Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

വിദ്യാർത്ഥികൾക്കിടയിൽ വിവേചനം സൃഷ്ടിക്കാൻ കാരണമാകും; ശ്രീ നാരായണ ഗുരു ഓപ്പൺ സർവ്വകലാശാലക്കെതിരെ എഐഎസ്എഫ്

വിദ്യാർത്ഥികൾക്കിടയിൽ വിവേചനം സൃഷ്ടിക്കാൻ കാരണമാകും; ശ്രീ നാരായണ ഗുരു ഓപ്പൺ സർവ്വകലാശാലക്കെതിരെ എഐഎസ്എഫ്

മറുനാടൻ ഡെസ്‌ക്‌

കോഴിക്കോട്: എല്ലാതരം വിവേചനങ്ങൾക്കെതിരെയും പോരാട്ടം നടത്തിയ നവോത്ഥാന നായകൻ ഗുരുദേവന്റ പേരിൽ തുടങ്ങുന്ന ഓപ്പൺ യൂണിവേഴ്സിറ്റി വിദ്യാർത്ഥികൾക്കിടയിൽ വിവേചനം സൃഷ്ടിക്കാൻ കാരണമാകുമെന്ന് എ ഐ എസ് എഫ് സംസ്ഥാന സെക്രട്ടറി ജെ അരുൺ ബാബു. ശ്രീനാരായണഗുരു ഓപ്പൺ സർവ്വകലാശാല: പ്രതീക്ഷയും ആശങ്കളും എന്ന വിഷയത്തിൽ എ ഐ എസ് എഫ് പേരാമ്പ്ര മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച വെബിനാർ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം

വിദ്യാർത്ഥികൾക്ക് രണ്ടു തരം സർട്ടിഫിക്കറ്റ് നൽകുന്നതിനു കൂടെ കാരണമാകുന്ന തരത്തിൽ ധൃതിപിടിച്ച് യാതൊരു അടിസ്ഥാന സൗകര്യവുമൊരുക്കാതെ വിദ്യാർത്ഥി സംഘടനകളുമായി ചർച്ച പോലും നടത്താതെ എടുത്തുചാടി ഓപ്പൺ സർവ്വകലാശാല പ്രഖ്യാപനം നടത്തിയത് സർക്കാരിനെതിരെ കോടതിയിൽ നിന്ന് വിധി വരാൻ കാരണമായതോടൊപ്പം ഗുരുദേവന്റ പേര് മോശമായി വലിച്ചിഴക്കാൻ കാരണമാവുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

അച്യുതമേനോൻ ദീർഘ വീക്ഷണത്തോടെ ആരംഭിച്ച പാരലൽ കോളേജുകൾക്ക് മരണ മണി മുഴക്കുന്നത് സ്വാശ്രയ കോളേജുകൾക്ക് വിദ്യാഭ്യാസ കച്ചവടത്തിന് വലിയ അവസരം നൽകുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു എ ഐ എസ് എഫ് ജില്ലാ വൈസ് പ്രസിഡന്റ് അശ്വിൻ ആവള അധ്യക്ഷത വഹിച്ചു.

കേരള സർക്കാർ ആരംഭിക്കുന്ന ഓപ്പൺ യൂണിവേഴ്സിറ്റി, ഓപ്പൺ യൂണിവേഴ്സിറ്റി എന്ന കാഴ്ചപ്പാടിന് തന്നെ വിപരീതമാണെന്ന് വെബിനാറിൽ സംവദിച്ച കാലിക്കറ്റ് യൂണിവേഴ്സിറ്റി മുൻ ഡെപ്യൂട്ടി രജിസ്ട്രാർ എം എം സചീന്ദ്രനും അഭിപ്രായപ്പെട്ടു. എം എസ് എഫ് സംസ്ഥാന ജനറൽ സെക്രട്ടറി ലത്തീഫ് തുറയൂർ, എ കെ എസ് ടി യു പ്രതിനിധി പി കെ സബിത്ത് മാസ്റ്റർ, പാരലൽ കോളേജ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റി അംഗം സജി കെ രാജ്, എ ഐ എസ് എഫ് ജില്ലാ സെക്രട്ടറി ബി ദർശിത്ത്, മണ്ഡലം സെക്രട്ടറി ശ്യാമിൽ കാരയാട്, ശരത്ത് കൃഷ്ണ എന്നിവർ സംസാരിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP