Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

അജേഷ് തുണിയുരിഞ്ഞു; ആരും ശ്രദ്ധിക്കാത്ത സമരം ഹിറ്റുമായി; അഴിമതിക്കെതിരെ എറണാകുളം ലോ കോളേജിൽ നടന്ന ഒറ്റയാൻ സമരം ശ്രദ്ധേയമായത് ഇങ്ങനെ

അജേഷ് തുണിയുരിഞ്ഞു; ആരും ശ്രദ്ധിക്കാത്ത സമരം ഹിറ്റുമായി; അഴിമതിക്കെതിരെ എറണാകുളം ലോ കോളേജിൽ നടന്ന ഒറ്റയാൻ സമരം ശ്രദ്ധേയമായത്  ഇങ്ങനെ

കൊച്ചി: സംസ്ഥാനത്തെ രണ്ട് മുതിർന്ന ഉദ്യോഗസ്ഥർ അഴിമതി ആരോപണത്തെത്തുടർന്ന് സസ്‌പെൻഷനിലായി. ലോ കൊളെജിലെ ഏഴാം സെമസ്റ്റർ വിദ്യാർത്ഥി അജേഷ് കോടനാടിന് വെറുതെയിരിക്കാനായില്ല. പല രീതിയിൽ പ്രതിഷേധിച്ച് നോക്കി. ആരും മൈൻഡ് ചെയ്യുന്നില്ല. ലോ കൊളേജിൽ പോലും ചലനമുണ്ടായില്ല. ഇതോടെ അജേഷ് കൈവിട്ട കളിക്ക് തയ്യാറായി. അഴിമതിയ്‌ക്കെതിരെ പരസ്യമായി തുണിയുരിഞ്ഞു.

പണത്തിനു വേണ്ടി സർക്കാർ ഉദ്യോഗസ്ഥർ അടിവസ്ത്രം വരെ ഉരിയാൻ തയാറാകുന്നതാണ് കേരളത്തിലെ സ്ഥിതിയെന്ന് കുറ്റപ്പെടുത്തിയായിരുന്നു തുണി ഉരിയൽ. അടുത്തിടെ അഴിമതിക്കേസുകളിൽ പിടിക്കപ്പെട്ട ഉന്നത സർക്കാർ ഉദ്യോഗസ്ഥർക്കെതിരേയുള്ള പ്ലക്കാർഡുകളുമായാണ് പൊലീസ് വേഷത്തിൽ അജേഷ് എത്തിയത്. ആദ്യം 100 രൂപ നൽകിയ സുഹൃത്തിന് അജേഷ് തൊപ്പി ഊരി നൽകി. തുടർന്ന് 100 രൂപ വീതം ലഭിച്ചപ്പോൾ ഷർട്ടും പാന്റും ഊരി നൽകി. വീണ്ടും നൂറുരൂപാ കിട്ടിയപ്പോൾ സമരക്കാരൻ അടിവസ്ത്രത്തിൽ കൈവച്ചു.

അതോടെ കാഴ്‌ച്ചക്കാർ അങ്കലാപ്പിലായി. ഭാഗ്യത്തിന് രണ്ട് അടിവസ്ത്രം ധരിച്ചായിരുന്നു അജേഷ് എത്തിയത്. അതിൽ പുറമേ ധരിച്ചിരുന്ന അടിവസ്ത്രം ഊരി നൽകിയാണ് സമരം അവസാനിപ്പിച്ചത്. വസ്ത്രത്തിനുള്ളിൽ സരിതയുടെയും ഐ.ജി പത്മകുമാറിന്റെയും പേരുകളിലുള്ള സി.ഡി.കളും ഉണ്ടായിരുന്നു. അഴിമതിക്കെതിരേ താൻ നിയമ പോരാട്ടത്തിനൊരുങ്ങുകയാണ്. രാഹുൽ നായർ വിഷയത്തിൽ മനോജ് ഏബ്രഹാമിനെയും എ.ഡി.ജി.പി. ശ്രീലേഖയേയും കക്ഷി ചേർക്കണമെന്ന് ആവശ്യപ്പെട്ട് ആഭ്യന്തര മന്ത്രിക്ക് കത്ത് നൽകിയിട്ടുണ്ട്. ഇതിൽ നടപടിയില്ലെങ്കിൽ ഹൈക്കോടതിയെ സമീപിക്കുമെന്നും അജേഷ് പറയുന്നു. കൊച്ചിയിൽ നടന്ന ചുംബന സമരത്തിനെതിരേ സ്ത്രീകളുടെ അടിവസ്ത്രം അണിഞ്ഞെത്തിയാണ് അജേഷ് പ്രതിഷേധിച്ചത്.

ആരും ശ്രദ്ധിക്കാതെ പോയ അജേഷിന്റെ സമരത്തിന് തുണി ഉരിഞ്ഞതോടെ ശ്രദ്ധ ലഭിച്ചു. ചുംബന സമരം കാണാനെത്തിയ ജനക്കൂട്ടമൊന്നും ഇല്ലെങ്കിലും തുണി ഉരിയുന്നെന്ന് കേട്ട് കുറച്ചുപേർ എത്തി. കൂടാതെ ലോ കൊളെജ് വിദ്യാർത്ഥികളും അജേഷിന് പിന്തുണുമായി എത്തി. തുണി ഉരിഞ്ഞായാലും സമരം ശ്രദ്ധിക്കപ്പെട്ടതിന്റെ ആഹ്‌ളാദത്തിലാണ് അജേഷ് ഇപ്പോൾ. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP