Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202031Saturday

പരാതി നൽകിയിട്ടും പൊലീസ് നടപടി സ്വീകരിച്ചില്ലെന്ന പരാതി ഗൗരവതരം; പൊലീസിന്റെ വീഴ്ച പരിശോധിക്കണം; ഭാഗ്യലക്ഷ്മിക്ക് പിന്തുണയുമായി എ.ഐ.വൈ.എഫ്

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: സാമൂഹ്യ മാധ്യമങ്ങളെ ഉപയോഗിച്ച് സ്ത്രീകളെ അപമാനിക്കുന്നത് തടയാൻ നിയമം കർശനമായി നടപ്പിലാക്കണമെന്ന് എഐവൈഎഫ്. സ്ത്രീത്വത്തെ അപമാനിച്ച് വീഡിയോ ചെയ്ത യൂട്ഊബർ വിജയ് പി നായർക്ക് എതിരെ നടിയും ഡബ്ബിങ് ആർട്ടിസ്റ്റുമായ ഭാഗ്യലക്ഷ്മിയും സംഘവും നടത്തിയ പ്രതിഷേധത്തിന് പിന്നാലെയാണ് എഐവൈഎഫിന്റെ പ്രതികരണം.

പരാതി നൽകിയിട്ടും പൊലീസ് നടപടി സ്വീകരിച്ചില്ലെന്ന പ്രതിഷേധം നടത്തിയവരുടെ ആരോപണം പരിശോധിക്കണമെന്ന് എഐവൈഎഫ് ആവശ്യപ്പെട്ടു. സാമൂഹ്യ മാധ്യമങ്ങളുടെ ദുരുപയോഗം ഒരു സാമൂഹ്യ പ്രശ്നമായി മാറിയിരിക്കുകയാണ്. വ്യക്തികളെ അപമാനിക്കാനും കള്ളവാർത്തകൾ വ്യാപകമായി പ്രചരിപ്പിക്കാനും സാമൂഹ്യ മാധ്യമങ്ങളെ ഉപയോഗിക്കുകയാണ്. ഇത് തടയാൻ കഴിയാത്തത് പഴുതില്ലാത്ത നിയമത്തിന്റെ അഭാവം കൊണ്ട് കൂടിയാണ്.- എഐവൈഎഫ് സംസ്ഥാന കമ്മിറ്റി പ്രസ്താവനയിൽ പറഞ്ഞു.

കേരളത്തിലെ വനിതാ ആക്ടിവിസ്റ്റുകൾക്ക് എതിരെ യൂട്യൂബിലൂടെ ഉണ്ടായ പരാമർശം അങ്ങേയറ്റം വൃത്തികെട്ടതാണ്. ഇതിനെതിരെ പൊലീസിൽ പരാതി നൽകിയിട്ടും നടപടി സ്വീകരിച്ചില്ല എന്ന കാര്യം ഏറെ ഗൗരവത്തിൽ കാണണം. അപമാനിക്കപ്പെട്ടവർ തന്നെ കുറ്റവാളിക്കെതിരെ രംഗത്ത് വരേണ്ടി വരുന്ന സാഹചര്യം സൃഷ്ടിക്കപ്പെട്ടുകൂടാ. ഈ പ്രശ്നത്തിൽ പൊലീസിന്റെ ഭാഗത്ത് നിന്നും വീഴ്ച ഉണ്ടായോ എന്ന് പരിശോധിക്കണം. കുറ്റവാളിയെ നിയമത്തിന്റെ മുന്നിൽ കൊണ്ടുവരാനും കടുത്ത ശിക്ഷ വാങ്ങിക്കൊടുക്കാനുമുള്ള ഉത്തരവാദിത്വം പൊലീസിനുണ്ടെന്ന് എഐവൈഎഫ് പ്രസ്താവനയിൽ പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP