Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ആലപ്പുഴ മെഡി.കോളേജ് ആശുപത്രിയിൽ കോവിഡ് രോഗിയുടെ മൃതദേഹം മാറി നൽകി; ഇരുകൂട്ടരുടേയും ബന്ധുക്കളും ആശുപത്രി ജീവനക്കാരും തമ്മിൽ വാക്കേറ്റം

ആലപ്പുഴ മെഡി.കോളേജ് ആശുപത്രിയിൽ കോവിഡ് രോഗിയുടെ മൃതദേഹം മാറി നൽകി; ഇരുകൂട്ടരുടേയും ബന്ധുക്കളും ആശുപത്രി ജീവനക്കാരും തമ്മിൽ വാക്കേറ്റം

മറുനാടൻ മലയാളി ബ്യൂറോ

ആലപ്പുഴ: ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയവെ മരിച്ച കോവിഡ് രോഗിയുടെ മൃതദേഹം മാറി നൽകി. കായംകുളം സ്വദേശിയുടെ മൃതദേഹമാണ് മാറി നൽകിയത്. കോവിഡ് ഐസിയുവിൽ ചികിത്സയിലായിരുന്ന ചേർത്തല സ്വദേശി കുമാരനും കോവിഡ് വാർഡിൽ ചികിത്സയിലായിരുന്ന കായംകുളം കൃഷ്ണപുരം സ്വദേശി രമണനും ഇന്ന് വൈകിട്ടോടെ മരണപ്പെട്ടിരുന്നു.

നടപടികൾ പൂർത്തിയാക്കി രണ്ട് പേരുടേയും മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകിയപ്പോൾ ആണ് മൃതദേഹം മാറി നൽകിയത്. കായംകുളം സ്വദേശിയുടെ മൃതദേഹമാണ് ചേർത്തല സ്വദേശിയുടെ ബന്ധുക്കൾക്ക് മാറി നൽകിയത്. മൃതദേഹം ഏറ്റുവാങ്ങി ബന്ധുക്കൾ ചേർത്തലയിലേക്ക് പോകുകയും ചെയ്തു.

ഇതേ സമയം മെഡി.കോളേജിൽ കാത്തിരുന്ന കായംകുളം സ്വദേശിയുടെ ബന്ധുക്കൾ മൃതദേഹം വിട്ടുകിട്ടാൻ വൈകിയതിനെ തുടർന്ന് അധികൃതരെ സമീപിച്ചപ്പോൾ ആണ് മൃതദേഹം മാറി നൽകിയെന്ന് വ്യക്തമായത്.

ഇതോടെ ചേർത്തലയിലേക്ക് പോയ ആംബുലൻസ് തിരികെ വിളിക്കുകയായിരുന്നു. സംഭവത്തെ തുടർന്ന് ഇരുകൂട്ടരുടേയും ബന്ധുക്കളും ആശുപത്രി ജീവനക്കാരും തമ്മിൽ വാക്കേറ്റമുണ്ടായി. തുടർന്ന് പൊലീസ് സ്ഥലത്തെത്തിയാണ് പ്രശ്‌നം പരിഹരിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP