Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

അമീറുൽ ഇസ്‌ലാമിനെ വട്ടോളിപ്പടിയിലെ ഓട്ടോഡ്രൈവർ തിരിച്ചറിഞ്ഞു; കാല നടത്താൻ ഉപയോഗിച്ച കത്തിയും പ്രതി ധരിച്ച രക്തം പുരണ്ട ഷർട്ടും കണ്ടെത്താനാകാതെ പൊലീസ്

അമീറുൽ ഇസ്‌ലാമിനെ വട്ടോളിപ്പടിയിലെ ഓട്ടോഡ്രൈവർ തിരിച്ചറിഞ്ഞു; കാല നടത്താൻ ഉപയോഗിച്ച കത്തിയും പ്രതി ധരിച്ച രക്തം പുരണ്ട ഷർട്ടും കണ്ടെത്താനാകാതെ പൊലീസ്

ആലുവ: ജിഷ വധക്കേസിൽ പ്രതി അമീറുൽ ഇസ്ലാമിനെ ഒരു സാക്ഷി കൂടി തിരിച്ചറിഞ്ഞു. വട്ടോളിപ്പടിയിലെ ഓട്ടോ ഡ്രൈവറാണ് അമീറുൽ ഇസ്ലാമിനെ തിരിച്ചറിഞ്ഞത്. ജിഷയെ കൊലപ്പെടുത്തിയ ശേഷം പ്രതി റെയിൽവേ സ്റ്റേഷനിൽ എത്തിയത് ഓട്ടോ റിക്ഷയിലായിരുന്നു. ആലുവ പൊലീസ് ക്ലബിലായിരുന്നു തിരിച്ചറിയൽ പരേഡിലാണ് അമീറുലിനെ ഓട്ടോ ഡ്രൈവർ തിരിച്ചറിഞ്ഞത്.

അമീറിനൊപ്പം ഇതരസംസ്ഥാനക്കാരെ ഒരുമിച്ചു നിർത്തിയായിരുന്നു തിരിച്ചറിയിൽ പരേഡ്. ആലുവ പൊലീസ് ക്ലബിലുള്ള പ്രതിയെ അന്വേഷണസംഘം ചോദ്യം ചെയ്യുന്നത് തുടരുകയാണ്. കൊലപാതകത്തിന് ഉപയോഗിച്ച ആയുധം സംബന്ധിച്ചു വിവരങ്ങളൊന്നും ലഭിക്കാത്തത് അന്വേഷണ സംഘത്തിനു തലവേദന സൃഷ്ടിക്കുകയാണ്. ചൊവ്വാഴ്ചയാണു പ്രതിയെ കസ്റ്റഡിയിൽ ലഭിച്ചത്. അഞ്ചു ദിവസത്തിലേറെ തുടർച്ചയായി ചോദ്യം ചെയ്തിട്ടും കൊല നടത്താൻ ഉപയോഗിച്ച കത്തി, പ്രതി ധരിച്ച രക്തം പുരണ്ട ഷർട്ട് എന്നിവ സംബന്ധിച്ച വിവരങ്ങളൊന്നും ലഭിച്ചില്ല.

ജിഷയെ കൊലപ്പെടുത്തിയത് ഒറ്റയ്ക്കല്ലെന്നു അമീർ മൊഴി നൽകിയതായി സൂചനയുണ്ട്. ഒപ്പം ഒരാൾ കൂടി ഉണ്ടായിരുന്നുവെന്ന് മൊഴി നൽകിയതായാണു വിവരം. ഇപ്പോൾ ഒളിവിലുള്ള സുഹൃത്ത് അനർ അടക്കം ആരുടെയോ സഹായം ലഭിച്ചിട്ടുണ്ടെന്ന പൊലീസ് നിഗമനം ഉറപ്പിക്കുന്നതാണു അമീറിന്റെ മൊഴി. ഇതിനിടെ അനറിനു വേണ്ടിയുള്ള അന്വേഷണം പൊലീസ് ഊർജിതമാക്കി.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP