Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

രണ്ടാഴ്ചക്കിടെ രണ്ട് അനാക്കോണ്ടകൾ ചത്ത സംഭവത്തിൽ അസ്വാഭാവികത ഇല്ലെന്ന് അധികൃതർ; ചത്തത് കൂട്ടമായി ഇണചേരുന്നതിനിടെ ഞെരിഞ്ഞമർന്ന് ക്ഷതമേറ്റതിനെ തുടർന്ന്; രണ്ടാമത്തെ അനാക്കോണ്ടയ്ക്ക് വയറിൽ ട്യൂമറുണ്ടായിരുന്നെന്നും വിശദീകരണം

രണ്ടാഴ്ചക്കിടെ രണ്ട് അനാക്കോണ്ടകൾ ചത്ത സംഭവത്തിൽ അസ്വാഭാവികത ഇല്ലെന്ന് അധികൃതർ; ചത്തത് കൂട്ടമായി ഇണചേരുന്നതിനിടെ ഞെരിഞ്ഞമർന്ന് ക്ഷതമേറ്റതിനെ തുടർന്ന്; രണ്ടാമത്തെ അനാക്കോണ്ടയ്ക്ക് വയറിൽ ട്യൂമറുണ്ടായിരുന്നെന്നും വിശദീകരണം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: തിരുവനന്തപുരം മൃഗശാലയിൽ രണ്ടാഴ്ചക്കിടെ രണ്ട് അനാക്കോണ്ടകൾ ചത്ത സംഭവത്തിൽ അസ്വാഭാവികത ഒന്നും തന്നെ ഇല്ലെന്ന വിശദീകരണവുമായി അധികൃതർ. കൂട്ടമായി ഇണചേരുന്നതിനിടെ ഞെരിഞ്ഞമർന്ന് ക്ഷതമേറ്റതിനെ തുടർന്നാണ് പതിനഞ്ച് ദിവസങ്ങൾക്ക് മുൻപാണ് രേണുകയെന്ന അനാക്കോണ്ട ചത്തത്. തുടർന്ന് ഇന്നലെ ഏയ്ഞ്ജല എന്ന അനാകോണ്ടയെ കൂട്ടിൽ ചത്ത നിലയിൽ കണ്ടെത്തുകയായിരുന്നു. പിന്നീട് നടത്തിയ പോസ്്റ്റ്‌മോർട്ടത്തിൽ ഇതിന്റെ വയറിൽ ട്യൂമറുണ്ടെന്ന് കണ്ടെത്തിയിരുന്നു. രണ്ടാഴ്ചക്കിടെ ഒരു കൂട്ടിലെ രണ്ട് അനാക്കോണ്ടകൾ ചത്തതോടെ മൃഗശാല അധികൃതരും പ്രതിരോധത്തിലായിരുന്നു. ശരിയായ സംരക്ഷണമോ പരിചരണമോ ഒരുക്കുന്നതിൽ വീഴ്ച സംഭവിച്ചു എന്നതടക്കം നിരവധി ആരോപണങ്ങളാണ് ഉയർന്ന് വന്നത്.

രേണുകയും ഏയ്ഞ്ജലയും അടക്കം മൂന്ന് അനാക്കോണ്ടകളാണ് ഒരു കൂട്ടിൽ ഉണ്ടായിരുന്നത്. പതിനഞ്ച് ദിവസം മുമ്പ് രേണുക എന്ന് പേരുള്ള ആൺ അനാക്കോണ്ടയുടെ മരണത്തോടെ റെപ്‌റ്റൈൽ പാർക്കിലെ കൂട്ടിൽ സിസിടിവി സ്ഥാപിച്ചിരുന്നു. അനാക്കോണ്ടകളെ പാർപ്പിക്കുന്ന രീതിയിൽ മാറ്റം വരുത്താനും ആൺ പെൺ അനുപാതം മാറ്റി പരീക്ഷിക്കാനുമാണ് തീരുമാനം. ഇവയുടെ കൂടുകൾ അണുവിമുക്തമാക്കുമെന്നും അധികൃതർ പറഞ്ഞു.

2014 ൽ ആണ് ശ്രീലങ്കയിലെ മൃഗശാലയിൽ നിന്ന് ഏഴ് അനാക്കോണ്ട കുഞ്ഞുങ്ങളെ തിരുവനന്തപുരത്ത് എത്തിക്കുന്നത്. വളർച്ചയും ശാരീരിക ഘടനയും കണക്കിലെടുത്ത് പ്രത്യേക കൂടും ആവാസ വ്യവസ്ഥയും എല്ലാം ഒരുക്കിയായിരുന്നു സംരക്ഷണം. ഒമ്പത് വയസ്സുള്ള രണ്ട് അനാക്കോണ്ടകളാണ് ചത്തുപോയത് .അഞ്ചെണ്ണമാണ് മൃഗശാലയിൽ ശേഷിക്കുന്നത്. ആന്തരികാവയവങ്ങൾ മാറ്റിയശേഷം സ്റ്റഫ് ചെയ്‌തെടുത്ത രണ്ട് അനാക്കോണ്ടകളെയും നാഷണൽ ഹിസ്റ്ററി മ്യൂസിയത്തിൽ പ്രദർശിപ്പിക്കാനാണ് മൃഗശാല അധികൃതരുടെ തീരുമാനം.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP