Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

സിന്ധുമോൾ ജേക്കബ് സിപിഎം അംഗം; രണ്ടില ചിഹ്നം അനുവദിക്കരുതെന്ന പരാതിയുമായി അനൂപ് ജേക്കബ്; പിറവത്ത് ആറു പേരുടെ പത്രിക സ്വീകരിച്ചു

സിന്ധുമോൾ ജേക്കബ് സിപിഎം അംഗം; രണ്ടില ചിഹ്നം അനുവദിക്കരുതെന്ന പരാതിയുമായി അനൂപ് ജേക്കബ്; പിറവത്ത് ആറു പേരുടെ പത്രിക സ്വീകരിച്ചു

ന്യൂസ് ഡെസ്‌ക്‌

കൊച്ചി: പിറവത്ത് എൽഡിഎഫ് സ്ഥാനാർത്ഥി സിന്ധുമോൾ ജേക്കബിനു രണ്ടില ചിഹ്നം അനുവദിക്കരുതെന്ന ആവശ്യവുമായി യുഡിഎഫ് രംഗത്ത്. സിപിഎം അംഗത്വമുള്ളതിനാൽ കേരള കോൺഗ്രസ് മാണി വിഭാഗത്തിന്റെ രണ്ടില ചിഹ്നം സ്ഥാനാർത്ഥിക്ക് അനുവദിക്കരുതെന്ന് ആവശ്യപ്പെട്ട് യുഡിഎഫ് സ്ഥാനാർത്ഥി അനൂപ് ജേക്കബാണ് രംഗത്തെത്തിയത്.

പത്രികകളുടെ സൂഷ്മ പരിശോധനയ്ക്കിടെയാണ് പരാതി എത്തിയത്. അതേസമയം ഇവരുടെ നാമനിർദ്ദേശ പത്രിക തിരഞ്ഞെടുപ്പു കമ്മിഷൻ സ്വീകരിച്ചു. പിറവം മണ്ഡലത്തിൽ സൂഷ്മപരിശോധന പൂർത്തിയാകുമ്പോൾ ഒരാളുടേതൊഴികെ ആറു പേരുടെയും പത്രികകൾ സ്വീകരിച്ചിട്ടുണ്ട്.

മൂന്ന് മുന്നണി സ്ഥാനാർത്ഥികളും എസ്‌യുസിഐ സ്ഥാനാർത്ഥിയും രണ്ടു സ്വതന്ത്രരുമാണ് മൽസരരംഗത്തുള്ളത്. പത്രികയിൽ പിഴവുകൾ കണ്ടതിനെ തുടർന്നാണ് ഒരാളുടെ പത്രിക തള്ളിയത്. സിന്ധുമോൾ ജേക്കബിനെ കേരള കോൺഗ്രസ് സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചതിനു പിന്നാലെ സിപിഎം പ്രാദേശിക നേതൃത്വം ഇവർക്കെതിരെ രംഗത്തെത്തിയിരുന്നു. പിന്നീട് ജില്ലാ നേതൃത്വം ഇടപെട്ടാണ് പ്രശ്‌നം പരിഹരിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP