Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ബിക്കിനി ഫോട്ടോയെടുക്കാൻ ശരീരം നോക്കേണ്ടത് ആവശ്യമില്ല; വൈറലായ കുറിപ്പും ചിത്രവുമായി അങ്കിത; ഏറ്റെടുത്ത് ആരാധകരും

മറുനാടൻ ഡെസ്‌ക്‌

മിലിന്ദ് സോമനും ഭാര്യ അങ്കിത കൊൻവാറും സമൂഹമാധ്യമങ്ങളിൽ സജീവമാണ്. ഇരുവരും പലകാര്യങ്ങളും സമൂഹമാധ്യമങ്ങളിലൂടെ പങ്കുവയ്ക്കാറുണ്ട്. ഇപ്പോൾ അങ്കിത പങ്കുവച്ച ബിക്കിനി ചിത്രത്തെ കുറിച്ചാണ് ആരാധകരുടെ ചർച്ച. ബോഡി പോസിറ്റിവിറ്റി എന്ന ആശയം വ്യക്തമാക്കിയാണ് അങ്കിത ചിത്രം പങ്കുവച്ചത്.

ബിക്കിനി ധരിക്കാൻ അനുയോജ്യമായ ശരീരം വേണമെന്നാണ് പലരുടെയും സങ്കൽപം. എന്നാൽ, ഇത്തരം സങ്കൽപങ്ങളെ കാറ്റിൽ പറത്തുന്നതാണ് അങ്കിതയുടെ പോസ്റ്റ്. 'എപ്പോഴും നമ്മൾ കാത്തിരിക്കും. ഈ ലോകം മാറുമെന്നാണ് കരുതുക. എന്നാൽ അതുണ്ടാകണമെന്നില്ല. എങ്ങനെ ഒരു ബിക്കിനി ബോഡി സ്വന്തമാക്കാമെന്നാണെങ്കിൽ നിങ്ങളുടെ ബിക്കിനി ധരിക്കുക അത്ര തന്നെ. അതിൽ കൂടുതൽ ഒന്നുമില്ല.' ചിത്രം പങ്കുവച്ച് അങ്കിത കുറിച്ചു.

മിലിന്ദ് സോമനെടുത്ത ഫോട്ടോയാണ് അങ്കിത പങ്കുവച്ചത്. #life #bodypositivity #loveyourself എന്നിങ്ങനെയുള്ള ഹാഷ്ടാഗോടെയാണ് ചിത്രം. പങ്കുവച്ചു നിമിഷങ്ങൾക്കകം തന്നെ ചിത്രം ആരാധകർ ഏറ്റെടുത്തു. നിരവധി പേരാണ് ഫോട്ടോയ്ക്ക് കമന്റുകളുമായി എത്തിയത്. അയ്യായിരത്തോളം ലൈക്കുകളും എത്തി. അങ്കിതയുടെ നിലപാടിനെ പ്രകീർത്തിച്ചാണ് പലരുടെയും കമന്റുകൾ. 'പല പെൺകുട്ടികളും പറയാൻ ഉദ്ദേശിച്ച കാര്യമാണ് ഇത്, സ്വയം സ്‌നേഹിക്കാൻ പഠിക്കുക' എന്നിങ്ങനെയാണ് പലരുടെയും കമന്റുകൾ.

      View this post on Instagram

And we keep waiting, waiting on the world to change

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP