Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

വിപ്ലവ തേജസ്സിന്റെ മകളെ കണ്ണൂർ സ്വീകരിച്ചത് പനിനീർ പൂക്കൾ നൽകി; എം വി.ജയരാജന്റെ നേതൃത്വത്തിൽ നൽകിയത് ആവേശോജ്വലമായ വരവേൽപ്പ്; കണ്ണൂർ ജനതയുടെ ഉപഹാരമായി അലൈഡയ്ക്ക് നൽകുന്നത് കതിവന്നൂർ വീരന്റേയും വിപ്ലവ നക്ഷത്രം തലയിലേന്തി നിൽക്കുന്ന ചെഗുവേരയും ശിൽപം

വിപ്ലവ തേജസ്സിന്റെ മകളെ കണ്ണൂർ സ്വീകരിച്ചത് പനിനീർ പൂക്കൾ നൽകി; എം വി.ജയരാജന്റെ നേതൃത്വത്തിൽ നൽകിയത് ആവേശോജ്വലമായ വരവേൽപ്പ്; കണ്ണൂർ ജനതയുടെ ഉപഹാരമായി അലൈഡയ്ക്ക് നൽകുന്നത് കതിവന്നൂർ വീരന്റേയും വിപ്ലവ നക്ഷത്രം തലയിലേന്തി നിൽക്കുന്ന ചെഗുവേരയും ശിൽപം

രഞ്ജിത്ത് ബാബു

കണ്ണൂർ: വിപ്ലവ ഇതിഹാസം ചെഗുവേരയുടെ മകൾ ഡോ. അലൈഡ ഗുവേരക്ക് ചെമ്പനിനീർ പൂക്കൾ നൽകി കണ്ണൂരിന്റെ സ്വീകരണം. ഇന്ന് രാവിലെ കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ തിരുവനന്തപുരത്തു നിന്നും എത്തിയ അലൈഡയ്ക്ക് സിപിഎം. ജില്ലാ സെക്ട്രറി എം. വി.ജയരാജന്റെ നേതൃത്വത്തിൽ ആവേശോജ്വലമായ സ്വീകരണമാണ് നൽകിയത്. സ്വതന്ത്ര ക്യൂബയുടെ 60 ാം വാർഷികത്തോടനുബന്ധിച്ച് ഇന്ത്യയിലും നേപ്പാളിലും നടക്കുന്ന പരിപാടികളിൽ പങ്കെടുക്കാനാണ് അലൈഡ എത്തിയത്. സംഘാടക സമിതിയുടെ നേതൃത്വത്തിലാണ് അലൈഡയെ സ്വീകരിച്ചത്. ഇന്ന് വൈകീട്ട് കണ്ണൂർ ടൗൺ സ്‌ക്വയറിൽ പൊതു സ്വീകരണവും ക്യൂബൻ ഐക്യദാർഡ്യ സമ്മേളനവും നടക്കും. ഇത് കോടിയേരി ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്യും.

സിപിഎം. പോളിറ്റ് ബ്യൂറോ അംഗവും ക്യൂബൻ ഐക്യദാർഡ്യ സമിതി അംഗവുമായ എം. എ ബേബി ചടങ്ങിൽ അദ്ധ്യക്ഷത വഹിക്കും. തൃശ്ശൂർ സമത പ്രസിദ്ധീകരിക്കുന്ന 14 പുസ്തകങ്ങളുടെ പ്രകാശനം അലൈഡ ഗുവേര നിർവ്വഹിക്കും. ജനാധിപത്യ മഹിളാ അസോസിയേഷൻ ഡി.വൈ. എഫ്.ഐ., എസ്. എഫ്.ഐ. പുരോഗമന കലാസാഹിത്യ സംഘം, ജില്ലാ ലൈബ്രറി കൗൺസിൽ എന്നിവയുടെ സഹകരണത്തോടെയാണ് സ്വീകരണ പരിപാടി ഒരുക്കിയിട്ടുള്ളത്. കണ്ണൂർ ജനതയുടെ ഉപഹാരമായി കതിവന്നൂർ വീരന്റേയും ചെഗുവേരയുടേയും ശില്പം അലൈഡ ഗുവേരക്ക് നൽകുമെന്നും സംഘാടക സമിതി അറിയിച്ചു. അനീതിക്കും ചൂഷണത്തിനുമെതിരെ ശബ്ദിക്കുന്ന ഒരു വിപ്ലവകാരിയുടെ രൂപമാണ് ഉത്തര കേരളത്തിലുള്ളവരുടെ മനസ്സിൽ കതിവന്നൂർ വീരൻ. വിപ്ലവ നക്ഷത്രം തലയിലേന്തി നിൽക്കുന്ന ചെഗുവേരയുടെ കണ്ണൂരുകാരുടെ മനസ്സിൽ നിറഞ്ഞ് നിൽക്കുന്ന പ്രതിരൂപമാണ് ശില്പത്തിലൂടെ വെളിപ്പെടുത്തുന്നത്. ഈ ശില്പം ക്യൂബയിൽ കൊണ്ടു പോയി ഹവായിയിലെ ചെഗുവേരാ മ്യൂസിയത്തിൽ സൂക്ഷിക്കുമെന്ന് അലൈഡ അറിയിച്ചിരുന്നു. ഫൈബർ ഗ്ലാസിലാണ് ശില്പം ഒരുക്കിയിട്ടുള്ളത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP