Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

വീണ്ടും ഹാമർ ത്രോ അപകടം; ഹാമറിന്റെ കമ്പി പൊട്ടി വിദ്യാർത്ഥിക്ക് പരിക്ക്; അപകടം റവന്യു ജില്ലാ കായിക മേളയ്ക്കിടെ; കായികതാരത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു; നടത്തിപ്പിൽ സുരക്ഷയില്ലെന്ന് ആക്ഷേപം

വീണ്ടും ഹാമർ ത്രോ അപകടം; ഹാമറിന്റെ കമ്പി പൊട്ടി വിദ്യാർത്ഥിക്ക് പരിക്ക്; അപകടം റവന്യു ജില്ലാ കായിക മേളയ്ക്കിടെ; കായികതാരത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു; നടത്തിപ്പിൽ സുരക്ഷയില്ലെന്ന് ആക്ഷേപം

മറുനാടൻ ഡെസ്‌ക്‌

കോഴിക്കോട്; കായിക മേളയ്ക്കിടെ വീണ്ടും അപകടം. ഹാമർ ത്രോ പൊട്ടി വിദ്യാർത്ഥിക്ക് പരിക്ക്. കമ്പി പൊട്ടിയാണ് വിദ്യാർത്ഥിയുടെ കയ്യിക്ക് പരിക്കേറ്റത്. കോഴിക്കോട് റവന്യു ജില്ലാ കായിക മേളയ്ക്കിടെ അപകടം. വിരലുകൾക്ക് പരിക്കേറ്റ വിദ്യാർത്ഥി കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സ തേടി. കഴിഞ്ഞമാസം പാലായിൽ അത്‌ലറ്റിക് മീറ്റ് നടത്തുന്നതിനിടെ അഫീൽ ജോൺസൺ എന്ന പ്ലസ് ടു വിദ്യാർത്ഥി ഹാമർ തലയിൽപ്പതിച്ച് മരിച്ചതിന്റെ നടുക്കം മായുംമുന്നേയാണ് വീണ്ടും അപകടം നടന്നത്.

ജില്ലാ കായികമേളയുടെ ആദ്യദിവസം രാവിലെനടന്ന ഹാമർ ത്രോ മത്സരത്തിനിടെ അപകടം കഷ്ടിച്ചൊഴിവായത് പലതവണയാണ്.മത്സരത്തിനിടെ രണ്ട് തവണ ഹാമർ ദിശതെറ്റി ഗ്രൗണ്ടിന് പുറത്തുവീണു. മത്സരാർഥികൾക്ക് വിശ്രമിക്കാനൊരുക്കിയ പവിലിയന് മുന്നിലേക്കാണ് ഹാമർ വന്നുപതിച്ചത്. ഈ സമയം ഇവിടെ വിദ്യാർത്ഥികളുണ്ടായിരുന്നെങ്കിലും ഭാഗ്യംകൊണ്ടുമാത്രമാണ് അപകടമുണ്ടാവാതെ രക്ഷപ്പെട്ടത്.

മത്സരത്തിനിടെ ഹാമറിന്റെ കമ്പിപൊട്ടിയെങ്കിലും അപകടമുണ്ടാവാതെ കഷ്ടിച്ച് രക്ഷപ്പെടുകയായിരുന്നു. മത്സരാർഥി ചുഴറ്റിയെറിഞ്ഞപ്പോഴാണ് ഹാമറിന്റെ പിടിയുടെ കമ്പിപ്പൊട്ടി ഗ്രൗണ്ടിലേക്ക് വീണത്.പഴക്കംചെന്ന ഹാമർ ഉപയോഗിച്ചതിനാലാണ് കമ്പിപൊട്ടിയതെന്നാണ് മത്സരാർഥികൾ പറയുന്നത്. ചെറിയഗ്രൗണ്ടിൽ ഹാമർത്രോ മത്സരം നടക്കുന്നതിനിടെ ട്രാക്കിൽ 800 മീറ്റർ ഓട്ടമത്സരവും നടത്തി സംഘാടകർ ഭാഗ്യം പരീക്ഷിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP