Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

അടിമാലിയിൽ ആംബുലൻസ് ഉണ്ടായിട്ടും മൂന്നാറിൽ നിന്നും ആംബുലൻസ് വിളിച്ചു: ചോദ്യം ചെയ്ത ആംബുലൻസ് ഡ്രൈവറെ ആശുപത്രി അധികൃതർ കേസിൽ കുടുക്കിയെന്ന് പരാതി; രോഗിക്ക് ചികിത്സ വൈകിയെന്നും ആക്ഷേപം

അടിമാലിയിൽ ആംബുലൻസ് ഉണ്ടായിട്ടും മൂന്നാറിൽ നിന്നും ആംബുലൻസ് വിളിച്ചു: ചോദ്യം ചെയ്ത ആംബുലൻസ് ഡ്രൈവറെ ആശുപത്രി അധികൃതർ കേസിൽ കുടുക്കിയെന്ന് പരാതി; രോഗിക്ക് ചികിത്സ വൈകിയെന്നും ആക്ഷേപം

മറുനാടൻ ഡെസ്‌ക്‌

ഇടുക്കി: അടിമാലിയിൽ ആശുപത്രി അധികൃതരും കുത്തക ആംബുലൻസ് കമ്പനിയുമായുള്ള ധാരണ രോഗികൾക്കും ഇതര ആംബുലൻസുകാർക്കും പാരയായി. മരണാസന്നനായ രോഗിക്ക് ഒരു മണിക്കൂർ ചികിൽസ കിട്ടാൻ വൈകിയെന്ന് പരാതി. അടിമാലിയിലെ മോണിങ് സ്റ്റാർ ആശുപത്രയിൽ തിങ്കളാഴ്‌ച്ച 12 മണിയോടെയാണ് സംഭവം. സൂര്യനെല്ലി സ്വദേശിയായ വൃദ്ധനെ വിഷം ഉള്ളിൽ ചെന്ന നിലയിൽ തിങ്കളാഴ്‌ച്ച രാവിലെ പത്തോടെ ആശുപത്രിയിൽ എത്തിച്ചു. പ്രാഥമിക ചികിൽസ നൽകിയെങ്കിലും വിദഗ്ധ ചികിൽസ ആവശ്യമാണെന്ന് ഡോക്ടർ അറിയിച്ചു.

കൊണ്ടുപോകുന്നതിന് ഐ.സി.യു  ആംബുലൻസ് വേണമെന്നും നിർദ്ദേശിച്ചു. രോഗിയുടെ ബന്ധുക്കൾ ആശുപത്രിയിൽ നിന്നും ലഭിച്ച ലിസ്റ്റിൽ നിന്നും ഒരു ആമ്പുലൻസ് വിളിച്ചു. 11ഓടെ ആംബുലൻസ് എത്തി. പിന്നാലെ മറ്റൊരു ആംബുലൻസും ആശുപത്രിയുടെ മുൻന്നിലെത്തി. തുടർന്ന് രണ്ടാമതെത്തിയ അടിമാലി സ്വദേശിയുടെ ആംബുലൻസിലുണ്ടായിരുന്നവർ ആദ്യമെത്തിയ ആംബുൻസ് ജിവനക്കാരോടും തട്ടിക്കയറുകയായിരുന്നു. തുടർന്ന് ഇവർ അത്യാഹിത വിഭാഗത്തിൽ കയറി ഡോക്ടറോടും ജീവനക്കാരോടും തർക്കിക്കുന്നതിന്റേയും ദൃശ്യങ്ങൾ ആശുപത്രിയുടെ സി.സി.ടി.വിയിൽ ലഭ്യമാണ്.

ഈ സമയമെല്ലാം അത്യാസന്ന നിലയിൽ രോഗി അത്യാഹിത വിഭാഗത്തിൽ കിടക്കുയായിരുന്നു. ഇതിനിടെ ആശുപത്രി അധികൃതർ പൊലീസിൽ വിവരം അറിയിച്ചു. തുടർന്ന് പൊലീസെത്തി രോഗിയുടെ ബന്ധുക്കളോട് വിവരം ആരാഞ്ഞു. തങ്ങൾ ആശുപത്രിയിൽ നിന്നും തന്ന ആംബുലൻസുകളുടെ പട്ടികയിൽ നിന്നും ഒരെണ്ണത്തിലേക്ക് വിളിച്ചതിനെ തുടർന്നാണ് ഹരിത എന്ന ആംബുലൻസ് എത്തിയതെന്ന് അറിയിച്ചതോടെ ഇതിൽ കയറ്റി രോഗിയെ വിദഗ്ധ ചികിത്സയ്ക്ക് കൊണ്ടുപോകുന്നതിന് പൊലീസ് അവസരമൊരുക്കുകയായിരുന്നു. ഏതാനും നാളുകളായി അടിമാലിയിൽ സർവീസ് നടത്തുന്ന ഹരിത ആംബുലൻസ് ഉടമകളായ ദമ്പതികൾ പ്രശ്നം സംബന്ധിച്ച് അടിമാലി പൊലീസിൽ രേഖാമൂലം പരാതി നൽകിയിട്ടുണ്ട്.

ഹൈറേഞ്ച് മേഖലയിൽ അത്യാധുനിക സൗകര്യങ്ങളുള്ള ആമ്പുലൻസുകൾ ഇല്ലാതിരുന്ന ഘട്ടത്തിൽ തൊടുപുഴ, പാലാ, മൂവാറ്റുപുഴ തുടങ്ങിയ മേഖലകളിൽ നിന്നും കൂടിയ ചാർജിനാണ് വാഹനം എത്തിയിരുന്നത്. ഇതോടെയാണ് പാലാ സ്വദേശികളുടെ ഐ.സി.യു ആമ്പുലൻസ് അടിമാലി, മൂന്നാർ മേഖലകളിൽ സർവീസ് ആരംഭിച്ചത്. ഇതിനിടെ പ്രദേശവാസിയും ഐ.സി.യു സംവിധാനം ഒരുക്കിയതോടെയാണ് പ്രശ്നങ്ങൾ രൂക്ഷമായത്.ഇത്രയുമാണ് ആശുപത്രി അധികൃതരും പൊലീസും പറയുന്നത് .

ഇതേ സമയം ആശുപത്രിക്കു മുന്നിൽ അടിമാലിയിലെ ആംബുലൻസ് ഉണ്ടായിട്ടും മൂന്നാറിൽ നിന്നും ആംബുലൻസ് വിളിച്ചു വരുത്തിയതെന്തിനാണെന്നാണ് ഒരു വിഭാഗം ചോദിക്കുന്നത് .അത്രയും സമയം കൂടി നഷ്ടപ്പെടുത്തുവാൻ ഇഡാ വരുത്തിയ ആശുപത്രി ജീവനക്കാർക്കെതിരെയല്ലേ കേസ് എടുക്കേണ്ടതെന്നാണ് ഒരു വിഭാഗം നാട്ടുകാർ പറയുന്നത് .സത്യാവസ്ഥ മനസ്സിലാക്കാൻ ആശുപത്രിയിലെയും ആംബുലൻസ്‌കാരുടെയും ഫോൺവിളികളുടെ ലിസ്റ്റ് പരിശോധിച്ചാൽ സത്യം പുറത്തു വരും .ഇക്കാര്യത്തിൽ ഇടുക്കി ജില്ലാ കളക്ടർ അടിയന്തിരമായി ഇടപെടണമെന്ന ആവശ്യവും ഉയർന്നിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP