Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കോൺഗ്രസിന്റെ പണം സ്വീകരിക്കാത്തത് മനുഷ്യത്വരഹിതം; ഒന്നുകിൽ ദുരഭിമാനം വെടിഞ്ഞ് നിലപാട് മാറ്റി കേന്ദ്രസർക്കാർ അതിഥി തൊഴിലാളികളെ നാട്ടിലെത്തിക്കണം. യാത്രയ്ക്കിടയിൽ അവർക്കാവശ്യമായ ഭക്ഷണവും വെള്ളവും ഉറപ്പുവരുത്താൻ സംസ്ഥാന സർക്കാരുകളും മുന്നോട്ടുവരണം; വിമർശനവുമായി എ.കെ ആന്റണി

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: അതിഥി തൊഴിലാളികളെ അവരുടെ ഗ്രാമങ്ങളിലെത്തിക്കുന്നതിനായി കോൺഗ്രസ് പാർട്ടി നൽകുന്ന പണം സ്വീകരിക്കാൻ തയാറാകാത്ത നടപടി മനുഷ്യത്വ രഹിതമെന്ന് കോൺഗ്രസ് പ്രവർത്തക സമിതി അംഗം എ.കെ. ആന്റണി എംപി. കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ അതിഥി തൊഴിലാളികളോടുള്ള മനുഷ്യത്വ രഹിതമായ നിലപാടിനെതിരെ ശക്തമായ ജനവികാരം ഉണ്ടാകണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

അതിഥി തൊഴിലാളികളെ നാട്ടിലെത്തിക്കണമെങ്കിൽ അവരോരുത്തരും സ്വന്തം ചെലവിൽ ടിക്കറ്റ് എടുക്കണമെന്ന കേന്ദ്രസർക്കാർ ഉപാധി തെറ്റാണ്. കേന്ദ്ര- സംസ്ഥാന സർക്കാരുകളുടെ നിഷേധാത്മക നിലാപാടിനെ തുടർന്നാണ്, എന്തെല്ലാം സാമ്പത്തിക ബുദ്ധിമുട്ടുകളുണ്ടെങ്കിലും ഈ മാനുഷിക ദൗത്യം ഏറ്റെടുക്കുമെന്ന് കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി പ്രഖ്യാപിച്ചത്.

കഷ്ടപ്പെടുന്ന അതിഥി തൊഴിലാളികളെ മാന്യമായി നാട്ടിലെത്തിക്കുന്നതിന് ആവശ്യമായ പണം കണ്ടെത്താൻ പിസിസികൾക്കു സോണിയാഗാന്ധി നിർദേശത്തെ തുടർന്നാണ് ആലപ്പുഴ, എറണാകുളം ഡിസിസി പ്രസിഡന്റുമാർ ചെക്കുമായി കളക്ടമാരെ സമീപിച്ചത്. എന്നാൽ സംസ്ഥാന സർക്കാരിന്റെ അനുമതിയില്ലാതെ ഈ പണം വാങ്ങാൻ പറ്റില്ലെന്ന സമീപനമാണു കളക്ടർമാർ സ്വീകരിച്ചത്. ചില ജില്ലകളിൽ നേതാക്കള കാണാൻ പോലും കളക്ടർമാർ കൂട്ടാക്കിയുമില്ല. ഏറ്റവും പ്രതിഷേധാർഹമായ നടപടിയാണിത്- ആന്റണി പറഞ്ഞു.

ഒന്നുകിൽ ദുരഭിമാനം വെടിഞ്ഞ് നിലപാട് മാറ്റി കേന്ദ്രസർക്കാർ അതിഥി തൊഴിലാളികളെ നാട്ടിലെത്തിക്കണം. യാത്രയ്ക്കിടയിൽ അവർക്കാവശ്യമായ ഭക്ഷണവും വെള്ളവും ഉറപ്പുവരുത്താൻ സംസ്ഥാന സർക്കാരുകളും മുന്നോട്ടുവരണം. ഇതിന് തയാറാകുന്നില്ലെങ്കിൽ നിലപാട് തിരുത്തി, ദുരഭിമാനം വെടിഞ്ഞ് കോൺഗ്രസ് നൽകുന്ന പണം ഉപയോഗിച്ച് അതിഥി തൊഴിലാളികളെ എത്രയും വേഗം അവരവരുടെ ഗ്രാമങ്ങളിൽ എത്തിക്കാൻ നടപടി സ്വീകരിക്കണമെന്നും ആന്റണി ആവശ്യപ്പെട്ടു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP