Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

മാതാ അമൃതാനന്ദമയിയുടെ 66 ആം പിറന്നാൾ ആഘോഷങ്ങൾക്ക് ഒരുങ്ങി അമൃതപുരി; അമൃതകീർത്തി പുരസ്‌ക്കാരങ്ങൾ കെ.ബി.ശ്രീദേവിക്കും; വട്ടപ്പറമ്പിൽ ഗോപിനാഥ പിള്ളയ്ക്കും; പുൽവാമ ഭീകരാക്രമണത്തിൽ ജീവൻ ബലി കഴിച്ച നാല്പത് സി ആർ പി എഫ് കുടുംബങ്ങൾക്ക് അഞ്ചു ലക്ഷം രൂപ വീതം ധനസഹായം; 100 പേർക്ക് 25 ലക്ഷം രൂപയുടെ ഇ ഫോർ ലൈഫ് സ്‌കോളർഷിപ്പും

മാതാ അമൃതാനന്ദമയിയുടെ 66 ആം പിറന്നാൾ ആഘോഷങ്ങൾക്ക് ഒരുങ്ങി അമൃതപുരി; അമൃതകീർത്തി പുരസ്‌ക്കാരങ്ങൾ കെ.ബി.ശ്രീദേവിക്കും; വട്ടപ്പറമ്പിൽ ഗോപിനാഥ പിള്ളയ്ക്കും; പുൽവാമ ഭീകരാക്രമണത്തിൽ ജീവൻ ബലി കഴിച്ച നാല്പത്  സി ആർ പി എഫ് കുടുംബങ്ങൾക്ക് അഞ്ചു ലക്ഷം രൂപ വീതം ധനസഹായം; 100  പേർക്ക് 25 ലക്ഷം രൂപയുടെ ഇ ഫോർ ലൈഫ് സ്‌കോളർഷിപ്പും

മറുനാടൻ മലയാളി ബ്യൂറോ

അമൃതപുരി: മാതാ അമൃതാനന്ദമയിദേവിയുടെ 66 ആം പിറന്നാൾ ആഘോഷങ്ങളുടെ ഭാഗമായി 100 പേർക്ക് 25 ലക്ഷം രൂപയുടെ ഇ ഫോർ ലൈഫ് സ്‌കോളർഷിപ്പ് നൽകുമെന്ന് മാതാ അമൃതാന്ദമയി മഠം വൈസ് ചെയർമാൻ സ്വാമി അമൃത സ്വരൂപാനന്ദപുരി വാർത്താസമ്മേളനത്തിൽ അറിയിച്ചു. നാളെയാണ് അമ്മയുടെ 66 ആം പിറന്നാൾ ആഘോഷങ്ങൾ കൊല്ലം അമൃതപുരിയിൽ നടക്കുന്നത്. അമൃതവര്ഷം 66 നോടനുബന്ധിച്ച് ഗ്രാമീണ മേഖലയിലെ സുസ്ഥിര വികസനത്തിനായി പ്രയോജനപ്പെടുന്ന ഗവേഷണങ്ങൾക്കായാണ് നൂറ് പേർക്ക് ഇ 4 ലൈഫ് സ്‌കോളർഷിപ്പുകൾ നൽകുന്നത്. ലോകത്തിന്റെ ഏതു ഭാഗത്ത് നിന്നുമുള്ള ഗവേഷണ വിദ്യാർത്ഥികൾക്ക് ഈ സ്‌കോളർഷിപ്പ് ഉപയോഗപ്പെടുത്താം. സാമൂഹിക, സാമ്പത്തിക, സാംസ്‌കാരിക മേഖലകളിൽ ഊന്നി ലോക യുവതയെ,ശാക്തീകരിക്കുന്നതിനും ഒപ്പം നിർത്തിയുള്ള അനുഭവ വിജ്ഞാനം നേടിക്കൊടുക്കുക എന്നുള്ളതും ഈ സ്‌കോളര്ഷിപ്പിന്റെ ലക്ഷ്യമാണ്. അഞ്ചു വർഷത്തെ ഗവേഷണത്തിന് ഒരാൾക്ക് 25 ലക്ഷം രൂപ വരെ നൽകും. ഇതിനായി പുതിയതായി അമൃത സ്‌കൂൾ ഓഫ് സസ്റ്റെയിനബിൾ ഡെവലപ്പ്‌മെന്റ് തുടങ്ങും.സമൂഹത്തിലെ ബുദ്ധിമുട്ടനുഭവിക്കുന്ന ജനവിഭാഗങ്ങൾക്ക് പ്രയോജനപ്രദമാകുന്ന വിധത്തിൽ ഉന്നത വിദ്യാഭ്യാസ രംഗത്തെ പ്രയോജനപ്പെടുത്തുന്നതിനായാണ് പുതിയ സ്‌കോളർഷിപ്പ് കൊണ്ട് ഉദ്ദേശിക്കുന്നത്.

പുൽവാമ ഭീകരാക്രമണത്തിൽ ജീവൻ ബലി കഴിച്ച 40 സി ആർ പി എഫ് കുടുംബങ്ങൾക്ക് അഞ്ചു ലക്ഷം രൂപ വീതം ധനസഹായം മാതാ അമൃതാനന്ദമയി ദേവിയുടെ 66 മത് ജന്മദിനമായ നാളെ ഈ തുക കൈമാറും. 2019 ലെ കേരള പ്രളയത്തിൽ കുടുംബാംഗങ്ങളെ നഷ്ടപ്പെട്ട 120 കുടുംബങ്ങൾക്ക് 1 ലക്ഷം രൂപ വീതം ധനസഹായം നൽകും .കേരള സംസ്ഥാനത്തിന് വേണ്ടി സാങ്കേതിക വിദ്യാ സഹായ കേന്ദ്രം ആരംഭിക്കും. കേന്ദ്ര ഗവണ്മെന്റിന്റെ പദ്ധതികളുടെ ഭാഗമായി സാങ്കേതിക ഉന്നമനത്തിന് ഓരോ സംസ്ഥാനത്തിലും ഒരു കേന്ദ്രമെങ്കിലും ഉണ്ടായിരിക്കണമെന്ന് പദ്ധതിയുടെ അടിസ്ഥാനത്തിൽ കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പുമായി യോജിച്ച് അമൃതപുരി കാമ്പസിൽ ഒരു ടെക്നോളജി എനേബിളിങ് സെന്റർ രൂപീകരിക്കും. അതിന്റെ തുടക്കവും നാളെ കുറിക്കും.

ആദ്ധ്യാത്മികത , തത്വചിന്ത, ശാസ്ത്രം സാഹിത്യം എന്നീ മേഖലകളിൽ മികവ് പുലർത്തുന്ന അതുല്യ പ്രതിഭകൾക്ക് നൽകി വരാറുള്ള 2018 ലെ അമൃതകീർത്തി പുരസ്‌കാരം കെ ബി ശ്രീദേവിക്കും 2019 ലെ പുരസ്‌കാരം വട്ടപ്പറമ്പിൽ ഗോപിനാഥ പിള്ളയ്ക്കും സമ്മാനിക്കും. സമ്മാനത്തുകയായ ഒരു ലക്ഷത്തി ഇരുപത്തി മൂവായിരത്തി നാനൂറ്റി അമ്പത്താറു രൂപയും ( 123456 ) സാക്ഷ്യപത്രവും ആർട്ടിസ്റ് നമ്പൂതിരി രൂപപ്പെടുത്തിയ ശില്പവും, നാളെ കൈമാറും. അമ്മയുടെ ജന്മദിനാഘോഷത്തിന്റെ ഭാഗമായി അമൃത സ്‌കൂൾ ഓഫ് സസ്റ്റയിനബിൾ ഡെവലപ്‌മെന്റിനു രൂപം നൽകി.ഇതിലൂടെ നിസ്സഹായരും നിരാലംബരും അനുകമ്പ അർഹിക്കുന്നവരുമായ പാവപ്പെട്ടവരെ കണ്ടെത്തി ഉപകാരപ്രദമായ പദ്ധതികൾ ആവിഷ്‌കരിക്കുകയാണ് ലക്ഷ്യം.

ബിരുദാനന്തര ബിരുദം നേടുവാനായിഅർഹിക്കുന്ന പാവപ്പെട്ട വിദ്യാർത്ഥികൾക്ക് നൂറ് സ്‌കോളര്ഷിപ്പുകളും നൽകുവാൻതീരുമാനിച്ചിട്ടുണ്ട്. കഴിഞ്ഞ 20 വർഷക്കാലമായി അമ്മയുടെ പേരിൽസ്ഥാപിച്ചിട്ടുള്ള അമൃത ഇൻസ്റ്റിറ്റ്യൂട്ട് ഓഫ്‌മെഡിക്കൽ സയൻസും മഠത്തിന്റെഅധീനതയിലുള്ള ആരോഗ്യസ്ഥാപനങ്ങൾ 47 ലക്ഷം രോഗികൾക്ക് സൗജന്യ ചികിത്സനല്കിയിട്ടുണ്ട്. . ഇതിന് വേണ്ടി മഠം 670 കോടിയോളം രൂപ ചിലഴിച്ചു. കോടിയോളം രൂപ ചിലവഴിച്ചിട്ടുണ്ട്-സ്വാമി അമൃത സ്വരൂപാനന്ദ പുരി പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP