Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

എയർപോർട്ടുകളിൽ ആന്റിബോഡി ടെസ്റ്റുകൾ നടത്തുന്നതിനായി കിയോസ്‌കുകൾ; ഒരുക്കിയിരിക്കുന്നത് 14,800 ടെസ്റ്റ് കിറ്റുകൾ; യാത്രക്കാരുടെ എണ്ണം കൂടുന്നതനുസരിച്ച് കൂടുതൽ കിറ്റുകൾ; പ്രവാസികളെ സുരക്ഷിതമായി വരവേൽക്കാൻ ആരോഗ്യ വകുപ്പ് സുസജ്ജമെന്ന് മന്ത്രി കെ.കെ.ശൈലജ

എയർപോർട്ടുകളിൽ ആന്റിബോഡി ടെസ്റ്റുകൾ നടത്തുന്നതിനായി കിയോസ്‌കുകൾ; ഒരുക്കിയിരിക്കുന്നത്  14,800 ടെസ്റ്റ് കിറ്റുകൾ; യാത്രക്കാരുടെ എണ്ണം കൂടുന്നതനുസരിച്ച് കൂടുതൽ കിറ്റുകൾ; പ്രവാസികളെ സുരക്ഷിതമായി വരവേൽക്കാൻ ആരോഗ്യ വകുപ്പ് സുസജ്ജമെന്ന് മന്ത്രി കെ.കെ.ശൈലജ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: എയർപോർട്ടിലെത്തുന്ന പ്രവാസികളെ വരവേറ്റ് വിദഗ്ധ ചികിത്സ ഉറപ്പാക്കാൻ ആരോഗ്യ വകുപ്പ് സുസജ്ജമാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ അറിയിച്ചു. വളരെ നേരത്തെ രോഗബാധിതരെ കണ്ടെത്തുന്നതിനും അവർക്ക് വിദഗ്ധ ചികിത്സ ഉറപ്പാക്കാനും അതിലൂടെ രോഗ വ്യാപനം തടയുന്നതിനായി മുഖ്യമന്ത്രിയുടെ നിർദ്ദേശ പ്രകാരം വിപുലമായ സംവിധാനമാണ് ഒരുക്കിയിരിക്കുന്നത്. ഇതിന്റെ ഭാഗമായി എയർപോർട്ടുകളിൽ ആന്റിബോഡി ടെസ്റ്റുകൾ നടത്തുന്നതിനായുള്ള കിയോസ്‌കുകൾ സ്ഥാപിച്ചിട്ടുണ്ട്. എച്ച്.എൽ.എൽ.മായി സഹകരിച്ചാണ് കിയോസ്‌കുകൾ സ്ഥാപിച്ചിരിക്കുന്നത്. 14,800 ടെസ്റ്റ് കിറ്റുകളാണ് കെ.എം.എസ്.സി.എൽ. മുഖാന്തിരം ലഭ്യമാക്കിയത്. യാത്രക്കാരുടെ എണ്ണം കൂടുന്നതനുസരിച്ച് കൂടുതൽ ടെസ്റ്റ് കിറ്റുകൾ എത്തിക്കുന്നതാണെന്നും മന്ത്രി വ്യക്തമാക്കി.

തിരുവനന്തപുരം, എറണാകുളം, കോഴിക്കോട്, കണ്ണൂർ എയർപോട്ടുകളിലാണ് ആന്റിബോഡി ടെസ്റ്റിനുള്ള കിയോസ്‌കുകൾ സ്ഥാപിച്ചത്. യാത്രക്കാരുടെ എണ്ണത്തിനനുസരിച്ച് എയർപോർട്ടുകളിൽ 5 മുതൽ 10 വരെ കിയോസ്‌കുകൾ ഒരുക്കുന്നതാണ്. കോവിഡ് ടെസ്റ്റ് നടത്താൻ കഴിയാതെ വരുന്ന യാത്രക്കാർക്കാണ് പ്രധാനമായും എയർപോർട്ടിൽ ആന്റിബോഡി ടെസ്റ്റ് നടത്തുന്നത്. പി.പി.ഇ. കിറ്റ് ധരിച്ച് എല്ലാ സുരക്ഷാ മാനദണ്ഡങ്ങളും പാലിച്ചാണ് ആരോഗ്യ പ്രവർത്തകർ ടെസ്റ്റ് നടത്തുന്നത്. ഗർഭിണികൾ, പ്രസവം കഴിഞ്ഞ അമ്മമാരും കുഞ്ഞുങ്ങളും, 10 വയസിന് താഴെയുള്ള കുട്ടികൾ, ഭിന്നശേഷിക്കാർ, മറ്റ് ഗുരുതര രോഗമുള്ളവർ, വയോജനങ്ങൾ, ഇവരുമായി വരുന്ന കുടുംബാംഗങ്ങൾ എന്നിവർക്ക് പരിശോധനയ്ക്ക് മുൻഗണന നൽകുന്നതാണ്. ഐജിഎം(IgM)/ഐജിജി(IgG) എന്നീ പരിശോധനകളാണ് ആന്റി ബോഡി പരിശോധനയിലൂടെ നടത്തുന്നത്. ആന്റിബോഡി പരിശോധനയിൽ പോസിറ്റീവ് (IgM/IgG) ആകുന്നവരെ കോവിഡ് കെയർ സെന്ററിലേക്കും അല്ലാത്തവരെ ക്വാറന്റൈനിലേക്കും വിടുന്നു. ക്വാറന്റൈനിലുള്ളവർക്ക് രോഗ ലക്ഷണങ്ങളുണ്ടെങ്കിൽ അവരേയും കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററിലേക്കോ കോവിഡ് ആശുപത്രിയിലേക്കോ മാറ്റുന്നു.

മിനിറ്റുകൾക്കുള്ളിൽ ഫലം അറിയാൻ കഴിയുന്നു എന്നതാണ് ആന്റിബോഡി ടെസ്റ്റിന്റെ പ്രത്യേകത. അതേ സമയം ആർ.ടി.പി.സി.ആർ. ടെസ്റ്റിന് പകരമല്ല ആന്റിബോഡി ബ്ലഡ് ടെസ്റ്റ്. ആർ.ടി.പി.സി.ആർ. പരിശോധന നടത്തിയാൽ മാത്രമേ കോവിഡ്-19 സ്ഥിരീകരിക്കാൻ കഴിയുകയുള്ളൂ. അതിനാൽ തന്നെ ആന്റിബോഡി പോസിറ്റീവ് ആയവരെ കോവിഡ് കെയർ സെന്ററിൽ നിരീക്ഷിക്കുകയും ആർ.ടി.പി.സി.ആർ. ടെസ്റ്റ് നടത്തി കോവിഡ്-19 ഉണ്ടോയെന്ന് സ്ഥിരീകരിക്കുകയും ചെയ്യുന്നു.

കഴിഞ്ഞ ദിവസം (26.06.2020) തിരുവനന്തപുരം 696, എറണാകുളം 273, കോഴിക്കോട് 601, കണ്ണൂർ 171 എന്നിങ്ങനെ 4 എയർപോട്ടുകളിലുമായി 1741 ആന്റിബോഡി പരിശോധനകളാണ് നടത്തിയത്. അതിൽ തിരുവനന്തപുരം 79, എറണാകുളം 32, കോഴിക്കോട് 75, കണ്ണൂർ 8 എന്നിങ്ങനെ ആകെ 194 പേർക്കാണ് ഐജിഎം പോസിറ്റീവായത്. ഇവരെ നിരീക്ഷണത്തിനും ചികിത്സയ്ക്കുമായി കോവിഡ് കെയർ സെന്ററിലേക്ക് മാറ്റിയിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP