Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

മലയാളത്തിന് ലഭിച്ച ആറാമത്തെ ജ്ഞാനപീഠ പുരസ്‌കാരം അക്കിത്തം അച്യുതൻ നമ്പൂതിരിക്ക് സമ്മാനിച്ചു; പുരസ്‌കാര ചടങ്ങ് നടന്നത് കോവിഡ് മാനദണ്ഡം അനുസരിച്ച്; ഓൺലൈനായി ചടങ്ങ് ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി; കുമരനെല്ലൂരിന് ഇത് രണ്ടാം പുരസ്‌കാരം

മലയാളത്തിന് ലഭിച്ച ആറാമത്തെ ജ്ഞാനപീഠ പുരസ്‌കാരം അക്കിത്തം അച്യുതൻ നമ്പൂതിരിക്ക് സമ്മാനിച്ചു; പുരസ്‌കാര ചടങ്ങ് നടന്നത് കോവിഡ് മാനദണ്ഡം അനുസരിച്ച്; ഓൺലൈനായി ചടങ്ങ് ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി; കുമരനെല്ലൂരിന് ഇത് രണ്ടാം പുരസ്‌കാരം

സ്വന്തം ലേഖകൻ

പാലക്കാട്: മലയാളത്തിന് ലഭിച്ച ആറാമത്തെ ജ്ഞാനപീഠ പുരസ്‌കാരം മഹാകവി അക്കിത്തം അച്യുതൻ നമ്പൂതിരിക്ക് സമ്മാനിച്ചു. അക്കിത്തത്തിന്റെ വീടായ ദേവായനത്തിൽ കോവിഡ് മാനദണ്ഡങ്ങളനുസരിച്ചായിരുന്നു ചടങ്ങ്.

മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി ഉദ്ഘാടനം ചെയ്ത ചടങ്ങിൽ മുഖ്യമന്ത്രിക്ക് വേണ്ടി മന്ത്രി എ.കെ. ബാലൻ അക്കിത്തത്തിന് പുരസ്‌കാരം സമ്മാനിച്ചു. 2019-ലെ ജ്ഞാനപീഠ പുരസ്‌കാരത്തിനാണ് അക്കിത്തം അർഹനായത്. 55-ാമത്തെ ബഹുമതിയാണിത്. 11 ലക്ഷം രൂപയും വാഗ്ദേവതയുടെ വെങ്കലശില്പവും അടങ്ങുന്നതാണ് പുരസ്‌കാരം.

കോവിഡ് നിയന്ത്രണങ്ങൾ നിലനിൽക്കുന്നതിനാൽ 50 പേർ മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്. ഇത് രണ്ടാം തവണയാണ് പാലക്കാട് ജില്ലയിലെ കുമരനല്ലൂരിലേക്ക് ജ്ഞാനപീഠ പുരസ്‌കാരം എത്തുന്നത്. നേരത്തെ 1995ൽ എം ടി വാസുദേവൻ നായരിലൂടെ കുമരനല്ലൂരിൽ ജ്ഞാനപീഠ പുരസ്‌കാരം എത്തിയിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP