Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

കോടിയേരിയുടേത് 'ആ' ആശങ്കയിലുള്ള 'കരച്ചിൽ' എന്ന് എകെ ബാലൻ; അമ്മയുടെ മുന്നിൽ എല്ലാവരും സമമല്ലേ, എൽഡിഎഫ് മക്കൾ, യുഡിഎഫ് മക്കൾ, ബിജെപി മക്കൾ എന്ന വ്യത്യാസം ഇല്ല; അങ്ങനെയൊരു വ്യത്യാസം അമ്മയ്ക്ക് തോന്നുന്നുണ്ടോ എന്ന ആശങ്കയിലുള്ള കരച്ചിലായിരുന്നു അതെന്നും മന്ത്രി

കോടിയേരിയുടേത് 'ആ' ആശങ്കയിലുള്ള 'കരച്ചിൽ' എന്ന് എകെ ബാലൻ; അമ്മയുടെ മുന്നിൽ എല്ലാവരും സമമല്ലേ, എൽഡിഎഫ് മക്കൾ, യുഡിഎഫ് മക്കൾ, ബിജെപി മക്കൾ എന്ന വ്യത്യാസം ഇല്ല; അങ്ങനെയൊരു വ്യത്യാസം അമ്മയ്ക്ക് തോന്നുന്നുണ്ടോ എന്ന ആശങ്കയിലുള്ള കരച്ചിലായിരുന്നു അതെന്നും മന്ത്രി

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം; അമൃതാനന്ദമയിയെ കുറിച്ചുള്ള കോടിയേരി ബാലകൃഷ്ണന്റെ വിവാദ പരാമർശത്തെ കരച്ചിലിനോട് ഉപമിച്ച് മന്ത്രി എകെ ബാലൻ. അയ്യപ്പസംഗമത്തിൽപങ്കെടുത്ത മാതാ അമൃതാനന്ദമയിയെ രൂക്ഷമായി വിമർശിച്ച കോടിയേരി ബാലകൃഷ്ണന്റെ വാക്കുകൾക്കുള്ള എ.കെ.ബാലന്റെ വിശദീകരണം ചോദിച്ചപ്പോഴായിരുന്നു മന്ത്രിയുടെ ഇത്തരത്തിലുള്ള പ്രതികരണം.

അമ്മയുടെ മുന്നിൽ എല്ലാവരും സമമല്ലേ, എൽഡിഎഫ് മക്കൾ, യുഡിഎഫ് മക്കൾ, ബിജെപി മക്കൾ എന്ന വ്യത്യാസം ഇല്ല. അങ്ങനെയൊരു വ്യത്യാസം അമ്മയ്ക്ക് തോന്നുന്നുണ്ടോ എന്ന ആശങ്കയിലുള്ള ഒരു കരച്ചിലായിരുന്നു കോടിയേരിയുടേത്. രാഷ്ട്രീയ വിമർശനങ്ങളുയർന്ന വേദിയിൽ മാതാ അമൃതാനന്ദമയി പോയത് ശരിയായില്ലെന്നും ബാലൻ അഭിപ്രായപ്പെട്ടു.

നൈഷ്ഠിക ബ്രഹ്മചാരിയായ അയ്യപ്പനെ സ്ത്രീകൾ ദശിച്ചാൽ ബ്രഹ്മചര്യം നഷ്ടമാകുമെന്നു പറഞ്ഞാണ് ശബരിമല കർമ്മ സമിതി സമരം നടത്തുന്നത്. ഈ സമരത്തിനാണ് അമൃതാനന്ദമയി പിന്തുണ നൽകുന്നത്. എന്നാൽ കാലങ്ങളായി സ്ത്രീളെയും പുരുഷന്മാരെയും കാണുന്ന അമൃതാനന്ദമയിയുടെ ബ്രഹ്മചര്യത്തിന് എന്തെങ്കിലും കുഴപ്പം സംഭവിച്ചോ? കർമ്മ സമിതിയുടെ സമരത്തിൽ അമൃതാനന്ദമയി പങ്കെടുക്കുന്നതിലുള്ള യുക്തി എന്താണെന്നുമായിരുന്നു കോടിയേരിയുടെ പരാമർശം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP