Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

സഹായം വേറെ ചെലവ് വേറെ; പ്രളയ രക്ഷാപ്രവർത്തനം നടത്തിയതിന് വ്യോമസേന കേരളത്തിനോടാവശ്യപ്പെട്ടത് 113 കോടി; ഇത്രയും വലിയ തുക നൽകാൻ പറ്റിയ സാഹചര്യം ഇവിടില്ലെന്ന് രാജ്‌നാഥ് സിങ്ങിന് മറുപടി നൽകി പിണറായി വിജയൻ; മുഖ്യമന്ത്രിയുടെ കത്ത് ട്വീറ്റ് ചെയ്ത് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ശശി തരൂർ

സഹായം വേറെ ചെലവ് വേറെ; പ്രളയ രക്ഷാപ്രവർത്തനം നടത്തിയതിന് വ്യോമസേന കേരളത്തിനോടാവശ്യപ്പെട്ടത് 113 കോടി; ഇത്രയും വലിയ തുക നൽകാൻ പറ്റിയ സാഹചര്യം ഇവിടില്ലെന്ന് രാജ്‌നാഥ് സിങ്ങിന് മറുപടി നൽകി പിണറായി വിജയൻ; മുഖ്യമന്ത്രിയുടെ കത്ത് ട്വീറ്റ് ചെയ്ത് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ശശി തരൂർ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കേരളത്തിൽ പ്രളയ രക്ഷാപ്രവർത്തനം നടത്തിയതിന് 113 കോടി രൂപ ആവശ്യപ്പെട്ട് വ്യോമസേന സംസ്ഥാന സർക്കാരിന് കത്തയച്ചു. നാലുദിവസം തുടർച്ചയായി വിമാനങ്ങളും ഹെലിക്കോപ്ടറും ഉപയോഗിച്ച് ജനങ്ങളെ രക്ഷിച്ചതിനുള്ള ചെലവിലേക്കാണ് തുക എന്ന് കത്തിൽ പറയുന്നു. ഓഖി ദുരന്ത സമയത്തും ഇതു പോലെ 60 കോടിയുടെ ബില്ല് വന്നിരുന്നു. എന്നാൽ പ്രളയത്തിൽ പൂർണമായും തകർന്ന സംസ്ഥാനത്തിന് ഇത്രയും ഭീമമായ തുക അടയ്ക്കാൻ സാധിക്കില്ലെന്ന് വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങിന് കത്തയച്ചു.

2017 ൽ ഓഖിയും 2018 ലെ പ്രളയവുമായി സംസ്ഥാനം എല്ലാ രീതിയിലും തകർന്ന ഒരു അവസ്ഥയാണ് ഇപ്പോൾ ഉള്ളത്. പൂർണമായും എല്ലാ പ്രതിസന്ധികളും തരണം ചെയ്യാൻ ഇനിയും കുറേ കാലം വേണ്ടി വരും. സാമ്പത്തികമായി തകർന്ന സാഹചര്യമാണ് ഇവിടെ. ഐക്യരാഷ്ട്ര സംഘടനയുടെ റിപ്പോർട്ട് പ്രകാരം 31000 കോടി രൂപ എങ്കിലും പ്രളയത്തിൽ തകർന്ന കേരളം പുനർനിർമ്മിക്കാൻ വേണ്ടി വരും. എന്നാൽ ദേശീയ ദുരന്തപ്രതികരണ നിധിയിൽ നിന്നും ആകെ ലഭിച്ചത് 2904.85 കോടിയാണ്.

റീബിൽഡ് കേരള പദ്ധതി പ്രകാരം സമൂഹത്തിലുള്ള എല്ലാവരുടേയും ജീവിത നിലവാരം മെച്ചപ്പെടുത്താൻ ശ്രമിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഇപ്പോഴത്തെ സാഹചര്യം കണക്കിലെടുത്ത് ഇതിൽ നിന്ന് ഒഴിവാക്കണമെന്നാണ് മുഖ്യമന്ത്രി പിണറായി വിജയൻ രാജ് നാഥ് സിംഗിന് കത്തയച്ചിരിക്കുന്നത്. വ്യോമസേനയിൽ നിന്ന് ലഭിച്ച കത്ത് പ്രകാരം 1136934899 കോടി നൽകണമെന്നാണ് ആവശ്യം. ചീഫ് സെക്രട്ടറിക്കാണ് ഇതുസംബന്ധിച്ച കത്ത് ലഭിച്ചത്.

പ്രളയത്തിൽ നിന്ന് പുറത്ത് കടക്കുന്നതിന് മുൻപ് തന്നെ കഴിഞ്ഞ നവംബറിൽ 33 കോടിയുടെ ബില്ല് കേരളത്തിന് ലഭിച്ചിരുന്നു. ഇതിന് പിറകേയാണ് വീണ്ടും ഭീമമായ തുക വ്യോമസേന അയച്ചിരിക്കുന്നത്. ഇതിന് പിറകെ പിണറായി വിജയൻ കേന്ദ്രത്തിലേക്ക് അയച്ച കത്തിന്റെ പകർപ്പ് ട്വീറ്റ് ചെയ്തുകൊണ്ട് പ്രളയത്തിൽ തകർന്ന കേരളത്തിന്റെ ആവശ്യത്തിനൊപ്പം എന്ന് പറഞ്ഞിരിക്കുകയാണ് ശശി തരൂർ

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP