Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പുൽവാമ ഭീകരാക്രമണം: വീരമൃത്യു വരിച്ച 40 സിആർപിഎഫ് ജവാന്മാരുടെ കുടുംബങ്ങൾക്ക് അഞ്ച് ലക്ഷം വീതം ധനസഹായം; ആ കുടുംബങ്ങൾക്കൊപ്പം നിൽക്കുക നമ്മുടെ ധർമമെന്ന് മഠത്തിന്റെ സഹായം പ്രഖ്യാപിച്ച് മാതാ അമൃതാനന്ദമയി

പുൽവാമ ഭീകരാക്രമണം: വീരമൃത്യു വരിച്ച 40 സിആർപിഎഫ് ജവാന്മാരുടെ കുടുംബങ്ങൾക്ക് അഞ്ച് ലക്ഷം വീതം ധനസഹായം; ആ കുടുംബങ്ങൾക്കൊപ്പം നിൽക്കുക നമ്മുടെ ധർമമെന്ന് മഠത്തിന്റെ സഹായം പ്രഖ്യാപിച്ച് മാതാ അമൃതാനന്ദമയി

മറുനാടൻ മലയാളി ബ്യൂറോ

വള്ളിക്കാവ്: ഫെബ്രുവരി പതിനാലിന് ശ്രീനഗറിലെ പുൽവാമയിൽ നടന്ന ഭീകരാക്രമണത്തിൽ വീരചരമമടഞ്ഞ 40 സിആർപിഎഫ് ജവാന്മാരുടെ കുടുംബങ്ങൾക്ക്, മാതാ അമൃതാനന്ദമയി മഠം അഞ്ച് ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ചു. ഈ വർഷത്തെ ഭാരതയാത്രയുടെ ഭാഗമായി മൈസൂരിലെ പരിപാടിയിൽ പങ്കെടുക്കാൻ പോകുന്നതിനിടെ, വഴിയരികിലുള്ള ഇടവേളയിൽ സംസാരിക്കവേയാണ് മാതാ അമൃതാനന്ദമയി ഇക്കാര്യം അറിയിച്ചത്.

രാജ്യത്തെ സംരക്ഷിക്കാനുള്ള ധർമ്മനിർവ്വഹണത്തിനിടയിൽ വീരമൃത്യു വരിച്ചവരുടെ കുടുംബങ്ങളോടൊപ്പം നിൽക്കുകയെന്നത് നമ്മുടെ ധർമ്മമാണെന്നും അവരുടെ കുടുംബാംഗങ്ങളോടും പ്രിയപ്പെട്ടവരോടുമൊപ്പം ചേർന്നുകൊണ്ട്, ശാന്തിക്കും സമാധാനത്തിനും വേണ്ടി പ്രാർത്ഥിക്കാനും അമ്മ ആഹ്വാനം ചെയ്തു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP