Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ഫ്‌ളവേഴ്‌സ് ചാനൽ സ്റ്റേജ് ഷോയുടെ മറവിൽ മെഡിക്കൽ ട്രസ്റ്റ് ആശുപത്രി നിലം നികത്തിയ സംഭവം: സിപിഐയുടെ യുവജനസംഘടന റവന്യുവകുപ്പിന്റെ അനാസ്ഥയ്‌ക്കെതിരെ പ്രതിഷേധവുമായി രംഗത്ത്; നിയമ-ചട്ടങ്ങൾ കാറ്റിൽ പറത്തി നികത്തലിന് ഒത്താശ ചെയ്ത ഉദ്യോഗസ്ഥർക്കെതിരെ നടപടി എടുക്കണമെന്ന് എഐവൈഎഫ്

ഫ്‌ളവേഴ്‌സ് ചാനൽ സ്റ്റേജ് ഷോയുടെ മറവിൽ മെഡിക്കൽ ട്രസ്റ്റ് ആശുപത്രി നിലം നികത്തിയ സംഭവം: സിപിഐയുടെ യുവജനസംഘടന റവന്യുവകുപ്പിന്റെ അനാസ്ഥയ്‌ക്കെതിരെ പ്രതിഷേധവുമായി രംഗത്ത്; നിയമ-ചട്ടങ്ങൾ കാറ്റിൽ പറത്തി നികത്തലിന് ഒത്താശ ചെയ്ത ഉദ്യോഗസ്ഥർക്കെതിരെ നടപടി എടുക്കണമെന്ന് എഐവൈഎഫ്

ആർ.പീയൂഷ്‌

കൊച്ചി: ഫ്‌ളവേഴ്‌സ് ചാനൽ സ്റ്റേജ് ഷോയുടെ മറവിൽ മെഡിക്കൽ ട്രസ്റ്റ് ഹോസ്പിറ്റൽ നിലം നികത്തിയ സംഭവത്തിൽ എ.ഐ.വൈ.എഫ് പ്രതിഷേധം.സംഗീത നിശയുടെ മറവിൽ ഇരുമ്പനത്ത് നിലം നികത്തുവാൻ സ്വകാര്യ വ്യക്തിയെ സഹായിച്ച വിവിധ വകുപ്പുതല ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കണമെന്ന് എ.ഐ.വൈ.എഫ് സംസ്ഥാന ജോയന്റ് സെക്രട്ടറിയും ജില്ലാ പഞ്ചായത്ത് അംഗവുമായ എൻ. അരുൺ ആവശ്യപ്പെട്ടു . നിയമവും ചട്ടവും കാറ്റിൽ പറത്തിക്കൊണ്ട് ഇരുപത്തഞ്ച് ഏക്കറോളം ഭൂമിയാണ് തിരുവാങ്കുളം വില്ലേജിലെ ഇരുമ്പനത്ത് ഭൂമാഫിയ നികത്തിയത്.പരാതിയെ തുടർന്ന് നികത്തൽ നിർത്തിവയ്ക്കാൻ ഉത്തരവു നൽകിയിട്ടും അതുതുടർന്നെന്നാണ് റവന്യു അധികൃതരുടെ വിശദീകരണം.

റവന്യു ഉത്തരവ് ലംഘിച്ച് നിയമവിരുദ്ധ പ്രവർത്തനം തുടർന്നിട്ടും യാതൊരു നടപടിയും സ്വീകരിക്കാത്തത് സംശയകരമാണെന്ന് അരുൺ കുറ്റപ്പെടുത്തി. കുറ്റക്കാർക്ക് അനുകൂലമായി നിലപാടു സ്വീകരിച്ച ജില്ലാ ഭരണകൂടത്തിനെതിരെ നടപടി എടുക്കണമെന്നും നികത്തിയ ഭൂമിയിലെ മണ്ണു നീക്കം ചെയ്യണമെന്നും ആവശ്യപ്പെട്ട് റവന്യു മന്ത്രിക്ക് എ.ഐ.വൈ.എഫ് പരാതി നൽകിയിട്ടുണ്ടെന്നും കളക്ടറേറ്റിലേക്കു നടത്തിയ പ്രതിഷേധ മാർച്ച് ഉദ്ഘാടനം ചെയ്തു കൊണ്ട് അരുൺ പറഞ്ഞു. എ.ഐ.വൈ.എഫ് സംസ്ഥാന കമ്മിറ്റി അംഗം കെ.ആർ.റെനീഷ് അധ്യക്ഷത വഹിച്ചു. നേതാക്കളായ കെ.കെ.സന്തോഷ് ബാബു, പി.എ നവാസ്, വി എസ്.സുനിൽകുമാർ, ആൽവിൻ സേവ്യർ, കെ.റ്റി.രാജേന്ദ്രൻ, പി.എം.ഷെനിൻ, ഗോകുൽ ദേവ് തുടങ്ങിയവർ പ്രസംഗിച്ചു.

തൃപ്പൂണിത്തുറ ഇരുമ്പനത്തെ 26 ഏക്കർ നെൽപ്പാടം കത്തോലിക്കാ സഭയുടെ നിയന്ത്രണത്തിലുള്ള മെഡിക്കൽ ടെസ്റ്റ് ആശുപത്രിയുടേതാണ്. വർഷങ്ങൾക്ക് മുമ്പ് സെന്റിന് 1000 രൂപ നിരക്കിൽ വാങ്ങിയതാണ്. ഇന്ന് സ്ഥലത്തിന്റെ മതിപ്പു വില കോടികളാണ്. കാരണം തൊട്ടടുത്തു തന്നെയാണ് സിനിമാ താരങ്ങൾ താമസിക്കുന്ന ചോയ്‌സ് ഫ്‌ളാറ്റും സ്‌ക്കൂളും. ഈ വയൽ നികത്തിയാൽ നിരവധി ഗുണങ്ങളാണ് മെഡിക്കൽ ട്രസ്റ്റിനുള്ളത്. ഇതിനോട് ചേർന്നാണ് മെഡിക്കൽ ട്രസ്റ്റ് നഴ്‌സിങ്ങ് സ്‌ക്കൂൾ. ഇവിടെ മെഡിക്കൽ കോളേജ് സ്ഥാപിക്കാനായിട്ടായിരുന്നു അന്ന് വാങ്ങിയത്.

നിലം കരഭൂമിയായാൽ മെഡിക്കൽ കോളേജും വ്യാപാര സ്ഥാപനങ്ങളും നിർമ്മിക്കാം. വേണമെങ്കിൽ മറിച്ചു വിൽക്കുകയുമാവാം. ഏതാനം നാളുകൾക്ക് മുൻപ് ഇവിടം നികത്താൻ ശ്രമിച്ചെങ്കിലും നടന്നില്ല. അങ്ങനെയാണ് എ.ആർ റഹ്മാൻ ഷോ ഇവിടെ നടത്തി നെൽവയൽ കരഭൂമിയാക്കാം എന്ന ഗൂഢാലോചന നടന്നത്. മുൻസിപ്പാലിറ്റിയിൽ നിന്നും പബ്ലിക്ക് പെർഫോർമൻസ് റൈറ്റ് പ്രകാരം ലൈസൻസ് വാങ്ങുകയും അതിന്റെ മറവിൽ നിലം നികത്തുകയുമായിരുന്നു. എം സാന്റും പാറക്കഷ്ണങ്ങളും ഗ്രാവലും ഉപയോഗിച്ചാണ് നികത്തിയത്. നിലം നികത്തുന്നത് ശ്രദ്ധയിൽപെട്ട പലരും പൊലീസിനെയും ഉന്നതാധികാരികളെയും വിവരമറിയിച്ചിട്ടും ഒരു നടപടിയും കൈക്കൊണ്ടില്ല. ഷോ ദിവസമാണ് കനയന്നൂർ തഹസിൽദാർ സ്റ്റോപ് മെമോ നൽകാൻ തയ്യാറായത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP