Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202109Tuesday

അസുഖബാധിതനായി ചികിൽസയിലായതോടെ കലാരംഗത്തു നിന്നു വിട്ടു; നാടകകൃത്ത് ആലത്തൂർ മധുവിനെ മരിച്ചനിലയിൽ കണ്ടെത്തിയത് വീട്ടിൽ കാണാതായതോടെ നടത്തിയ അന്വേഷണത്തിൽ

അസുഖബാധിതനായി ചികിൽസയിലായതോടെ കലാരംഗത്തു നിന്നു വിട്ടു; നാടകകൃത്ത് ആലത്തൂർ മധുവിനെ മരിച്ചനിലയിൽ കണ്ടെത്തിയത് വീട്ടിൽ കാണാതായതോടെ നടത്തിയ അന്വേഷണത്തിൽ

മറുനാടൻ മലയാളി ബ്യൂറോ

കോട്ടയം: പ്രമുഖ പ്രൊഫഷണൽ നാടകകൃത്ത് ആലത്തൂർ മധുവിനെ മരിച്ചനിലയിൽ കണ്ടെത്തിയത് വീട്ടിൽനിന്നും കാണാതായതിനെ തുടർന്ന് ബന്ധുക്കൾ നടത്തിയ തിരച്ചിലിനൊടുവിൽ. ഇന്ന് രാവിലെ 6.30 ഓടെയാണ് മധുവിനെ വീടിനു സമീപത്ത് മരിച്ചനിലയിൽ കണ്ടെത്തിയത്. ഏതാനും വർഷങ്ങളായി അസുഖബാധിതനായി ചികിൽസയിലായതോടെ കലാരംഗത്തു നിന്നു വിട്ടു നിൽക്കുകയായിരുന്നു അദ്ദേഹം. വൈക്കം പൊലിസ് മേൽനടപടികൾ സ്വീകരിച്ചു.നാടകനടിയായ ഷീബയാണ് മധുവിന്റെ ഭാര്യ (എരുമേലി അംബുജം). മക്കൾ: അർച്ചന, ഗോപിക.

കൊല്ലം ചൈതന്യയ്ക്കായി മധു രചിച്ച അർച്ചന പൂക്കൾ എന്ന നാടകത്തിന് നാടകകൃത്തിനുള്ള സംസ്ഥാന അവാർഡ് ലഭിച്ചിരുന്നു.കൊല്ലം ചൈതന്യ, തൃപ്പൂണിത്തുറ സൂര്യ, ചേർത്തല ഷൈലജ തിയറ്റേഴ്സ് തുടങ്ങിയ പ്രമുഖ നാടകട്രൂപ്പുകൾക്കായി ആലത്തൂർ മധു രചിച്ച 20 ഓളം നാടകങ്ങളിൽ ഭൂരിഭാഗവും വൻ വിജയം നേടിയിരുന്നു.തൃപ്പൂണിത്തുറ സൂര്യയ്‌ക്കായി 'അയോദ്ധ്യാകാണ്ഡം' എന്ന നാടകം രചിച്ചാണ് മധു കലാരംഗത്തേക്ക് കടന്നുവന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP