Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

സ്വകാര്യ അക്കാദമികൾ നടത്തുന്ന ഉഷയ്ക്കും അഞ്ജുവിനും നിരീക്ഷണ പദവിയിൽ തുടരാൻ അർഹതയില്ല; ദേശീയ നിരീക്ഷക പദവി ഒഴിയാൻ പി ടി ഉഷയ്ക്കും അഞ്ജു ബോബി ജോർജിനും കേന്ദ്ര നിർദ്ദേശം

സ്വകാര്യ അക്കാദമികൾ നടത്തുന്ന ഉഷയ്ക്കും അഞ്ജുവിനും നിരീക്ഷണ പദവിയിൽ തുടരാൻ അർഹതയില്ല; ദേശീയ നിരീക്ഷക പദവി ഒഴിയാൻ പി ടി ഉഷയ്ക്കും അഞ്ജു ബോബി ജോർജിനും കേന്ദ്ര നിർദ്ദേശം

ന്യൂഡൽഹി: ദേശീയ നിരീക്ഷക പദവി ഒഴിയാൻ പി.ടി. ഉഷയ്ക്കും അഞ്ജു ബോബി ജോർജിനും കേന്ദ്ര നിർദ്ദേശം. ഇരുവരും സ്വകാര്യ അക്കാദമികൾ നടത്തുന്നതിനാൽ ഭിന്ന താൽപര്യം ചൂണ്ടിക്കാണിച്ചാണ് പദവിയിൽ നിന്നും ഒഴിയാൻ കായികമന്ത്രാലയം നിർദേശിച്ചത്. ഇതുസംബന്ധിച്ച് ഇരുവരുടെയും രാജി ആവശ്യപ്പെട്ട് കായികമന്ത്രാലയം കത്തയച്ചു.

2020 ലെ ഒളിംപിക്സ് ലക്ഷ്യംവെച്ച് താരങ്ങളെ വാർത്തെടുക്കുന്നതിനായുള്ള കേന്ദ്രസർക്കാരിന്റെ പദ്ധതിയിലാണ് ദേശീയ നിരീക്ഷക പദവിയിൽ വഹിച്ചിരുന്നത്. എന്നാൽ സ്വകാര്യ അക്കാദമികൾ നടത്തുന്ന ഇവർക്ക് ഇതിനുള്ള അർഹത ഇല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പദവി ഒഴിയാൻ നിർദേശിച്ചത്.

കർണം മല്ലേശ്വരി, അഭിനവ് ബിന്ദ്ര എന്നിവർക്കും ദേശീയ നിരീക്ഷക പദവി ഒഴിയാൻ നിർദ്ദേശം നൽകിയിരുന്നു. ഇതേതുടർന്ന് ബിന്ദ്ര പദവി ഒഴിഞ്ഞിരുന്നു.

അതേസമയം, മാസങ്ങൾക്കു മുമ്പേ താൻ പദവി രാജിവെച്ചതാണെന്നും, പിന്നെ ഇപ്പോൾ തനിക്ക് കത്ത് എഴുതിയത് എന്ത് അടിസ്ഥാനത്തിലാണെന്ന് അറിയില്ലെന്നും പി.ടി. ഉഷ പറഞ്ഞു. എന്നാൽ താൻ ഇതുവരെ കണ്ടിട്ടില്ലെന്ന് അഞ്ജു ബോബി ജോർജ് അറിയിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP