Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

എസ്എഫ്‌ഐയുടെ കൊലക്കത്തിക്ക് ഇരയായ അഖിൽ ചന്ദ്രൻ ആശുപത്രി വിട്ടു; രണ്ടുമാസം പൂർണവിശ്രമം നിർദ്ദേശിച്ച് ഡോക്ടർമാർ; വീട്ടിലേക്ക് മടങ്ങിയെങ്കിലും അഖിലിന് സംസാരിക്കുന്നതിനും സന്ദർശകരെ അനുവദിക്കുന്നതിലും നിയന്ത്രണം

എസ്എഫ്‌ഐയുടെ കൊലക്കത്തിക്ക് ഇരയായ അഖിൽ ചന്ദ്രൻ ആശുപത്രി വിട്ടു; രണ്ടുമാസം പൂർണവിശ്രമം നിർദ്ദേശിച്ച് ഡോക്ടർമാർ; വീട്ടിലേക്ക് മടങ്ങിയെങ്കിലും അഖിലിന് സംസാരിക്കുന്നതിനും സന്ദർശകരെ അനുവദിക്കുന്നതിലും നിയന്ത്രണം

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: എസ്.എഫ്.ഐ. നേതാക്കളുടെ കുത്തേറ്റ് ചികിത്സയിലായിരുന്ന യൂണിവേഴ്സിറ്റി കോളേജ് വിദ്യാർത്ഥി അഖിൽ ചന്ദ്രൻ ആശുപത്രിവിട്ടു. നെഞ്ചിൽ കുത്തേറ്റ അഖിലിനെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയമാക്കിയിരുന്നു. തുടർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്നു. വീട്ടിലേക്ക് മടങ്ങിയെങ്കിലും അഖിലിന് സംസാരിക്കുന്നതിനും സന്ദർശകരെ അനുവദിക്കുന്നതിലും നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.

തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന അഖിൽ ചന്ദ്രൻ തിങ്കളാഴ്ച വൈകിട്ടോടെയാണ് ആശുപത്രിവിട്ടത്. അഖിലിന് രണ്ടുമാസം പൂർണവിശ്രമം വേണമെന്ന് ഡോക്ടർമാർ നിർദ്ദേശം നൽകി. ജൂലായ് 12-ന് യൂണിവേഴ്സിറ്റി കോളേജിൽ നടന്ന സംഘർഷത്തിലാണ് മൂന്നാം വർഷ ബിരുദ വിദ്യാർത്ഥി അഖിൽ ചന്ദ്രന് നെഞ്ചിൽ കുത്തേറ്റത്.

എസ്.എഫ്.ഐ. യൂണിറ്റ് പ്രസിഡന്റായിരുന്ന ശിവരഞ്ജിത്തും സെക്രട്ടറി നസീമും ചേർന്നാണ് അഖിലിനെ കുത്തിപരിക്കേൽപ്പിച്ചത്. ക്യാമ്പസിൽ എസ്.എഫ്.ഐ. നേതാക്കളുടെ ഏകാധിപത്യവും ധിക്കാരവും ചോദ്യംചെയ്തതായിരുന്നു അഖിൽ ഉൾപ്പെടെയുള്ള വിദ്യാർത്ഥികളെ ആക്രമിക്കാനിടയായ കാരണം. സംഭവത്തിൽ പ്രതിഷേധിച്ച് യൂണിവേഴ്സിറ്റി കോളേജിലെ വിദ്യാർത്ഥികൾ ഒന്നടങ്കം എസ്.എഫ്.ഐ. നേതൃത്വത്തിനെതിരെ പ്രതിഷേധവുമായി തെരുവിലിറങ്ങിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP