Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

അപൂർവ്വ രോഗം ബാധിച്ച കൈക്കുഞ്ഞിനായി കൈകൂപ്പി കേരളം; ട്രാഫിക്ക് നിയന്ത്രണം ഏർപ്പെടുത്തി പൊലീസും; കുഞ്ഞിനെ അമൃതയിലെത്തിച്ചത് ആംബുലൻസ് ജഡായു വേഗതയിൽ പറന്ന്; ശസ്ത്രക്രിയ ഉടൻ തുടങ്ങും

അപൂർവ്വ രോഗം ബാധിച്ച കൈക്കുഞ്ഞിനായി കൈകൂപ്പി കേരളം; ട്രാഫിക്ക് നിയന്ത്രണം ഏർപ്പെടുത്തി പൊലീസും; കുഞ്ഞിനെ അമൃതയിലെത്തിച്ചത് ആംബുലൻസ് ജഡായു വേഗതയിൽ പറന്ന്; ശസ്ത്രക്രിയ ഉടൻ തുടങ്ങും

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: അപൂർവ്വ രോഗം ബാധിച്ച ഒരു മാസം മാത്രം പ്രായമായ കുട്ടിയെ കൊച്ചി അമൃത ആശുപത്രിയിലെത്തിച്ചു. നവജാത ശിശുവിന്റെ ശസ്ത്രക്രിയ ഉടൻ ആരംഭിക്കും. ഇന്ന് വൈകിട്ട് അഞ്ച് മണിക്കാണ് കോഴിക്കോട് മെഡിക്കൽ കോളേജിൽ നിന്ന് ആംബുലൻസ് പുറപ്പെട്ടത്. ട്രാഫിക്ക് പൊലീസ് ഗതാഗതം നിയന്ത്രിച്ചാണ് ആംബുലൻസ് കടത്തിവിട്ടത്.

കുഞ്ഞുകഴിക്കുന്ന മുലപ്പാൽ അടക്കം ശ്വാസകോശത്തിലേക്ക് പോകുന്ന അപൂർവ്വ രോഗമാണ് കുട്ടിക്കെന്നാണ് ഡോക്ടർമാർ പറയുന്നത്. ഇതിനുള്ള അത്യാധുനിക ചികിത്സ അമൃത ആശുപത്രിയിൽ മാത്രമാണുള്ളത്.

അപൂർവ രോഗം ബാധിച്ച നവജാത ശിശുവിന്റെ ജീവൻ രക്ഷിക്കാൻ ആരോഗ്യ മന്ത്രി ഇടപെട്ടതിന്റെ ഫലമായാണ് റോഡ് വഴി കൊച്ചിയിൽ എത്തിച്ച് ഓപ്പറേഷന് സൗകര്യം ഒരുക്കിയത്. പാലക്കാട് സ്വദേശി സ്വനൂപാണ് കുട്ടിയുടെ അച്ഛൻ.

കൈയ് ലോ തെറാക്‌സ് എന്ന അപൂർവ്വ രോഗമാണ് കുഞ്ഞിന് പിടിപ്പെട്ടത്. കുഞ്ഞുകഴിക്കുന്ന മുലപ്പാൽ അടക്കം ശ്വാസകോശത്തിലേക്ക് പോകുന്ന അപൂർവ്വ രോഗമാണിത്. ട്രാഫിക്ക് പൊലീസ് ഗതാഗതം നിയന്ത്രിച്ചാണ് ആംബുലൻസ് കടത്തിവിട്ടത്. റോഡിൽ ഗതാഗത തടസമുണ്ടാക്കരുതെന്നും ആംബുലൻസിന് പോകാൻ മറ്റ് വാഹനങ്ങൾ വഴിയൊരുക്കി കൊടുക്കണമെന്നും പൊലീസ് നേരത്തെ അറിയിച്ചിരുന്നു.

.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP