Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഇടവക സെമിത്തേരികളിൽ മൃതദേഹം ദഹിപ്പിക്കൽ : ആലപ്പുഴ രൂപതയുടേത് മാതൃകാപരമായ പ്രവൃത്തിയെന്ന് ജില്ലാ കളക്ടർ

ഇടവക സെമിത്തേരികളിൽ മൃതദേഹം ദഹിപ്പിക്കൽ : ആലപ്പുഴ രൂപതയുടേത് മാതൃകാപരമായ പ്രവൃത്തിയെന്ന് ജില്ലാ കളക്ടർ

മറുനാടൻ മലയാളി ബ്യൂറോ

ആലപ്പുഴ: കോവിഡ് ബാധിച്ച് മരണമടഞ്ഞവരെ അവരുടെ തന്നെ ഇടവക സെമിത്തേരികളിൽ മൃതദേഹം ദഹിപ്പിക്കൽ വഴി സംസ്‌കരിക്കാൻ കത്തോലിക്കാ സഭ ആലപ്പുഴ രൂപത തീരുമാനിച്ചതായി ജില്ലാ കളക്ടർ എ അലക്‌സാണ്ടറിനെ അറിയിച്ചു. നിലവിലെ സാഹചര്യത്തിൽ സാധാരണ മൃതസംസ്‌കാര കർമ്മം സെമിത്തേരികളിൽ ഏറെ പ്രയാസം ആയതിനാൽ, ദഹിപ്പിക്കൽ വഴി സംസ്‌കരിക്കാനും ചിതാഭസ്മം സെമിത്തേരിയിൽ അടക്കം ചെയ്യാനും തീരുമാനിച്ചതായി സഭ അധികൃതർ കളക്ടറോട് പറഞ്ഞു.

രൂപതാ പ്രദേശത്ത് കോവിഡ് മരണം ഉണ്ടായ സാഹചര്യത്തിൽ ജില്ലാ കലക്ടറും ആരോഗ്യ പ്രവർത്തകരും രൂപത അധികൃതരുമായി ചർച്ച നടത്തിയതിനെ തുടർന്ന് രൂപതാ അധികൃതരുടെ യോഗം ചേർനിരുന്നു.

ജൂലൈ 27ന് വൈകുന്നേരം കൂടിയ രൂപതാ കൺസൾട്ടേഴ്‌സിന്റെയും ഫൊറോന വികാരിമാരുടെയും യവജന-അല്മായ-സമൂഹിക സേവന വിഭാഗം ഡയറക്ടർമാരുടെയും സംയുക്ത യോഗത്തിന്റെ തീരുമാനപ്രകാരമാണ് പുതിയ നടപടിക്രമങ്ങളെന്ന് ബിഷപ്പ് ഡോ. ജെയിംസ് ആനാപറമ്പിൽ പുറത്തിറക്കിയ നിർദ്ദേശത്തിൽ പറയുന്നു.

കോവിഡ് മാനദണ്ഡങ്ങൾ അനുസരിച്ച് മൃതദേഹങ്ങൾ ദഹിപ്പിക്കുന്നതിന് ജില്ലാ ഭരണകൂടവും ആരോഗ്യപ്രവർത്തകരും അതത് ഇടവകകൾക്ക് എല്ലാ സഹായങ്ങളും നൽകും. ആലപ്പുഴ രൂപതയുടെത് മാതൃകാപരമായ പ്രവൃത്തിയാണെന്ന് ജില്ലാ കലക്ടർ എ അലക്‌സാണ്ടർ പറഞ്ഞു.
ഇത്തരത്തിലുള്ള ആദ്യ സംസ്‌കാരം ഇന്ന് വൈകിട്ട് മാരാരിക്കുളം സെന്റ് അഗസ്റ്റിൻ പള്ളിയിലും കാട്ടൂർ സെന്റ് മൈക്കിൾസ് പള്ളിയിലും നടന്നു..

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP