Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202001Sunday

അമൃത എക്സ്‌പ്രസിലെ യാത്രക്കാർ ശരിക്കും വലയും; സമയ നിയന്ത്രണം നീട്ടി; രാത്രി പത്തരയ്ക്കു പുറപ്പെടേണ്ട ട്രെയിൻ ഡിസംബർ ഏഴുവരെ 12.45നേ പുറപ്പെടൂ

അമൃത എക്സ്‌പ്രസിലെ യാത്രക്കാർ ശരിക്കും വലയും; സമയ നിയന്ത്രണം നീട്ടി; രാത്രി പത്തരയ്ക്കു പുറപ്പെടേണ്ട ട്രെയിൻ ഡിസംബർ ഏഴുവരെ 12.45നേ പുറപ്പെടൂ

തിരുവനന്തപുരം: തിരുവനന്തപുരത്തു നിന്നു പാലക്കാട്-നിലമ്പൂരിലേക്കു പോകുന്ന അമൃത-രാജ്യറാണി എക്സ്‌പ്രസിലെ യാത്രക്കാരുടെ ദുരിതം തുടരും. ട്രെയിനിന്റെ സമയ നിയന്ത്രണം ഡിസംബർ ഏഴു വരെ നീട്ടി.

രാത്രി പത്തരയ്ക്കു പുറപ്പെടേണ്ട ട്രെയിൻ ഇപ്പോൾ തിരുവനന്തപുരത്തു നിന്നു യാത്രയാരംഭിക്കുന്നത് രാത്രി 12.45നാണ്. ചാലക്കുടി-കറുകുറ്റി പാതയിൽ ട്രാക്ക് ബലപ്പെടുത്തുന്ന ജോലികൾ നടക്കുന്നതിനാലാണു ട്രെയിനിന്റെ സമയത്തിൽ മാറ്റം വരുത്തിയത്.

നവംബർ ഒന്നുവരെ ഈ സമയവും തുടർന്ന് യഥാർഥ സമയമായ 10.30നു തന്നെ ട്രെയിൻ തിരുവനന്തപുരത്തു നിന്നു പുറപ്പെടും എന്നായിരുന്നു റെയിൽവെ ആദ്യം അറിയിച്ചിരുന്നത്. എന്നാൽ, പിന്നീടിത് നവംബർ 17 വരെ നീട്ടി. ഏറ്റവും പുതിയ അറിയിപ്പു പ്രകാരം അമൃത എക്സ്‌പ്രസ് പുറപ്പെടുന്ന സമയം ഡിസംബർ ഏഴുവരെ രാത്രി 12.45 ആണ്.

യാത്രക്കാർക്കു കനത്ത തിരിച്ചടിയാണ് അമൃതയുടെ സമയമാറ്റം. തിരുവനന്തപുരത്തു നിന്ന് രാത്രി ഡ്യൂട്ടി കഴിഞ്ഞു വർക്കല, കൊല്ലം ഭാഗത്തേക്കു പോകുന്നവർക്ക് സഹായകമായിരുന്നു അമൃത എക്സ്‌പ്രസ്. എന്നാൽ, ട്രെയിനിന്റെ സമയമാറ്റം സ്ഥിരം യാത്രക്കാരെ ദുരിതത്തിലാക്കി. ട്രെയിൻ ഏറെ വൈകിയാണു പാലക്കാട്ട് എത്തിച്ചേരുന്നത് എന്നതും യാത്രക്കാരെ വലയ്ക്കുന്നുണ്ട്.

ചെന്നൈ എഗ്മോർ-ഗുരുവായൂർ(16127) എക്സ്‌പ്രസ് രണ്ടു മണിക്കൂറും , തിരുവനന്തപുരം - നിസാമുദ്ദീൻ(22655/ 22653) എക്സ്‌പ്രസ്, എറണാകുളം -പൂന(22149) എക്സ്‌പ്രസ്, കൊച്ചുവേളി -ലോകമാന്യതിലക്(22114) എക്സ്‌പ്രസ് ട്രെയിനുകൾ ഒരുമണിക്കൂർ വീതവും രാവിലെ ആറുമണിക്കുള്ള എറണാകുളം-ഗുരുവായൂർ പാസ്സഞ്ചർ (56370) ഇരുപതുമിനുട്ടും ഡിസംബർ 7 വരെ വഴിയിൽ പിടിച്ചിടാനും സാധ്യതയുണ്ടെന്നാണു വിവരം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP