Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202001Sunday

ഭക്ഷണം കിട്ടാത്തവരുടെ മേൽ പുഷ്പവൃഷ്ടി നടത്തിയതിന്റെ പ്രസക്തി എന്താണ്? കോവിഡ് പ്രതിരോധത്തിൽ ഏർപ്പെട്ടിരിക്കുന്ന ആരോഗ്യപ്രവർത്തകരെ ആദരിക്കുന്നതിന്റെ പേരിൽ സൈന്യം നടത്തിയ പുഷ്പവൃഷ്ടിയെ വിമർശിച്ച് അഖിലേഷ് യാദവ്

ഭക്ഷണം കിട്ടാത്തവരുടെ മേൽ പുഷ്പവൃഷ്ടി നടത്തിയതിന്റെ പ്രസക്തി എന്താണ്? കോവിഡ് പ്രതിരോധത്തിൽ ഏർപ്പെട്ടിരിക്കുന്ന ആരോഗ്യപ്രവർത്തകരെ ആദരിക്കുന്നതിന്റെ പേരിൽ സൈന്യം നടത്തിയ പുഷ്പവൃഷ്ടിയെ വിമർശിച്ച് അഖിലേഷ് യാദവ്

സ്വന്തം ലേഖകൻ

ലക്നൗ: രാജ്യത്തുകൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്നവരെ ആദരിക്കുന്നതിന്റെ പേരിൽ സൈന്യം നടത്തിയ പുഷ്പവൃഷ്ടിയെ വിമർശിച്ച് എസ്‌പി അധ്യക്ഷൻ അഖിലേഷ് യാദവ്. കൃത്യമായ ഭക്ഷണം കിട്ടാത്തവരുടെ മേൽ പുഷ്പവൃഷ്ടി നടത്തിയിട്ട് എന്തു കാര്യം എന്നായിരുന്നും അഖിലേഷ് യാദവിന്റെ ചോദ്യം.

'പല ക്വാറന്റീൻ സെന്ററുകളിലും നിയന്ത്രണങ്ങൾ ലംഘിക്കുന്നതായി റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. പല സ്ഥലങ്ങളിലും കൃത്യമായി ഭക്ഷണം ലഭിക്കാത്തതിനെത്തുടർന്ന് സ്ത്രീകളടക്കമുള്ളവർ നിരാഹാര സമരം ആരംഭിച്ചിട്ടുണ്ട്. ഈ സാഹപര്യങ്ങൾ നിലനിൽക്കെ, പുഷ്പ വൃഷ്ടിയുടെ പ്രസക്തി എന്താണ്?', അഖിലേഷ് ട്വീറ്റ് ചെയ്തു.

യു.പിയിൽനിന്നും സ്വന്തം നാടുകളിലേക്ക് മടങ്ങുന്ന ഇതരസംസ്ഥാന തൊഴിലാളികളിൽനിന്നും സ്പെഷ്യൽ ട്രെയിനിനായി പണം ഈടാക്കിയ നടപടിയിലും അഖിലേഷ് കടുത്ത വിമർശനം നടത്തി. 'പാവപ്പെട്ടവർക്ക് അവരുടെ നാടുകളിലേക്ക് മടങ്ങാൻ പണം നൽകേണ്ട അവസ്ഥയുണ്ടെങ്കിൽ സമ്മർദ്ദം ചെലുത്തിയും സഹതപിച്ചും പി.എം കെയറിലേക്ക് കോടികൾ സംഭരിച്ചതിന്റെ ആവശ്യകത എന്തായിരുന്നു എന്ന് ഇനിയെങ്കിലും ബിജെപി പ്രവർത്തകർ ആലോചിക്കണം. ആരോഗ്യ സേതു ആപ്പിന് നൂറ് രൂപ വീതം ഈടാക്കുന്നുണ്ടെന്ന വാർത്തകളും പുറത്തുവരുന്നുണ്ട്', അഖിലേഷ് പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP