Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

രാഹുൽ ഗാന്ധിയുടെ ഓഫീസ് ആക്രമിച്ചവർക്കെതിരെ കർശന നടപടി സ്വീകരിക്കണം; വിദ്യാർത്ഥി സംഘടന ഏറ്റെടുക്കേണ്ട വിഷയമല്ല ബഫർ സോണെന്നും എ.ഐ.വൈ.എഫ്

രാഹുൽ ഗാന്ധിയുടെ ഓഫീസ് ആക്രമിച്ചവർക്കെതിരെ കർശന നടപടി സ്വീകരിക്കണം; വിദ്യാർത്ഥി സംഘടന ഏറ്റെടുക്കേണ്ട വിഷയമല്ല ബഫർ സോണെന്നും എ.ഐ.വൈ.എഫ്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: വയനാട് എംപി രാഹുൽ ഗാന്ധിയുടെ ഓഫീസ് അക്രമിച്ച നടപടി അപലപിക്കപ്പെടേണ്ടതും ജനാധിപത്യ വിരുദ്ധവുമാണെന്ന് എ ഐ വൈ എഫ്. പ്രതിഷേധ മാർച്ചിൽ ഉയർത്തിപ്പിടിച്ച വിഷയം യഥാർത്ഥത്തിൽ ഒരു വിദ്യാർത്ഥി സംഘടന ഏറ്റെടുക്കേണ്ട വിഷയമല്ല. ഇക്കാര്യത്തിൽ കരുതിക്കൂട്ടി പ്രകോപനം ഉണ്ടാക്കാനുള്ള ശ്രമം ഉണ്ടായിട്ടുണ്ടോ എന്ന് അന്വേഷിക്കണം.

പ്രതിഷേധങ്ങളുടെ ഭാഗമായി ജനപ്രതിനിധികളുടെ ഓഫീസും രാഷ്ട്രീയ പാർട്ടികളുടെ ഓഫീസും അക്രമിക്കുന്നത് ജനാധിപത്യ സംവി ധാനത്തിൽ അംഗീകരിക്കാൻ കഴിയാത്തതും എതിർക്കപ്പെടേണ്ടതുമാണ്. എന്നാൽ രാഹുൽ ഗാന്ധിയുടെ ഓഫീസ് അക്രമിച്ചതിന്റെ പേരിൽ കേരളത്തെ കലാപ ഭൂമിയാ ക്കാനുള്ള കോൺഗ്രസ് - യൂത്ത് കോൺഗ്രസ് ശ്രമവും ഒട്ടും അംഗീകരിക്കാൻ കഴിയുന്നതല്ല.

കേരളത്തിന്റെ സമാധാന അന്തരീക്ഷം നിലനിർത്താൻ എല്ലാവർക്കും ഒരേ പോലെ ബാധ്യതയുണ്ട്. വയനാട്ടിൽ എംപിയുടെ ഓഫീസ് അക്രമിക്കാൻ നേതൃത്വം കൊടുത്തവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് എഐവൈഎഫ് സംസ്ഥാന പ്രസിഡന്റ് എൻ അരുണും സെക്രട്ടറി ടി.ടി.ജിസ്‌മോനും ആവശ്യപ്പെട്ടു

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP