Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച മറ്റൊരു ഇമാം കൂടെ അറസ്റ്റിൽ; പിടിയിലായത് കോഴിക്കോട് വെള്ളയിൽ ജുമാ മസ്ജിദ് ഇമാം ബഷീർ കുന്നമംഗലം; ഇമാമിനെ അറസ്റ്റുചെയ്തത് ലോഡ്ജിൽ റെയ്ഡിനിടെ പെൺകുട്ടിയുമൊത്ത് കണ്ടതോടെ

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച മറ്റൊരു ഇമാം കൂടെ അറസ്റ്റിൽ; പിടിയിലായത് കോഴിക്കോട് വെള്ളയിൽ ജുമാ മസ്ജിദ് ഇമാം ബഷീർ കുന്നമംഗലം; ഇമാമിനെ അറസ്റ്റുചെയ്തത് ലോഡ്ജിൽ റെയ്ഡിനിടെ പെൺകുട്ടിയുമൊത്ത് കണ്ടതോടെ

കോഴിക്കോട്: തലസ്ഥാനത്ത് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചതിന് ഇമാം പിടിയിലായ സംഭവത്തിന് പിന്നാലെ കോഴിക്കോടും സമാന രീതിയിൽ ഇമാമിനെ പൊലീസ് അറസ്റ്റുചെയ്തു. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച ഇമാമിനെ ലോഡ്ജ് മുറിയിൽ നിന്നാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

കോഴിക്കോട് വെള്ളയിൽ ജുമാ മസ്ജിദ് ഇമാം അബ്ദുൾ ബഷീർ കുന്നമംഗലം ആണ് പിടിയിലായത്. രഹസ്യവിവരത്തെ തുടർന്ന് ലോഡ്ജിൽ റെയ്ഡ് നടത്തിയപ്പോഴാണ് പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്കൊപ്പം ഇമാമിനെ കസ്റ്റഡിയിലെടുത്തതതെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. സംഭവത്തിൽ കേസെടുത്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്.

തലസ്ഥാനത്ത് സമാനമായ പീഡനം നടത്തിയ സംഭവത്തിൽ ഒളിവിൽ പോയ മുൻ ഇമാം ഷെഫീഖ് ഖാസ്മിയെ കോടതിയിൽ ഹാജരാക്കി. കഴിഞ്ഞ മാസം 12നാണ് പെൺകുട്ടിയെ വാഹനത്തിൽ കൊണ്ടുപോയി പീഡിപ്പിച്ച സംഭവം പുറത്തുവന്നതോടെ ഷെഫീഖ് ഖാസ്മിക്കെതിരെ കേസെടുത്തത്. തുടർന്ന് ഒളിവിൽ പോയ ഖാസ്മിയെ കഴിഞ്ഞദിവസമാണ് അറസ്റ്റു ചെയ്തത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP