Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202403Sunday

നാട്ടിലേക്ക് തിരിക്കാൻ മണിക്കൂറുകൾ മാത്രം ബാക്കി; എറണാകുളം സ്വദേശിയായ പ്രവാസി യുവാവ് ജീവനൊടുക്കി; യുവാവ് മാനസിക അസ്വാസ്ഥ്യം പ്രകടിപ്പിച്ചിരുന്നതായി സുഹൃത്തുക്കൾ

നാട്ടിലേക്ക് തിരിക്കാൻ മണിക്കൂറുകൾ മാത്രം ബാക്കി; എറണാകുളം സ്വദേശിയായ പ്രവാസി യുവാവ് ജീവനൊടുക്കി; യുവാവ്  മാനസിക അസ്വാസ്ഥ്യം പ്രകടിപ്പിച്ചിരുന്നതായി സുഹൃത്തുക്കൾ

മറുനാടൻ മലയാളി ബ്യൂറോ

റിയാദ്: നാട്ടിലേക്ക് തിരിക്കുന്നതിന് മണിക്കൂറുകൾക്ക് മുമ്പ് യുവാവ് സൗദി അറേബ്യയിൽ ജീവനൊടുക്കി. എറണാകുളം കോതമംഗലം സ്വദേശി കരമൊലാൽ വീട്ടിൽ അബ്ദുല്ല സലീമിനെ (22) ദമ്മാമിന് സമീപം ഖത്വീഫിലെ താമസ സ്ഥലത്താണ് ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. മൂന്ന് മാസം മുമ്പാണ് പുതിയ വിസയിൽ ഖത്വീഫിൽ എത്തിയത്.

ജോലിക്കു പോകാൻ വിമുഖത കാണിച്ചിരുന്ന യുവാവ് മാനസിക അസ്വാസ്ഥ്യം പ്രകടിപ്പിച്ചിരുന്നതായി സുഹൃത്തുക്കൾ പറയുന്നു. വെള്ളിയാഴ്ച വൈകിട്ട് നാട്ടിലേക്ക് മടങ്ങുന്നതിനു വേണ്ടി ടിക്കറ്റ് എടുത്തിരുന്നു. ബാത്ത് റൂമിൽ കയറിയ യുവാവ് പുറത്തിറങ്ങാത്തതിനെ തുടർന്ന് പൊലീസും ഫയർഫോഴ്സും എത്തി വാതിൽ പൊളിച്ചപ്പോഴാണ് കൈയിലെ ഞെരമ്പു മുറിച്ചു രക്തം വാർന്ന നിലയിൽ കണ്ടെത്തിയത്.

പിതാവ് - സലിം അലിയാർ. മാതാവ് - ആമിന. മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നടപടിക്രമങ്ങൾ സാമൂഹിക പ്രവർത്തകൻ നാസ് വക്കത്തിന്റെ നേതൃത്വത്തിൽ പുരോഗമിക്കുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP