Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ആലപ്പുഴയിൽ ഒരുകുടുംബത്തിലെ 11 പേർക്ക് കോവിഡ്; രോഗം സ്ഥിരീകരിച്ചത് കായംകുളം സ്വദേശിയുടെ കുടുംബാംഗങ്ങൾക്കും ബന്ധുക്കൾക്കും; ജില്ലയിൽ ഇന്ന് 21 പേർക്ക് രോഗം

ആലപ്പുഴയിൽ ഒരുകുടുംബത്തിലെ 11 പേർക്ക് കോവിഡ്; രോഗം സ്ഥിരീകരിച്ചത് കായംകുളം സ്വദേശിയുടെ കുടുംബാംഗങ്ങൾക്കും ബന്ധുക്കൾക്കും; ജില്ലയിൽ ഇന്ന് 21 പേർക്ക് രോഗം

മറുനാടൻ മലയാളി ബ്യൂറോ

ആലപ്പുഴയിൽ ഒരുകുടുംബത്തിലെ 11 പേർക്ക് കോവിഡ്; രോഗം സ്ഥിരീകരിച്ചത് കായംകുളം സ്വദേശിയുടെ കുടുംബാംഗങ്ങൾക്കും ബന്ധുക്കൾക്കും; ജില്ലയിൽ ഇന്ന് 21 പേർക്ക് രോഗം

ആലപ്പുഴ: ആലപ്പുഴ ജില്ലയിൽ ഇന്ന് 21പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. ഇതിൽ 12പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്. അഞ്ചുപേർ വിദേശത്തുനിന്നും നാലുപേർ മറ്റു സംസ്ഥാനങ്ങളിൽ നിന്നും എത്തിയവരാണ്.

ജൂൺ 29ന് രോഗം സ്ഥിരീകരിച്ച കായംകുളം സ്വദേശിയുടെ ബന്ധുക്കളും കുടുംബാംഗങ്ങളുമാണ് പതിനൊന്ന് പേർ. ചെറുതന സ്വദേശിനികളായ 46വയസുള്ള സ്ത്രീയും മകളും, കായംകുളം സ്വദേശികളായ 54വയസുകാരൻ, രണ്ടു യുവാക്കൾ, രണ്ടു യുവതികൾ, മൂന്നു പെൺകുട്ടികൾ ഒരു ആൺകുട്ടി എന്നിവർ ഇതിലുൾപ്പെടുന്നു.

എല്ലാവരെയും മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ആകെ 202 പേർ ആശുപത്രിയിൽ ചികിത്സയിലുണ്ട്. ഇന്ന് രണ്ടു പേർ രോഗമുക്തരായി. ബഹറിനിൽ നിന്ന് എത്തിയ നൂറനാട് സ്വദേശി, മുംബൈയിൽ നിന്നെത്തിയ കാർത്തികപ്പള്ളി സ്വദേശിനി എന്നിവരാണ് രോഗമുക്തരായത്. ജില്ലയിൽ ആകെ 143 പേർ ഇതുവരെ രോഗ മുക്തരായി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP