Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

സൂസൻ കോടി ജനാധിപത്യ മഹിളാ അസോസിയേഷൻ പ്രസിഡന്റ്; പി.സതീദേവി സെക്രട്ടറി

സൂസൻ കോടി ജനാധിപത്യ മഹിളാ അസോസിയേഷൻ പ്രസിഡന്റ്; പി.സതീദേവി സെക്രട്ടറി

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: മൂന്ന് ദിവസങ്ങളിലായി കോഴിക്കോട് നടന്ന അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ സംസ്ഥാന സമ്മേളനം സമാപിച്ചു. സംസ്ഥാന പ്രസിഡന്റായി സൂസൻ കോടിയേയും സെക്രട്ടറിയായി അഡ്വ. പി സതീദേവിയേയും ട്രഷററായി സിഎസ് സുജാതയേയും സമ്മേളനം തെരഞ്ഞെടുത്തു. മഴ തുടരുന്ന സാഹചര്യത്തിൽ സമാപന സമ്മേളനത്തിന്റെ ഭാഗമായ പൊതുസമ്മേളനവും റാലിയും ഒഴിവാക്കി. 564 പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുത്തു.

രണ്ടുദിവസമായി നടന്ന പൊതുചർച്ചക്ക് രാവിലെ ടാഗോർ ഹാളിൽ (ഹൈമവതി തായാട്ട് നഗർ) സംസ്ഥാന സെക്രട്ടറി പി സതീദേവി മറുപടി നൽകി. അന്ധവിശ്വാസങ്ങളും അനാചാരങ്ങളും തടയാൻ നിയമം നിർമ്മിക്കണമെന്ന് സംസ്ഥാന സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

സംഘടിത മേഖലയിലെ സ്ത്രീ തൊഴിലാളികളുടെ പ്രശ്നങ്ങൾ പരിഹരിക്കുക, കശ്മീരിന്റെ പ്രത്യേക പദവി തിരികെ നൽകുക എന്നീ പ്രമേയങ്ങളും സമ്മേളനം അംഗീകരിച്ചു. സമ്മേളനത്തിൽ അവതരിപ്പിച്ച പ്രവർത്തന റിപ്പോർട്ടിൽ അംഗബലത്തിലെ വർധനവും വിശദീകരിച്ചു. 2018---19 വർഷത്തിൽ അംഗസംഖ്യ 52,79,547 എത്തി. 2016---17 കാലഘട്ടത്തിൽ 50,75,195 ആയിരുന്നു ബലം. 2018 ലിത് 51,79,986 ആയി കുതിച്ചു. മൂന്ന് വർഷത്തിനിടെ 2,04,352 പേർ പുതുതായി സംഘടനയിൽ ചേർന്നു.

ഇതിൽ യുവതികളുടെ പ്രാതിനിധ്യം വർധിച്ചതായി സെക്രട്ടറി പി സതീദേവി അവതരിപ്പിച്ച റിപ്പോർട്ടിൽ പറഞ്ഞു. കണ്ണൂർ ജില്ലയിലാണ് ഏറ്റവും കൂടുതൽ മെമ്പർഷിപ്പ്. 6,70,664 പേർ. തൊട്ടുപുറകിൽ തൃശൂരാണ്. 5,52,840 പേർ. കോഴിക്കോട്, മലപ്പുറം, തിരുവനന്തപുരം ജില്ലകളിലും അംഗസംഖ്യ വർധിച്ചു. സംസ്ഥാനത്താകെ 26,168 യൂണിറ്റുകളാണുള്ളത്. 2120 വില്ലേജ് കമ്മിറ്റികളും 209 ഏരിയാ കമ്മിറ്റികളും പ്രവർത്തിക്കുന്നു.

അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷൻ ഭാരവാഹികൾ

സെക്രട്ടറി: അഡ്വ പി സതീദേവി
പ്രസിഡന്റ് :സൂസൻ കോടി
ട്രഷറർ :സി എസ് സുജാത വൈസ് പ്രസിഡണ്ടുമാർ
1 കെ കെ ലതിക
2 കെ ആർ വിജയ
3 ടി വി അനിത
4 ലീലാമ്മ എം
5 തങ്കമ്മ ജോർജ്ജുകുട്ടി
6 കെ ജി രാജേശ്വരി
7 സുബൈദ ഇസഹാക്ക്

ജോയിന്റ് സെക്രട്ടറിമാർ
1 എൻ സുകന്യ
2 ഇ പത്മാവതി
3 എം പി സരള
4 സബീതാ ബീഗം
5 പി കെ ശ്യാമള
6 എൻ ടി സോഫിയ
7 കാനത്തിൽ ജമീല
8 എസ് പുഷ്പലത

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP