Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മനുഷ്യസ്‌നേഹമാണ് എന്റെ കാവ്യലോകത്തിന്റെ കേന്ദ്രം; വൈകിയാണെങ്കിലും ജ്ഞാനപീഠ പുരസ്‌കാരം സന്തോഷം നൽകുന്നുവെന്ന് അക്കിത്തം; പുരസ്‌കാരം സ്വന്തമാക്കിയ ആറാമത്തെ മലയാളിക്ക് അഭിനന്ദനവുമായി സ്പീക്കർ ശ്രീരാമകൃഷ്ണൻ അടക്കമുള്ള പ്രമുഖർ

മനുഷ്യസ്‌നേഹമാണ് എന്റെ കാവ്യലോകത്തിന്റെ കേന്ദ്രം; വൈകിയാണെങ്കിലും ജ്ഞാനപീഠ പുരസ്‌കാരം സന്തോഷം നൽകുന്നുവെന്ന് അക്കിത്തം; പുരസ്‌കാരം സ്വന്തമാക്കിയ ആറാമത്തെ മലയാളിക്ക് അഭിനന്ദനവുമായി സ്പീക്കർ ശ്രീരാമകൃഷ്ണൻ അടക്കമുള്ള പ്രമുഖർ

ജംഷാദ് മലപ്പുറം

മലപ്പുറം: ജ്ഞാനപീഠം നേടുത്ത ആറാമത്തെ മലയാളിയായി മഹാകവി അക്കിത്തം. സ്പിക്കർ പി.ശ്രീരാമകൃഷ്ണൻ ഉൾപ്പെടെയുള്ളവർ അക്കത്തത്തെ വീട്ടിലെത്തി അഭിനന്ദിച്ചു. ജ്ഞാനപീഠ പുരസ്‌കാരം നേടിയ ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസകാരൻ മഹാകവി അക്കിത്തത്തെ ആദരിക്കാൻ വട്ടംകുളം ഐ.എച്ച്.ആർ.ഡി സ്‌കൂളിലെ വിദ്യാർത്ഥികളും എത്തി. പുരസ്‌കാര ലബ്ധിയിൽ സന്തോഷം പ്രകടിപ്പിച്ച് വട്ടംകുളം നെല്ലിശ്ശേരി ഐ.എച്ച്.ആർ.ഡി ടെക്നിക്കൽ ഹയർ സെക്കണ്ടറി സ്‌കൂളിലെ വിദ്യാർത്ഥികളാണ് ജ്ഞാനപീഠം പുരസ്‌ക്കാരം ലഭിച്ചതറിഞ്ഞ് ആദ്യമെത്തി പൊന്നാട ചാർത്തി ആദരിച്ചത്. അക്കിത്തം എല്ലാവർക്കും സ്നേഹ മധുരം നൽകി. വിദ്യാർത്ഥികളായ ടി.വി ദർശൻ, അഭിരാം ബൈജു, ആദിത്യ രാജ്, ആയിഷ റസാന , സാന്ദ്ര സേതു , സ്റ്റാഫ് അംഗങ്ങളായ ജി രജിത, ഫിറോസ് ഖാൻ അണ്ണക്കമ്പാട്, എ.പി ചന്ദ്രൻ എന്നിവരാണ് കുമരനെല്ലൂർ അമേറ്റിക്കരയിലെ അക്കിത്തത്തിന്റെ വസതിയായ ദേവായന ത്തിലെത്തി പൊന്നാട ചാർത്തി ആദരിച്ചത്.ഇക്കഴിഞ്ഞ ദിവസം പ്രതിഭകൾക്കൊപ്പം എന്ന പരിപാടിയുടെ ഭാഗമായി ഇവിടുത്തെ വിദ്യാർത്ഥികൾ അക്കിത്തത്തെ സന്ദർശിച്ചിരുന്നു.

മനുഷ്യസ്നേഹമാണ് തന്റെ കാവ്യലോകത്തിന്റെ കേന്ദ്രമെന്ന് അക്കിത്തം

മനുഷ്യസ്നേഹമാണ് തന്റെ കാവ്യലോകത്തിന്റെ കേന്ദ്രമെന്ന് മഹാകവി അക്കിത്തം. ജ്ഞാനപീഠം ലഭിച്ച അക്കിത്തത്തെ സന്ദർശിക്കാൻ എത്തിയ സ്പീക്കർക്കൊപ്പം എത്തിയ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദേഹം. വൈകിയാണെങ്കിലും പുരസ്‌കാരം സന്തോഷം നൽകുന്നുവെന്നും മഹാകവി പറഞ്ഞു.വെള്ളിയാഴ്ച നാലരമണിയോടെയാണ് കുമരനല്ലൂർ അമേറ്റിയക്കരയിലുള്ള അക്കിത്തത്തിന്റെ വീട്ടിൽ സ്പീക്കർ എത്തിയത്.തൃത്താല എംഎൽഎ വി.ടി ബൽറാമും അദേഹത്തോടൊപ്പം ഉണ്ടായിരുന്നു.വൈകിയാണെങ്കിലും ജ്ഞാനപീഠം അദ്ദേഹത്തെ തേടിയെത്തിയതിൽ സന്തോഷമുണ്ടെന്ന് സ്പീക്കറും പറഞ്ഞു.ജ്ഞാനപീഠം നേടുത്ത ആറാമത്തെ മലയാളിയാണ് അക്കിത്തം

അക്കിത്തം അസാധാരണമായ പ്രതിഭയാണെന്ന്
സ്പീക്കർ പി ശ്രീരാമ കൃഷ്ണൻ

മലയാള കവിത ഒരുപാട് ഘട്ടങ്ങളിലൂടെ കടന്നു പോയിട്ടുണ്ട് മലയാളകവിതയുടെ ആധുനിക വളർന്നു വന്ന കാലത്ത് ആധുനികതയും പാരമ്പര്യത്തേയും സംയോജിപ്പിച്ചു കൊണ്ട് കാവ്യ രീതി മലയാളത്തിൽ കൊണ്ടുവന്നു എന്നതാണ് അദ്ദേഹത്തിന്റെ ഏറ്റവും വലിയ പ്രാധാന്യമായി തോന്നുന്നതെന്നും ആധുനികതേയും പാരമ്പര്യത്തിന്റേയും സാധ്യതകളെ
സംയോജിപ്പിച്ചുകൊണ്ട് ആത്മീയധാർശിനികതയുള്ള വിമോചനത്തേക്കുറിച്ചുള്ള അന്വേഷണം നടത്തിയ അസാധാരണമായ പ്രതിഭയാണ് അക്കിത്തമെന്ന് സ്പീക്കർ പി ശ്രീരാമ കൃഷ്ണൻ പറഞ്ഞു.

ജ്ഞാനപീഠത്തിന് അർഹനായ മഹാകവി അക്കിത്തത്തെ സന്ദർശിക്കാനെത്തിയതായിരുന്നു സ്പീക്കർ. വൈകീട്ട് അഞ്ച് മണിയോടെ അക്കിത്തത്തിന്റെ കുമരനെല്ലൂരിലെ വസതിയിലെത്തിയ അദ്ദേഹത്തെ വീട്ടുകാർ സ്വീകരിച്ചു.തുടർന്ന് സ്പീക്കർ പി ശ്രീരാമകൃഷ്ണൻ അക്കിത്തത്തെ പൊന്നാട ചാർത്തി ആദരിച്ചു. സ്ഥലം എം എൽ എ. വി ടി ബൽറാമും സ്ഥലത്തെത്തിയിരുന്നു. അഭിനന്ദനം അറിയിച്ച് മടങ്ങുന്നതിനിടെ മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടിയായാണ് സ്പീക്കർ ഇങ്ങനെ പ്രതികരിച്ചത് വിവിധ സന്നദ്ധ സംഘടനകളും വിദ്യാർത്ഥികളും കളും രാഷ്ട്രീയപ്രവർത്തകരും മഹാകവി അക്കിത്തത്തെ ആദരിക്കാനായി എത്തിയിരുന്നു.

 അക്കിത്തത്തെ വേദഗ്രാമമായ ശുകപുരവുമായി
ഇഴചേർത്ത പള്ളിപ്പാട് മാഷ്

എന്റെ ബഹിശ്ചര പ്രാണനായ കവി എന്നാണ് ജ്ഞാനപീ00 നേടിയ മഹാകവി അക്കിത്തം മൺമറഞ്ഞ പള്ളിപ്പാട് മാഷിനെ കുറിച്ച് എഴുതിയത്.രണ്ടാൾക്കും ഒരേ വയസാണ്.ഒന്നാമത്തെ വയസിൽ അമ്മമാരുടെ ഒക്കത്തിരുന്ന് ശുകപുരം ദക്ഷിണാമൂർത്തി ക്ഷേത്രത്തിൽ വച്ചാണ് പരസ്പരം കണ്ട് പരിചയിച്ചത് എന്ന് അക്കിത്തം ഇന്നും പറയുന്നു.

അന്നു തുടങ്ങിയ ബന്ധം പള്ളിപ്പാട് മാഷ് മരിക്കുന്നതു വരെ നീണ്ടുനിന്നു. വാക്കുകൾക്കതീതമായ ബന്ധമായിരുന്നു അവരുടേത്.കുമരനല്ലൂർ സ്‌കൂളിലെ ഒന്നിച്ചുള്ള പഠനം, ഇഴപിരിയാത്ത സുഹൃത്ബന്ധം, അതിലുപരി കുടുംബ സൗഹൃദങ്ങൾ, സാഹിത്യ കൂട്ടായ്മയായ കളരി ' എന്ന കവി സംഘടനയുണ്ടാക്കി നിരവധി പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചു. ഒന്നിച്ചുള്ള നിരവധി യാത്രകളും, 'സാഹിത്യ ലോകത്ത് ഒന്നിച്ചുള്ള യാത്രകൾ എല്ലാം പള്ളിപ്പാട് മാഷില്ലാത്ത ലോകത്ത് കുടുംബം ചികഞ്ഞെടുക്കുകയാണ്. വേദ വൈദിക ഗ്രാമമായ ശുകപുരത്തോട് ജ്ഞാനപീം ജേതാവ് മഹാകവി അക്കിത്തത്തെ അടുപ്പിച്ച .പാല, മെന്നു പറയാം നമ്മൾക്ക് ഒപ്പമില്ലാത്ത പള്ളിപ്പാട് മാഷ്.

മഹാകവിക്ക് ജ്ഞാനപീഠം കിട്ടുമ്പോൾ സന്തോഷിക്കുന്നു പള്ളിപ്പാടില്ലാത്ത മാഷിന്റെ കുടുംബം. അക്കിത്തത്തിന്റെ ആദ്യ കവിതാ സമാഹാരമായ 'മനോരഥം' പള്ളിപ്പാട് ബുക്സാണ് പ്രസിദ്ധീകരിച്ചതെന്നത് ഇത്തരുണത്തിൽ എടുത്തു പറയണം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP