Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202023Friday

വിവരാവകാശ പ്രവർത്തകൻ ഭീഷണിപ്പെടുത്തിയ കേസിൽ അന്വേഷണം വേഗത്തിലാക്കണമെന്ന് അനൂപ് ജേക്കബ്; വിജിലൻസിൽ പരാതി കൊടുക്കാതിരിക്കാൻ പായ്ച്ചിറ നവാസ് പണം ആവശ്യപ്പെട്ടെന്ന് മുൻ ഭക്ഷ്യമന്ത്രിയുടെ ആരോപണം

വിവരാവകാശ പ്രവർത്തകൻ ഭീഷണിപ്പെടുത്തിയ കേസിൽ അന്വേഷണം വേഗത്തിലാക്കണമെന്ന് അനൂപ് ജേക്കബ്; വിജിലൻസിൽ പരാതി കൊടുക്കാതിരിക്കാൻ പായ്ച്ചിറ നവാസ് പണം ആവശ്യപ്പെട്ടെന്ന് മുൻ ഭക്ഷ്യമന്ത്രിയുടെ ആരോപണം

തിരുവനന്തപുരം: മന്ത്രിയായിരിക്കെ തന്നെ ഓഫീസിൽ കയറി ഭീഷണിപ്പെടുത്തിയ കേസിൽ വിവരാവകാശ പ്രവർത്തകൻ പായ്ച്ചിറ നവാസിനെതിരെയുള്ള അന്വേഷണം വേഗത്തിലാക്കണമെന്ന് ആവശ്യപ്പെട്ട് അനൂപ് ജേക്കബ് എംഎ‍ൽഎ ഡി.ജി.പിക്ക് കത്ത് നൽകി.

തനിക്കെതിരെ വിജിലൻസിൽ പരാതി കൊടുക്കാതിരിക്കാൻ നവാസ് പണം ആവശ്യപ്പെട്ടെന്നാണ് പരാതി. അനൂപ് ജേക്കബ് മന്ത്രിയായിരിക്കെ 2015 നവംബർ 23ന് സെക്രട്ടറിയേറ്റിലെ നോർത്ത് ബ്ലോക്കിലുള്ള മന്ത്രിയുടെ ഓഫീസിൽ എത്തിയ പായ്ച്ചിറ നവാസ് മന്ത്രിക്കെതിരെ തെളിവുകൾ തന്റെ പക്കലുണ്ടെന്നും വിജിലൻസിൽ പോകാതിരിക്കാൻ പണം വേണമെന്നും ആവശ്യപ്പെട്ടു. അപ്പോൾ തന്നെ പൊലീസിനെ വിവരം അറിയിച്ചതിനെ തുടർന്ന് പായ്ച്ചിറ നവാസിനെ അറസ്റ്റ് ചെയ്തു. പിന്നീട് കോടതി ഇയാളെ നാല് ദിവസം റിമാന്റ് ചെയ്തു.

പായ്ച്ചിറ നവാസ് ഭീഷണിപ്പെടുത്തിയതിന്റെ ശബ്ദരേഖയുടെ വിവരങ്ങളും പൊലീസിന് മൊഴി നൽകിയിരുന്നു. എന്നാൽ അന്വേഷണം ഇപ്പോൾ മന്ദഗതിയിലാണെന്നും പായ്ച്ചിറ നവാസ് ഇപ്പോഴും നിരന്തരം ഭീഷണി മുഴക്കുകയാണെന്നും പൊതുപ്രവർത്തകൻ എന്ന നിലയിൽ തനിക്ക് നീതി ലഭിക്കണമെന്നും ആവശ്യപ്പെട്ടാണ് അനൂപ് ജേക്കബ് കത്ത് നൽകിയത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP