Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

താരസംഘടനയായ 'അമ്മയുടെ' ആസ്ഥാനമന്ദിരം ഫെബ്രുവരി ആറിന് തുറക്കും; കെട്ടിടത്തിന്റെ മമ്മൂട്ടിയും മോഹൻലാലും ചേർന്ന് ഉദ്ഘാടനം ചെയ്യും

താരസംഘടനയായ 'അമ്മയുടെ' ആസ്ഥാനമന്ദിരം ഫെബ്രുവരി ആറിന് തുറക്കും; കെട്ടിടത്തിന്റെ മമ്മൂട്ടിയും മോഹൻലാലും ചേർന്ന് ഉദ്ഘാടനം ചെയ്യും

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: മലയാള സിനിമയിലെ നടീ നടന്മാരുടെ സംഘടനയായ അമ്മയുടെ സ്വപ്ന മന്ദിരം ഫെബ്രുവരി ആറിന് മമ്മൂട്ടിയും മോഹൻലാലും ചേർന്ന് ഉദ്ഘാടനം ചെയ്യും.എറണാകുളത്ത് കലൂർ ദേശാഭിമാനി റോഡിൽ മൂന്ന് നിലകളിലായി നിർമ്മിച്ചിരിക്കുന്ന പുതിയ കെട്ടിടത്തിന്റെ ഉത്ഘാടനം മമ്മൂട്ടിയും മോഹൻലാലും ചേർന്ന് രാവിലെ പത്ത് മണിക്കാണ് നിർവ്വഹിക്കുക.

കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് നടത്തുന്ന ചടങ്ങിൽ കുറച്ചു പേർക്കാവും പ്രവേശനം അനുവദിക്കുക. സംഘടനാ പ്രവർത്തനം ആരംഭിച്ച് 25 വർഷങ്ങൾ പിന്നിടുന്ന വേളയിലാണ് സ്വന്തമായൊരു ആസ്ഥാനമന്ദിരം പൂർത്തിയാകുന്നത്. 2019 നവംബറിലാണ് കെട്ടിടത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചത്.

ആറ് മാസത്തെ സമയപരിധിയാണ് അന്ന് നിശ്ചയിച്ചിരുന്നതെങ്കിലും കോവിഡ് അടക്കമുള്ള പ്രതികൂല സാഹചര്യങ്ങളിൽ നിർമ്മാണം പ്രതീക്ഷിച്ചതിലും വൈകി. അതിനനുസരിച്ചു ഉത്ഘാടന തിയ്യതിയും നീണ്ടു പോവുകയായിരുന്നു.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP