Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

മന്ത്രവാദ ചികിൽസയിലെ കൊലപാതകം; ജാമ്യത്തിലിറങ്ങിയ പ്രതി ഗൾഫിലേക്ക് കടന്നു; പൊലീസിന്റെ നടപടികളിൽ സംശയമുയർത്തി നാട്ടുകാർ

മന്ത്രവാദ ചികിൽസയിലെ കൊലപാതകം; ജാമ്യത്തിലിറങ്ങിയ പ്രതി ഗൾഫിലേക്ക് കടന്നു; പൊലീസിന്റെ നടപടികളിൽ സംശയമുയർത്തി നാട്ടുകാർ

കൊല്ലം: മന്ത്രവാദ ചികിത്സയ്ക്കിടെ മനോരോഗിയായ യുവതി മർദ്ദനമേറ്റ് മരിച്ച കേസിൽ പ്രതിയായ പിതാവ് ജാമ്യത്തിലിറങ്ങി പൊലീസിന്റെ ഒത്താശയോടെ ഗൾഫിലേക്ക് കടന്നു. ഹസ്സന്റെ ജാമ്യാപേക്ഷ കോടതി പരിഗണിച്ചപ്പോൾ പൊലീസിന്റെ ഭാഗത്തുനിന്ന് യാതൊരു എതിർപ്പും ഉണ്ടായില്ലെന്നാണ് ആരോപണം.

തഴവ കടത്തൂർ കണ്ണങ്കര കുറ്റിയിൽ വീട്ടിൽ ഹസീന (26)യാണ് നട്ടെല്ലൊടിഞ്ഞ് മരിച്ചത്. കേസിലെ പ്രധാന പ്രതിയും മന്ത്രവാദിയുമായ ആലപ്പുഴ ജില്ലയിലെ നൂറനാട് ആദിക്കാട്ട്കുളങ്ങര ബിസ്മി മൻസിലിൽ സിറാജുദ്ദീ (38)നും കേസിൽ ജാമ്യം നേടി. മനോരോഗത്തിന് ദീർഘനാളായി ചികിത്സയിലായിരുന്ന ഹസീനയ്ക്ക് ജിന്ന് ബാധിച്ചതാണെന്ന് ധരിപ്പിച്ച് മന്ത്രവാദ ചികിത്സ ആരംഭിച്ച സിറാജുദ്ദീൻ യുവതിയെ പട്ടിണിക്കിട്ടും നട്ടെല്ല് ചവിട്ടി ഒടിച്ചുംക്രൂരമായി കൊലപ്പെടുത്തുകയായിരുന്നു.

സ്വാഭാവിക മരണമെന്നപേരിൽ കേസ് രഹസ്യമായി ഒതുക്കി തീർക്കാനാണ് ആദ്യം ശ്രമം നടന്നത്. എന്നാൽ നാട്ടുകാരുടെ ഇടപെടലിനെ തുടർന്ന് കേസ് പൊലീസ് ഏറ്റെടുത്തു. ഒടുവിൽ കൊലപതാകമെന്ന് തെളിയുകയും ചെയ്തു. യുവതിയെ മാസങ്ങളായി മന്ത്രവാദ ചികിത്സയുടെ പേരിൽപീഡിപ്പിച്ച സിറാജുദ്ദീൻ വൻതുക ഇവരിൽ നിന്ന് പ്രതിഫലവും പറ്റിയിരുന്നു. പത്താംക്‌ളാസ് പഠനത്തിനുശേഷം മതപഠനമെന്ന പേരിൽ വിവിധ പള്ളികളിലും മതപാഠശാലകളിലും കഴിഞ്ഞ സിറാജുദ്ദീൻ മന്ത്രവാദ ചികിത്സയുടെ പേരിൽനാടാകെ തട്ടിപ്പ് തുടരുന്നതിനിടെയാണ് തഴവയിൽ യുവതിയെ ചികിത്സിക്കാനെത്തിയത്.

യുവതിയുടെ ഗൾഫുകാരനായ പിതാവ് മകളുടെ രോഗം മാറ്റാൻ എത്ര പണം മുടക്കാനും തയ്യാറാണെന്ന് അറിയിച്ചതോടെ സിറാജുദ്ദീൻ ചികിൽസ ഏറ്റെടുത്തു. ഹസീനയുടെ വീട്ടിലെത്തി ജിന്നൊഴിപ്പിക്കൽ തുടങ്ങി. ഇതിനിടെയായിരുന്നു മരണം. സിറാജുദ്ദീനെ ഹസ്സന് പരിചയപ്പെടുത്തിയ റിട്ട. അറബ് അദ്ധ്യാപകനും മകനും കേസിലെ കൂട്ടുപ്രതികളായിരുന്നു. ഇവരും ജാമ്യത്തിലാണ്.

കേസ് അന്വേഷിക്കുകയും തെളിയിക്കുകയും ചെയ്തതിലൂടെ പൊലീസിന് അഭിനന്ദനവും എത്തി. എന്നാൽ അതിന് ശേഷം നടന്ന ഇടപാടുകളാണ് പ്രതികൾക്ക് ജാമ്യം നേടിക്കൊടുത്തതെന്നാണ് ആരോപണം

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP