Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അൽഫോൻസ് കണ്ണന്താനത്തിന് കോവിഡ്; ഭാര്യ ഷീലയും മകൻ ആകാശും പരിശോധനയിൽ നെഗറ്റീവ്; ക്വാറന്റെയിന്റെ ഭാഗമായി ധാരാളം ജോലികൾ തീർക്കാനുണ്ടെന്നും പേടിക്കാനൊന്നുമില്ലെന്നും പ്രാർത്ഥിക്കണമെന്നും മുൻകേന്ദ്രമന്ത്രി

അൽഫോൻസ് കണ്ണന്താനത്തിന് കോവിഡ്; ഭാര്യ ഷീലയും മകൻ ആകാശും പരിശോധനയിൽ നെഗറ്റീവ്; ക്വാറന്റെയിന്റെ ഭാഗമായി ധാരാളം ജോലികൾ തീർക്കാനുണ്ടെന്നും പേടിക്കാനൊന്നുമില്ലെന്നും പ്രാർത്ഥിക്കണമെന്നും മുൻകേന്ദ്രമന്ത്രി

മറുനാടൻ മലയാളി ബ്യൂറോ

കോട്ടയം: മുൻ കേന്ദ്രമന്ത്രിയും ബിജെപി നേതാവും രാജ്യസഭാംഗവുമായ അൽഫോൻസ് കണ്ണന്താനത്തിന് കോവിഡ് സ്ഥിരീകരിച്ചു. ഭാര്യ ഷീലയ്ക്കും മകൻ ആകാശിനും പരിശോധനയിൽ നെഗറ്റീവ് ആയതായും കണ്ണന്താനം അറിയിച്ചു.

ക്വാറന്റെയിന്റെ ഭാഗമായി ഒരുപാട് ജോലികൾ ചെയ്തു തീർക്കാനുണ്ടെന്ന് കണ്ണന്താനം പ്രതികരിച്ചു. അടുത്ത 14 ദിവസം ഞാനെന്റെ ലാപ്‌ടോപ്പിനോടൊപ്പമായിരിക്കും. ഐഎഎസ് ബാച്ച്‌മേറ്റ്‌സുമായി സഹകരിച്ചുള്ള പുസ്തകം ഒരാഴ്ചയ്ക്കുള്ളിൽ പൂർത്തിയാക്കാനാകുമെന്നാണു പ്രതീക്ഷ. ഇതു കഴിഞ്ഞാൽ രണ്ടു പുസ്തകങ്ങൾ കൂടി തയാറാക്കാനുണ്ട്. എന്റെ നായ്ക്കൾ, പൂച്ചകൾ എന്നിവയോടൊപ്പമുള്ള കളികളാണ് മിസ് ചെയ്യുക. ഞങ്ങളുടെ പച്ചക്കറികൾ വളരുന്നതു കാണാൻ സാധിക്കില്ല. പക്ഷികൾക്കു ഭക്ഷണം കൊടുക്കാനുമാകില്ല. പേടിക്കാനൊന്നുമില്ല, പ്രാർത്ഥിക്കുക. കണ്ണന്താനം വ്യക്തമാക്കി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP