Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

അജയ് ദേവ്ഗൺ ശബരിമല ദർശനം നടത്തി; താരം ദർശനത്തിനെത്തുന്നത് നാലാം തവണ

അജയ് ദേവ്ഗൺ ശബരിമല ദർശനം നടത്തി;  താരം ദർശനത്തിനെത്തുന്നത് നാലാം തവണ

മറുനാടൻ മലയാളി ബ്യൂറോ

ശബരിമല: ബോളിവുഡ് താരം അജയ് ദേവ്ഗൺ ശബരിമല ദർശനം നടത്തി. ബുധനാഴ്ച രാവിലെ ഒമ്പതുമണിയോടെ കൊച്ചിയിൽ നിന്നും ഹെലികോപ്ടർ മാർഗ്ഗം നിലയ്ക്കലെത്തിയ അദ്ദേഹം രാവിലെ പതിനൊന്നരയോടെയാണ് പതിനെട്ടാം പടി ചവിട്ടിയത്.

തുടർന്ന് തന്ത്രി, മേൽശാന്തി എന്നിവരെ കണ്ട് അനുഗ്രഹവും വാങ്ങി. മാളികപ്പുറം നടയിലടക്കം ദർശനം നടത്തി വഴിപാടുകളും പൂർത്തിയാക്കിയ ശേഷം ഉച്ച കഴിഞ്ഞ് അദ്ദേഹം മലയിറങ്ങും. ഇത് നാലാം തവണയാണ് അജയ് ദേവ്ഗൺ സന്നിധാനത്ത് എത്തുന്നത്.

രാജമൗലി സംവിധാനം ചെയ്ത രുധിരം രണം രൗദ്രം, സഞ്ജയ്മാ ലീല ഭൻസാലിയുടെ ഗംഗുഭായ് കഠിയാവാഡി എന്നിവയാണ് അദ്ദേഹത്തിന്റേതായി റിലീസിനൊരുങ്ങുന്ന ചിത്രങ്ങൾ. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ രണ്ട് ചിത്രങ്ങളുടേയും റിലീസ് മാറ്റിവെയ്ക്കുകയായിരുന്നു. അമിതാഭ് ബച്ചൻ പ്രധാനവേഷത്തിലെത്തുന്ന റൺവേ 34-ന്റെ സംവിധായകനും അജയ് ദേവ്ഗൺ ആണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP