Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

കാസർകോഡ് നാളെ സർവകക്ഷിസമാധാനയോഗം; യോഗം മന്ത്രി ഇ.ചന്ദ്രശേഖരന്റെ അദ്ധ്യക്ഷതയിൽ; പെരിയ ഇരട്ടക്കൊലക്കസിൽ സിബിഐ അന്വേഷണം തേടി കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾ; സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സത്യാഗ്രഹസമരം തുടങ്ങാൻ വി എം.സുധീരനും

കാസർകോഡ് നാളെ സർവകക്ഷിസമാധാനയോഗം; യോഗം മന്ത്രി ഇ.ചന്ദ്രശേഖരന്റെ അദ്ധ്യക്ഷതയിൽ; പെരിയ ഇരട്ടക്കൊലക്കസിൽ സിബിഐ അന്വേഷണം തേടി കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾ; സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സത്യാഗ്രഹസമരം തുടങ്ങാൻ വി എം.സുധീരനും

മറുനാടൻ മലയാളി ബ്യൂറോ

 കാസർകോഡ്: കാസർകോഡ് യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ കൊലപാതകത്തെ തുടർന്നുണ്ടായ സംഘർഷത്തിന് അയവുവരുത്താൻ നാളെ സർവകക്ഷിസമാധാനയോഗം. മന്ത്രി ഇ.ചന്ദ്രശേഖരന്റെ അദ്ധ്യക്ഷതയിലാണ് യോഗം. രണ്ടുമണിക്ക് കളക്ടറേറ്റിലാണ് യോഗം. സിപിഎം അടക്കമുള്ള കക്ഷികൾ യോഗത്തിൽ പങ്കെടുക്കും.

കഴിഞ്ഞ ദിവസം പെരിയയിൽ കൊല്ലപ്പെട്ട കൃപേഷിന്റെയും ശരത്തിന്റെയും കുടുംബങ്ങളേയും സർവകക്ഷി യോഗത്തിനു ക്ഷണിച്ചിട്ടുണ്ട്. കോൺഗ്രസ് ഉൾപ്പെടെയുള്ള പാർട്ടികളെയും യോഗത്തിനു ക്ഷണിച്ചു. കൊല്ലപ്പെട്ടവരുടെ കുടുംബങ്ങളെ സന്ദർശിക്കാൻ എത്തിയ മന്ത്രി ഇ.ചന്ദ്രശേഖരനെതിരെയും സിപിഎം നേതാക്കൾക്കെതിരെയും കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധം ഉയർത്തിയിരുന്നു. ഷുഹൈബ് വധത്തെ തുടർന്നാണ് നേരത്തെ കണ്ണൂരിൽ സമാധാനയോഗം നടന്നത്. അന്ന് സിപിഎം കോൺഗ്രസ് അംഗങ്ങൾ തമ്മിൽ വാക്കേറ്റം നടന്നിരുന്നു.

യൂത്ത് കോൺഗ്രസ് പ്രവർത്തകർ കൊല്ലപ്പെട്ടതിനെത്തുടർന്ന് പെരിയ മേഖലയിൽ വലിയ അക്രമസംഭവങ്ങളാണുണ്ടായത്. പെരിയയിലും കല്യോട്ടും സിപിഎം അനുഭാവികളുടെ വീടിന് നേരെ ആക്രമണമുണ്ടായി. മുഖ്യപ്രതി പീതാംബരനുൾപ്പടെ പലരുടെയും വീടുകളും വ്യാപാരസ്ഥാപനങ്ങളും തീ വച്ച് നശിപ്പിക്കപ്പെട്ടു. പലയിടത്തും ഇപ്പോഴും സിപിഎം - കോൺഗ്രസ് സംഘർഷസാധ്യത നിലനിൽക്കുന്നുണ്ട്.

പെരിയ ഇരട്ടക്കൊലപാതക കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കൊല്ലപ്പെട്ടവരുടെ കുടുംബം മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നൽകും.സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കുന്നതിന് മുന്നോടിയായാണ് കുടുംബം പരാതി നൽകുന്നത്. കേസിൽ സിബിഐ അന്വേഷണത്തിന് സർക്കാർ തയ്യാറാകുന്നില്ല എന്ന് കോടതിയെ അറിയിക്കാൻ വേണ്ടിയാണ് കുടുംബം മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നൽകുന്നത്.

സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കുന്നതിനായി കൊല്ലപ്പെട്ട കൃപേഷിന്റെയും ശരത് ലാലിന്റെയും കുടുംബം നിയമോപദേശം തേടിയിരിക്കുകയാണ്.കൊലപാതകങ്ങളിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കോൺഗ്രസ് നേതാവ് വി എം സുധീരൻ നാളെ സത്യഗ്രഹസമരം തുടങ്ങാനിരിക്കുകയുമാണ്. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് നടത്തിയ എസ്‌പി ഓഫീസ് മാർച്ചിൽ സംഘർഷമുണ്ടാവുകയും പൊലീസ് ജലപീരങ്കി പ്രയോഗിക്കുകയും ചെയ്തു. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP