Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ബാറിലുണ്ടായ സംഘർഷത്തിന് ശേഷം വീട്ടിലെത്തിയ യുവാവ് കുഴഞ്ഞു വീണ് മരിച്ചു: സംഭവം പത്തനംതിട്ട ഇലവുംതിട്ടയിൽ

ബാറിലുണ്ടായ സംഘർഷത്തിന് ശേഷം വീട്ടിലെത്തിയ യുവാവ് കുഴഞ്ഞു വീണ് മരിച്ചു: സംഭവം പത്തനംതിട്ട ഇലവുംതിട്ടയിൽ

ശ്രീലാൽ വാസുദേവൻ

ഇലവുംതിട്ട: ബാറിലുണ്ടായ സംഘർഷത്തിന് പിന്നാലെ വീട്ടിലെത്തിയ യുവാവ് ദേഹാസ്വാസ്ഥ്യം മൂലം മരിച്ചു. ചെന്നീർക്കര പഞ്ചായത്തിൽ നല്ലാനിക്കുന്ന് താന്നി നിൽക്കുന്നതിൽ അജി (46) ആണ് മരിച്ചത്.

ചൊവ്വാഴ്ച രാവിലെ 11 മണിയോടെയാണ് ഇലവുംതിട്ട ജങ്ഷനിലുള്ള അർബർ ഇൻ ബാറിൽ വച്ച് ചെന്നീർക്കര സ്വദേശികളും അജിയുമായി അടിയുണ്ടായത്. തുടർന്ന് വീട്ടിലെത്തി കിടന്ന അജിയുടെ നില പെട്ടെന്ന് വഷളാവുകയായിരുന്നു. കണ്ണിനും മുഖത്തുമെല്ലാം നീര് വച്ചതിനെ തുടർന്ന് പത്തനംതിട്ട ജനറൽ ആശുപത്രിയിലേക്ക് കൊണ്ടു പോയി. വഴിമധ്യേ മരിച്ചു. മർദനമേറ്റുള്ള മരണമാണെന്ന് ബന്ധുക്കൾ ആരോപിച്ചു. മൃതദേഹം ജനറൽ ആശുപത്രി മോർച്ചറിയിൽ. മേസ്തിരിപ്പണിക്കാരനാണ് അജി. ബാറിൽ നടന്ന സംഘട്ടനത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് പരിശോധിക്കും. ഭാര്യ: സുമ. മക്കൾ: അഞ്ജന, അർച്ചന.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP