Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

ബന്ധുക്കളായ കുട്ടികൾക്കൊപ്പം കളിക്കുന്നതിനിടെ അപകടം; സഹോദരങ്ങൾ ഓമനപ്പുഴയിൽ മുങ്ങിമരിച്ചു

ബന്ധുക്കളായ കുട്ടികൾക്കൊപ്പം കളിക്കുന്നതിനിടെ അപകടം; സഹോദരങ്ങൾ ഓമനപ്പുഴയിൽ മുങ്ങിമരിച്ചു

മറുനാടൻ മലയാളി ബ്യൂറോ

ആലപ്പുഴ: മാരാരിക്കുളത്തിനടുത്ത് ഓമനപ്പുഴയിൽ രണ്ടു കുട്ടികൾ മുങ്ങിമരിച്ചു. മാരാരിക്കുളം തെക്ക് പഞ്ചായത്ത് 15-ാം വാർഡിൽ നാലു തൈക്കൽ നെപ്പോളിയൻ-ഷൈമോൾ ദമ്പതികളുടെ മക്കളായ അഭിജിത് (10) അനഘ (9) എന്നിവരാണ് മരിച്ചത്.

ബന്ധുക്കളായ കുട്ടികൾക്കൊപ്പം കളിക്കുന്നതിനിടെയാണ് അപകടമെന്നാണു നിഗമനം. നെപ്പോളിയന്റെ വീടിനടുത്തുള്ള പൊഴിയിലാണു വൈകിട്ട് 6 മണി കഴിഞ്ഞ് കുട്ടികൾ വീണത്. അവിടെ പുലിമുട്ട് നിർമ്മാണം നടക്കുന്നതു കാണാൻ കുട്ടികൾ പോയതാകാമെന്നു കരുതുന്നു.

ഒപ്പമുണ്ടായിരുന്ന കുട്ടികൾ ബഹളം വച്ചപ്പോഴാണ് അപകടം നാട്ടുകാർ അറിഞ്ഞത്. വെള്ളത്തിൽനിന്ന് എടുത്തപ്പോഴേക്കും കുട്ടികൾ മരിച്ചിരുന്നു. കുട്ടികളുടെ മാതാവ് ആൻ മരിയ കുവൈത്തിൽ നഴ്‌സാണ്. നെപ്പോളിയൻ മത്സ്യത്തൊഴിലാളിയാണ്. മൂത്ത മകൻ അജിത്ത്. മൃതദേഹങ്ങൾ ചെട്ടികാട് ആശുപത്രിയിലെത്തിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP