Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

കൊല്ലം തുളസിയുടെ സ്ത്രീവിരുദ്ധ പരാമർശം പ്രഥമദൃഷ്ട്യാ കുറ്റകരം; ജാമ്യാപേക്ഷ തള്ളി കൊല്ലം പ്രിൻസിപ്പൽ സെഷൻസ് കോടതി

കൊല്ലം തുളസിയുടെ സ്ത്രീവിരുദ്ധ പരാമർശം പ്രഥമദൃഷ്ട്യാ കുറ്റകരം; ജാമ്യാപേക്ഷ തള്ളി കൊല്ലം പ്രിൻസിപ്പൽ സെഷൻസ് കോടതി

മറുനാടൻ മലയാളി ബ്യൂറോ

കൊല്ലം: ശബരിമലയിൽ പ്രായഭേദമെന്യേ സ്ത്രീകൾക്ക് പ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രീം കോടതി വിധിക്ക് പിന്നാലെ നടത്തിയ സ്ത്രീവിരുദ്ധ പരാമർശത്തിൽ നടൻ കൊല്ലം തുളസിയുടെ ജാമ്യാപേക്ഷ തള്ളി. കൊല്ലം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്.

കൊല്ലം തുളസിയുടെ പ്രസ്താവന പ്രഥമദൃഷ്ട്യാ കുറ്റകരമാണെന്ന് കണ്ടാണ് ജാമ്യാപേക്ഷ തള്ളിയത്. കൊല്ലം ചവറ ബസ് സ്റ്റാൻഡിന് സമീപം നടത്തിയ പൊതുയോഗത്തിൽ വച്ചാണ് കൊല്ലം തുളസി വിവാദ പരാമർശം നടത്തിയത്. മലകയറാൻ വരുന്നവരെ രണ്ടായി വലിച്ചു കീറി ഒരു ഭാഗം ഡൽഹിയിലേക്കും മറ്റൊരുഭാഗം മുഖ്യമന്ത്രിക്കും അയച്ചുകൊടുക്കണം എന്നായിരുന്നു പരാമർശം. 'നിങ്ങളാരും പോകില്ല എന്ന് എനിക്കറിയാം. കാരണം നിങ്ങൾ വിവരവും വിദ്യാഭ്യാസവും സംസ്‌കാരവുമുള്ളവരാണ്. നമ്മുടെ ശബ്ദം ഡൽഹിയിൽ എത്തണം'- കൊല്ലം തുളസി പറഞ്ഞു. പ്രസംഗത്തിനെതിരെ ചവറ പൊലീസാണ് കേസെടുത്തത്. ജാമ്യാപേക്ഷയെ എതിർത്ത് പ്രോസിക്യൂഷനു വേണ്ടി ജില്ലാ ഗവ. പ്ലീഡറും പബ്ലിക് പ്രോസിക്യൂട്ടറുമായ ആർ. സേതുനാഥ് ഹാജരായി

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP