Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ഗുരുതര പിഴവിന്റെ പേരിൽ ആലപ്പുഴ മെഡിക്കൽ കോളജിനെതിരെ വീണ്ടും പരാതി; ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രസവത്തെ തുടർന്ന് യുവതി മരിച്ചു; ചികിൽസ പിഴവെന്ന് ആരോപിച്ച് ആശുപത്രിയിൽ ബന്ധുക്കളുടെ പ്രതിഷേധം

ഗുരുതര പിഴവിന്റെ പേരിൽ ആലപ്പുഴ മെഡിക്കൽ കോളജിനെതിരെ വീണ്ടും പരാതി; ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രസവത്തെ തുടർന്ന് യുവതി മരിച്ചു; ചികിൽസ പിഴവെന്ന് ആരോപിച്ച് ആശുപത്രിയിൽ ബന്ധുക്കളുടെ പ്രതിഷേധം

മറുനാടൻ മലയാളി ബ്യൂറോ

ആലപ്പുഴ: ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രസവത്തെ തുടർന്ന് യുവതി മരിച്ചു. വണ്ടാനം സ്വദേശിനി ജിനി (36) ആണ് മരിച്ചത്. ചികിൽസാ പിഴവെന്ന് ആരോപിച്ച് ബന്ധുക്കൾ ആശുപത്രിയിൽ പ്രതിഷേധിച്ചു. അഞ്ചു ദിവസം മുൻപായിരുന്നു ജിനിയുടെ പ്രസവം.

ശ്വാസതടസ്സവും വയറുവേദനയും ഉണ്ടായതിനെ തുടർന്ന് ഡോക്ടറെ കണ്ടപ്പോൾ ഗ്യാസ്ട്രബിളിനുള്ള മരുന്നു മാത്രമാണ് നൽകിയത്. എന്നാൽ വേദന കുറയാതിരുന്നതിനെ തുടർന്ന് ഇസിജി എടുക്കാൻ പോയപ്പോൾ ജിനി താഴെ വീഴുകയും ബോധരഹിതയാകുകയും ചെയ്തു. അതേസമയം, ജിനി രാവിലെ മരിച്ചെങ്കിലും വളരെ വൈകിയാണ് വിവരമറിയിച്ചതെന്നും ആരോപണമുയർന്നിട്ടുണ്ട്. പ്രസവ ശസ്ത്രക്രിയ കഴിഞ്ഞ യുവതിയുടെ വയറ്റിൽനിന്നു മൂന്നു മീറ്ററോളം നീളമുള്ള തുണി കണ്ടെത്തിയ വാർത്ത പുറത്തുവന്നതിന് പിന്നാലെയാണ് ഗുരുതര പിഴവിന്റെ പേരിൽ ആലപ്പുഴ മെഡിക്കൽ കോളജിനെതിരെ വീണ്ടും പരാതി.

പ്രസവ ശസ്ത്രക്രിയ കഴിഞ്ഞ് ഒൻപതു ദിവസത്തിനു ശേഷമാണ് പുന്നപ്ര സ്വദേശിയായ യുവതിയുടെ വയറ്റിൽനിന്ന് തുണി പുറത്തേക്കു വന്നത്. വീട്ടിലെത്തിയ ശേഷം യുവതിക്ക് അസഹനീയമായ വയറുവേദന അനുഭവപ്പെട്ടിരുന്നു. തുടർന്നാണ് ഇന്നലെ ശുചിമുറിയിൽവച്ചു
മൂന്നു മീറ്ററോളം നീളമുള്ള തുണി പുറത്തേക്കു വന്നത്. ഇതോടെ യുവതി ബോധരഹിതയായി നിലത്തുവീണു. ആശുപത്രിയിലെത്തിച്ച് സ്‌കാനിങ്ങിനു വിധേയയാക്കിയ യുവതിയെ വീണ്ടും ലേബർ റൂമിലേക്കു മാറ്റി.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP