച്ചു. പോളിടെക്‌നികിൽ പുതിയ അക്കാദമിക് ബ്ലോക്കിന്റെ നിർമ്മാണത്തിന് 5 കോടി രൂപയാണ് അനുവദിച്ചിട്ടുള്ളത്.ശാരീരിക വൈകല്യമുള്ള കുട്ടികൾക്കായി ടോയ്‌ലറ്റ് നിർമ്മിക്കുവാൻ 6.4 ലക്ഷം,ലൈബ്രറി പാർട്ടീഷ്യൻ പ്രവർത്തനങ്ങൾക്കായി 3.5 ലക്ഷം,ഓപ്പൺ കോർട്ട്യാഡിൽ ഇരിപ്പടം 5 ലക്ഷം,മെക്കാനിക്കൽ ലാബ് 20 ലക്ഷം,വിവിധ ഡിപ്പാർട്ട്‌മെന്റുകൾക്ക് കമ്പ്യൂട്ടർ 9 ലക്ഷം,ക്യാമ്പസിലെ ഫർണിച്ചറുകൾക്ക് 15 ലക്ഷം,ഓപ്പൺ കിണറിന് 10 ലക്ഷം,മറ്റ് പ്രവർത്തികൾക്കായി 10 ലക്ഷം,കോളേജിലെ റോഡ് റീ ടാറിങ്ങ് 15 ലക്ഷം അടക്കം വിവിധ വികസന പ്രവർത്തനങ്ങൾക്കായിട്ടാണ് 6 കോടി രൂപ അനുവദിച്ചിട്ടുള്ളത്.30000 സ്‌ക്വയർ ഫീറ്റിൽ മൂന്ന് നിലകളിലായിട്ടാണ് പുതിയ അക്കാദമിക് ബ്ലോക്ക് നിർമ്മിക്കുന്നത്.

ക്ലാസ് റൂമുകൾ,ലാബുകൾ,ലൈബ്രറി,ഓഫീസ്,പോർച്ച് അടക്കമുള്ള സംവിധാനങ്ങളാണ് ഇതിന്റെ ഭാഗമായി പുതുതായി നിർമ്മിക്കുന്നത്. പോളിടെക്‌നിക്കിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ വികസന പ്രവർത്തനമാണ് ഇപ്പോൾ സാധ്യമായിരിക്കുന്നതെന്നും,കോവിഡ് 19 ന്റെ പശ്ചാത്തലത്തിൽ ഉദ്ഘാടന പരിപാടികൾ ഒഴിവാക്കി നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചതായും എംഎൽഎ അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP